നിന ഒഗ്നിയനോവ
ബൾഗേറിയൻ പത്രപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമാണ് നിന ഒഗ്നിയനോവ (English: Nina Ognianova (Bulgarian: Нина Огнянова)
ഔദ്യോഗിക ജീവിതം
തിരുത്തുക2006 മുതൽ സർക്കാരിതര അമേരിക്കൻ സന്നദ്ധ സംഘടനയായ കമ്മിറ്റി ടു പ്രൊജക്ട് ജേണലിസ്റ്റ്‌സിന്റെ (സിപിജെ) യൂറോപ്, മധ്യേഷ്യ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. ഇന്റർനാഷണൽ ജേണലിസ്റ്റ്‌സ് നെറ്റ്‌വർക്കിന്റെ സ്റ്റാഫ് റിപ്പോർട്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. റഷ്യൻ, മധ്യേഷ്യൻ, തുർക്കി പത്രപ്രവർത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വോഷണാത്മക പത്രപ്രവർത്തനത്തിൽ 2007മുതൽ സജീവ സാന്നിദ്ധ്യമാണ് നിന. റഷ്യൻ പത്രപ്രവർത്തകരുടെ കൊലപാതകങ്ങളെ കുറിച്ച് 2009 സെപ്തംബറിൽ അനാട്ടമി ഓഫ് ഇൻജസ്റ്റിസ് എന്ന പേരിൽ ഒരു റിപ്പോർട്ട പ്രസിദ്ധീകരിച്ചു. 2012 ഒക്ടോബറിൽ തുർക്കിസ് പ്രസ് ഫ്രീഡം ക്രൈസിസ് എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. തുർക്കിയിലെ മാധ്യമ വിരുദ്ധ കാംപയിനിനെതിരായ അന്വേഷണ റിപ്പോർട്ടായിരുന്നു ആ റിപ്പോർട്ടിൽ. [1] ലോകത്തെ പ്രധാന പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതി. 2009 സെപ്തംബറിൽ ദി ഗാർഡിയൻ പത്രത്തിൽ റഷ്യയിലെ പത്രപ്രവർത്തകരുടെ കൊലപാതകങ്ങളെ കുറിച്ച് ലേഖനം എഴതി.[2]
അവലംബം
തിരുത്തുക- ↑ "Nina Ognianova". Committee to Protect Journalists. Retrieved 28 December 2012.
- ↑ "Getting away with murder in Russia:The unsolved killings of 17 journalists has had a chilling effect on the work of Russia's press". The Guardian. 15 September 2009. Retrieved 28 December 2012.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)