നിക്കോളായി, അലാസ്ക.
നിക്കോളായി, യൂക്കോൺ-കോയൂകുക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2000 ൽ 100 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ യു.എസ്.സെൻസസ് പ്രകാരം 94 ആയി കുറഞ്ഞിരുന്നു.
Nikolai Edze Dochak' | |
---|---|
Coordinates: 63°0′39″N 154°23′2″W / 63.01083°N 154.38389°W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | July 9, 1970[1] |
• Mayor | Tamara Roberts[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 4.70 ച മൈ (12.17 ച.കി.മീ.) |
• ഭൂമി | 4.39 ച മൈ (11.37 ച.കി.മീ.) |
• ജലം | 0.31 ച മൈ (0.81 ച.കി.മീ.) |
ഉയരം | 427 അടി (130 മീ) |
• ആകെ | 94 |
• കണക്ക് (2019)[5] | 86 |
• ജനസാന്ദ്രത | 19.59/ച മൈ (7.57/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99691 |
Area code | 907 |
FIPS code | 02-54150 |
GNIS feature ID | 1407022 |
കാലാവസ്ഥ
തിരുത്തുകനിക്കോളായി അലാസ്കയുടെ ഉൾപ്രദേശത്തു സ്ഥിതി ചെയ്യുന്നു. പട്ടണം കുസ്കോക്വിം നദിയുടെ തെക്കുഭാഗത്തുള്ള പോഷകനദിക്കരയിലാണ്. കുസ്കോക്വിം നദി പൊതുവെ ജൂൺ മുതൽ ഒക്ടോബർ മാസം വരെ ഹിമരഹിതമായിരിക്കും. മക്ഗ്രാത്ത് പട്ടണത്തിൽ നിന്ന് 46 മൈൽ കിഴക്കായിട്ടാണ് സ്ഥാനം. പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 63°0′39″N 154°23′2″W / 63.01083°N 154.38389°W (63.010838, -154.383895) ആണ്.[6] ശിശിരം വളരെ തണുപ്പുള്ളതും വേനൽക്കാലം ഇളംചൂടുള്ളതുമാണ്. ശിശിരത്തിൽ താപനില പൂജ്യം മുതൽ -62 വരെ താഴുന്നു.
ചരിത്രം
തിരുത്തുകഅപ്പർ കുസ്കോക്വിം അത്തബാസ്കൻ ഗ്രാമത്തിലുൾപ്പെട്ട ഈ പട്ടണത്തിന്റെ സ്ഥാനം 1880 കൾക്കു ശേഷം രണ്ടുതവണ മാറ്റിയിരുന്നു. മുന്കാലത്തെ ഒരു സ്ഥാനമാറ്റം 1899 ലായിരുന്നു. അക്കാലത്ത് 6 പുരുഷന്മാർ മാത്രമാണവിടെയുണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടണത്തിന്റെ സ്ഥാനം മാറിയത് 1918 ലാണ്. കുക്ക് ഇൻലറ്റിനെ ഓഫിർ (Ophir) സ്വർണ്ണ ഖനന മേഖലയുമായി ബന്ധിപ്പിക്കുന്ന റെയ്നി പാസ് ട്രെയിലിലാണ് (Rainy Pass Trail) പട്ടണം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഗോൾഡ് റഷിന്റെ സമയത്ത് നിക്കോളായി ഒരു വ്യവഹാര കേന്ദ്രമായിരുന്നു. 1948 ൽ ഒരു സ്വകാര്യ പള്ളിക്കൂടവും അതേവർഷം ഒരു കമ്പിത്തപാൽ ഓഫീസും ഇവിടെ സ്ഥാപിക്കപ്പെട്ടു. 1963 ൽ സാധാരണക്കാരുടെ. പട്ടണത്തിലെ ജനങ്ങളിൽ 80.9 ശതമാനം ആളുകള് അമേരിക്കൻ ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) അല്ലെങ്കില‍്‍ അലാസ്ക നേറ്റീവ് വിഭാഗത്തിൽപ്പെട്ടവരാണ്. മിശ്രവംശജർ 11.7 ശതമാനം വരും.
ഗതാഗതമാർഗ്ഗങ്ങൾ
തിരുത്തുകനിക്കോളായ് പട്ടണത്തിലേയ്ക്ക് വായുമാർഗ്ഗവും ജലമാർഗ്ഗവും പ്രവേശിക്കുവാൻ സാധിക്കുന്നതാണ്. അലാസ്ക സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള 4,003 അടി നീളവും 75 അടി വീതിയുമുള്ള എയർസ്ട്രിപ്പ് പുതുക്കിപ്പണിതിട്ടുണ്ട്. ഇന്ധവും മറ്റ് അവശ്യവസ്തുക്കളുമായി ബാർജുകൾ തുറമുഖത്ത് എത്തുന്നു. 50 മൈൽ നീളത്തിൽ ഒരു ശീതകാല വഴിത്താര മക്ഗ്രാത്ത് പട്ടണംവരെയുണ്ട്.
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 58. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 111.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Archived from the original on 2008-09-12. Retrieved 2008-07-14.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.