നിധി റാസ്ദാൻ
ഒരു ഇന്ത്യൻ പത്രപ്രവർത്തകയാണ് നിധി റാസ്ദാൻ. എൻഡിടിവിയിൽ ലെഫ്റ്റ് റൈറ്റ് & സെൻറർ എന്ന പ്രധാന പരിപാടിയുടെ അവതാരകയാണ്. ഈ പരിപാടി സാധാരണയായി വൈകുന്നേരം തൽസമയം സംപ്രേഷണം ചെയ്യുകയും വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ചർച്ച ചെയ്യുകയും ചെയ്യുന്നു.
നിധി റാസ്ദാൻ | |
---|---|
ജനനം | |
തൊഴിൽ | ജേണലിസ്റ്റ്, എൻഡിടിവി |
ജീവിതപങ്കാളി(കൾ) | നിലേഷ് മിസ്റ (m 2005; div 2007) |
മാതാപിതാക്ക(ൾ) | മഹാരാജ് കൃഷൻ റാസ്ദാൻ, എഡിറ്റേഴ്സ് ഇൻ ചീഫ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ |
എൻ.ഡി.ടിവി 24x7 എന്നത് ന്യൂ ഡെൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വാർത്തകളും സംഭവങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഇംഗ്ലീഷ് ഭാഷ ടെലിവിഷൻ നെറ്റ് വർക്കാണ്.[1] 2017-ൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ലെഫ്റ്റ് റൈറ്റ് & സെൻറർ: ദി ഐഡിയ ഓഫ് ഇന്ത്യ എന്ന ഒരു പുസ്തകം നിധി രചിച്ചിട്ടുണ്ട്.[2][3]
സ്വകാര്യ ജീവിതം
തിരുത്തുകപ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വാർത്താ ഏജൻസി മുൻ എഡിറ്റർ ഇൻ ചീഫ് മഹാരാജാ കൃഷൻ റാസ്ദാന്റെ മകളാണ് നിധി റാസ്ദാൻ.[4][5] ന്യൂഡൽഹിയിലെ ഷെയ്ഖ് സരായ്യിലെ ഏപ്പീജേ സ്കൂളിൽ പഠിച്ചു. പിന്നീട് ലേഡി ശ്രീറാം കോളേജിൽ നിന്നും ബിരുദം നേടി. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (1998-99) റേഡിയോ, ടിവി ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പഠിച്ചു.[6] ജമ്മുകശ്മീർ ആണ് ജന്മസ്ഥലം.[7] പത്രപ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്രയെ 2005-ൽ റാസ്ദാൻ വിവാഹം കഴിച്ചു.[8][9] രണ്ടു വർഷത്തിനു ശേഷം 2007-ൽ ഇരുവരും വേർപിരിഞ്ഞു.
ഔദ്യോഗിക ജീവിതം
തിരുത്തുകനിധി 1999-ൽ എൻ.ഡി ടിവിയിൽ ചേർന്നു. തന്റെ ജീവിതത്തിന്റെ തുടക്കം മുതൽ നിധി വിവിധ പരിപാടികൾ സംഘടിപ്പിച്ച് പരമ്പരകൾ അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിൽ അവർ വിപുലമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്നുമുതൽ ഒരു ന്യൂസ് ആങ്കർ / ജേണലിസ്റ്റ് ആയിരുന്നു.[10] എൻ.ഡി.ടിവി-യുടെ എക്സിക്യൂട്ടീവ് എഡിറ്ററും ന്യൂസ് ഷോ ലെഫ്റ്റ്, റൈറ്റ് & സെന്റർ എന്നിവയുടെ പ്രാഥമിക അവതാരകയുമായിരുന്നു. ജനുവരി 31, 2023 എൻ.ഡി. ടിവിയിൽ നിന്ന് രാജിവച്ചതായി നിധി ട്വിറ്ററിൽ അറിയിച്ചു.[11]
നിധി അവതരിപ്പിക്കുന്ന കാര്യപരിപാടികൾ:
അവാർഡുകൾ
തിരുത്തുക- ടീച്ചറേഴ്സ് അചീവ്മെൻറ് അവാർഡ് ഫോർ കമ്മ്യൂണിക്കേഷൻ (ഇലക്ട്രോണിക്ക് ജേർണലിസം), 2011. [12]
- ജമ്മു-കശ്മീർ, വടക്ക്-കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾക്കായി ജേണലിസം എക്സലൻസ് ഓഫ് രാംനാഥ് ഗോയങ്ക അവാർഡ് . [10]
- പത്രപ്രവർത്തന മികവിനുള്ള പുരസ്കാരം ജമ്മു-കശ്മീർ സ്റ്റേറ്റ് ഗവൺമെന്റ് പുരസ്‌കാരം. [13]
കൃതികളുടെ പട്ടിക
തിരുത്തുക- ലെഫ്റ്റ് റൈറ്റ് & സെൻറർ: ദി ഐഡിയ ഓഫ് ഇന്ത്യ (2017) [14] ISBN 9780670089703
അവലംബം
തിരുത്തുക- ↑ Manchanda, Rohit (25 November 2011). "TV journalist Nidhi Razdan speaks about her life and success". The Weekend Leader. Retrieved 19 August 2013.
- ↑
{{cite news}}
: Empty citation (help) - ↑
{{cite news}}
: Empty citation (help) - ↑ "No Skirting Of Issues". 17 October 2013.
- ↑ "Saluting the Kashmiri spirit". 6 August 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ റേഡിയോ ആൻഡ് ടി വി ജേർണലിസം Archived 2014-03-10 at the Wayback Machine. , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ .
- ↑ {{{title}}}.
- ↑ "Actual romance blooms in small towns: Neelesh Misra". IndiaGlitz.com. 29 November 2005. Archived from the original on 2006-05-05. Retrieved 26 November 2014.
- ↑ "Nidhi Razdan". in.com. Archived from the original on 2012-11-12. Retrieved 26 November 2014.
- ↑ 10.0 10.1 10.2 10.3 10.4 10.5 "Nidhi Razdan in EMMRC and MERC". EMMRC University of Kashmir. Archived from the original on 13 August 2014. Retrieved 19 August 2013.
- ↑ ഡെസ്ക്, വെബ് (2023-02-02). "ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി | Madhyamam". Retrieved 2023-02-03.
- ↑ "റോണി സ്ക്രീവാലയും നിധി റസാദനും ടീച്ചേഴ്സ് അവാർഡ് അവാർഡ് ജേതാക്കളിൽ 11 ാമത് അവാർഡുകളും ഐ.ടി.സി. മൗര്യയിൽ ന്യൂഡൽഹിയിൽ അവാർഡ് നൽകി." മികച്ച മീഡിയ വിവരം 14 ഫെബ്രുവരി 2012. ജനറൽ OneFile . ഗെയ്ൽ പ്രമാണ നമ്പർ: ഗെയിൽ | A308550308
- ↑ Vijay Kumar (25 January 2010). "J&K Government announces 28 State Awards 2010 for bravery, literature, arts, Journalism, crafts". Scoop News. Archived from the original on 5 August 2014.
- ↑ Razdan, Nidhi (2017-07-24). Left, Right and Centre: The Idea of India (in ഇംഗ്ലീഷ്). S.l.: Penguin Random House India. ISBN 9780670089703.