നിത്യശ്രീ മഹാദേവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു യുവകർണ്ണാടകസംഗീതജ്ഞയും ചലച്ചിത്രഗായികയുമാണു് നിത്യശ്രീ മഹാദേവൻ അഥവാ എസ്. നിത്യശ്രീ (ജനനം: 1973 ഓഗസ്റ്റ് 25).

നിത്യശ്രീ മഹാദേവൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1973-08-25) ഓഗസ്റ്റ് 25, 1973  (50 വയസ്സ്)
ഉത്ഭവംതിരുവയ്യാർ, തമിഴ് നാട്, ഇന്ത്യ
വിഭാഗങ്ങൾകർണ്ണാടകസംഗീതം, ചലച്ചിത്രഗായിക
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1987 - ഇപ്പോൾ
Spouse(s)മഹാദേവൻ

ജനനവും ബാല്യവും

തിരുത്തുക

സംഗീതജ്ഞരായ ശിവകുമാർ, ലളിത ശിവകുമാർ എന്നിവരുടെ പുത്രിയായി 1973 ആഗസ്റ്റ് 25 -നു് തമിഴ്നാട്ടിലെ തിരുവയ്യാറിലാണു് നിത്യശ്രീ ജനിച്ചതു്. അച്ഛന്റെ അമ്മയായ ഡി.കെ. പട്ടമ്മാൾ കഴിഞ്ഞ തലമുറയിലെ ഏറ്റവും പ്രശസ്തരായ വായ്പ്പാട്ടുകാരിലൊരാളും അമ്മയുടെ അച്ഛനായ പാലക്കാടു മണി അയ്യർ മൃദംഗവാദനത്തിൽ മഹാവിദ്വാനുമായിരുന്നു. അംബി ദീക്ഷിതർ, പാപനാശം ശിവൻ, മുത്തയ്യാ ഭാഗവതർ തുടങ്ങിയ സംഗീതപാരംഗതന്മാരുടെ ശിഷ്യപരമ്പരയിൽപെട്ടവരായിരുന്നു പട്ടമ്മാളും, അവരുടെ സഹോദരനായിരുന്ന ഡി.കെ. ജയരാമനും.

അമ്മയായ ലളിത ശിവകുമാറും അച്ഛമ്മയായ പട്ടമ്മാളും തന്നെയായിരുന്നു നിത്യശ്രീയുടെ ആദ്യഗുരുക്കൾ. പട്ടമ്മാളുടെ കച്ചേരികളിൽ പാടാൻ പോകുമ്പോഴെല്ലാം കൂടെ പങ്കെടുക്കുന്ന മാതാപിതാക്കളോടൊപ്പം നിത്യശ്രീയേയും കൂട്ടുമായിരുന്നു.

അരങ്ങിൽ

തിരുത്തുക

1987 ആഗസ്റ്റ് 10 -നു് ആദ്യമായി ഒരു വലിയ സദസ്സിനു മുമ്പിൽ നിത്യശ്രീ സ്വന്തം നിലയിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. കർണ്ണാടകസംഗീതത്തിലെ ഉജ്ജ്വലവ്യക്തിത്വങ്ങളായിരുന്ന കെ.വി. നാരായണസ്വാമി, ഡി.കെ. പട്ടമ്മാൾ, ഡി.കെ. ജയരാമൻ, വിജയ് ശിവ തുടങ്ങിയവർ ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു.

വ്യക്തിപരമായ വിവരങ്ങൾ

തിരുത്തുക

1996-ൽ നിത്യശ്രീ, വി. മഹാദേവനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട്‌ - തേജശ്രീ, തനുജശ്രീ. ചെന്നൈ നഗരത്തിൽ കോട്ടൂർപുരം 4-ആം മെയിൻ റോഡിലാണു് ഈ കുടുംബത്തിന്റെ വസതി.[1][2]

ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന അമ്മയുടെ മരണത്തെത്തുടർന്നു് മാനസികമായി അസ്വസ്ഥനായിത്തീർന്ന[1] മഹാദേവൻ 2012 ഡിസംബർ 20ന് ചെന്നൈയിലെ അടയാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു[3].

ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ആലപിക്കുന്ന കർണാടക സംഗീതജ്ഞർക്കെതിരെ രാഷ്ട്രീയ സനാതൻ സേവ സംഘം എന്ന തീവ്രഹിന്ദുത്വ സംഘടന ഭീഷണി മുഴക്കിയിരുന്നു. ടി.എം കൃഷ്ണ, ഒ.എസ്. അരുൺ, നിത്യശ്രീ മഹാദേവൻ, ബോംബേ ജയശ്രീ തുടങ്ങിയ കർണാടക സംഗീതജ്ഞർക്കെതിരെയാണ് ഭീഷണി മുഴക്കിയത്. എവിടെ പരിപാടി അവതരിപ്പിച്ചാലും ശാരീരികമായി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഭീഷണിയെങ്കിൽ, എല്ലാ മാസവും ക്രിസ്തുവിനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും കർണാട്ടിക്ക് ഗാനങ്ങൾ അവതരിപ്പിക്കുമെന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തിരുന്നു.[4] [5]

  1. 1.0 1.1 http://www.thehindu.com/news/cities/chennai/mahadevans-suicide-shocks-music-lovers/article4222873.ece
  2. "Famed vocalist Nithyasree's husband takes the fatal leap - newindianexpress.com". Archived from the original on 2013-02-19. Retrieved 2013-02-13.
  3. Nithyasree’s husband commits suicide - .thehindu.com
  4. https://www.asianetnews.com/news/tm-krishna-reply-to-hind-extremist-organization-threat-pdavx3
  5. https://www.thehindu.com/news/cities/chennai/discordant-note-in-the-world-of-carnatic-music/article24648218.ece
"https://ml.wikipedia.org/w/index.php?title=നിത്യശ്രീ_മഹാദേവൻ&oldid=4023021" എന്ന താളിൽനിന്ന് ശേഖരിച്ചത്