നിന കാർലോവ‌്ന ബാറി(Russian: Нина Карловна Бари, November 19, 1901, Moscow – July 15, 1961, Moscow) ഒരു സോവിയറ്റ് ഗണിതജ്ഞയായിരുന്നു. അവരുടെ ത്രികോണമിതി പരമ്പരകൾക്കു പ്രസിദ്ധമാണ്.[1][2]

Nina Bari
ജനനം19 November 1901
മരണം15 July 1961 (1961-07-16) (aged 59)
ദേശീയതRussian
കലാലയംMoscow State University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics
സ്ഥാപനങ്ങൾMoscow State University
ഡോക്ടർ ബിരുദ ഉപദേശകൻNikolai Luzin

മുൻകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

റഷയിൽ 1901 നവംബർ 19നാണ് നിന കാർലോവ‌്ന ബാറി ജനിച്ചത്. ഓൾഗ അഡോൾഫൊവിച്ച് ബാറിയുടെയും ഡോക്ക്ടറായ കാൾ അഡോൾഫൊവിച്ച് ബാറിയുടെയും മകളായിരുന്നു. 1918ൽ മോസ്കോ സ്റ്റേറ്റ് സർവ്വകലാശാലയുടെ ഭൗതികശാസ്തത്തിന്റെയും ഗണിതത്തിന്റെയും വകുപ്പിന്റെ അംഗീകാരം കിട്ടിയ ആദ്യ സ്ത്രീകളിലൊരാളായി. 1921ൽ യൂണിവെഴ്സിറ്റിയിലെത്തി 3 വർഷംകൊണ്ട് അവർ ബിരുദം നേടി. ബിരുദാനന്തരം, ബാറി തന്റെ അദ്ധ്യാപക പദവി ഏറ്റെടുത്തു. മോസ്കോ ഫോറസ്ട്രി ഇൻസ്റ്റിട്യൂട്ട്, മോസ്ക്കോ പോളിടെൿനിക് ഇൻസ്റ്റിട്യൂട്ട്, സ്വെർദ്‌ലോവ് കമ്മ്യൂണിസ്റ്റ് ഇൻസ്റ്റിട്യൂട്ട് എന്നിവിറ്റങ്ങളിൽ പഠിപ്പിച്ചു.[1][2] 1922ൽ തന്റെ കണ്ടുപിടിത്തങ്ങൾ മോസ്കോ മാത്തമാറ്റിക്കൽ സൊസൈറ്റിക്കു മുമ്പിൽ അവതരിപ്പിച്ചു. അത്തരം ഒരു അവതരണം നടത്തുന്ന ആദ്യ വനിതയായിരുന്നു അവർ.[3]

  1. 1.0 1.1 Biography of Nina Karlovna Bari, by Giota Soublis, Agnes Scott College.
  2. 2.0 2.1 O'Connor, John J.; Robertson, Edmund F., "നിന കാർലോവ‌്ന ബാറി", MacTutor History of Mathematics archive, University of St Andrews.
  3. ed, Pamela Proffitt, (1999). Notable women scientists. Detroit [u.a.]: Gale Group. ISBN 0787639001.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നിന_കാർലോവ‌്ന_ബാറി&oldid=3778508" എന്ന താളിൽനിന്ന് ശേഖരിച്ചത്