നിക്കി തംബോലി
നിക്കി തംബോലി (ജനനം 21 ഓഗസ്റ്റ് 1996) പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷ സിനിമകളിൽ അഭിനയിക്കുകയും , ഹിന്ദി ടെലിവിഷൻ ഷോകൾ പങ്കെടുക്കുകയും ചെയ്യുന്ന ഒരു ഇന്ത്യൻ നടിയാണ്.[2] അവർ ബിഗ് ബോസ് 14 പോലുള്ള റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ആ ഷോയിൽ അവർ രണ്ടാം റണ്ണർ അപ്പ് ആയി ആയിരുന്നു. ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 എന്ന ഷോയിലും അവർ പങ്കെടുത്തിട്ടുണ്ട്.[3][4]
Nikki Tamboli | |
---|---|
ജനനം | Nikki Tamboli 21 ഓഗസ്റ്റ് 1996[1] Aurangabad, Maharashtra, India |
തൊഴിൽ | |
സജീവ കാലം | 2019–present |
അറിയപ്പെടുന്നത് | Bigg Boss 14 Fear Factor: Khatron Ke Khiladi 11 |
ആദ്യകാല ജീവിതം
തിരുത്തുകമഹാരാഷ്ട്രയിലെ ഔറംഗബാദിൽ 1996 ഓഗസ്റ്റ് 21 ന് ഒരു മറാത്തി കുടുംബത്തിലാണ് നിക്കി തംബോലി ജനിച്ചത്.[5][1]
കരിയർ
തിരുത്തുകഒരു മോഡലായാണ് അവർ തൻ്റെ കരിയർ ആരംഭിച്ചത്. 2019-ൽ തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗഡിലോ ചിത്തകൊടുഡുവിൽ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ അഭിനയരംഗത്തേക്ക് കടന്നുവന്നത്.[6][7]
തംബോലി പിന്നീട് ആക്ഷൻ ഹൊറർ ചിത്രമായ കാഞ്ചന 3 യിലെ ദിവ്യയായി തമിഴിൽ അരങ്ങേറ്റം കുറിച്ചു.[8][9] അവരുടെ മൂന്നാമത്തെ ചിത്രം തെലുങ്കിലെ തിപ്പാറ മീസം എന്ന ചലച്ചിത്രമായിരുന്നു. അതിൽ അവർ മൗനികയായി അഭിനയിച്ചു.[10]
2020-ൽ അവർ ബിഗ് ബോസ് 14 എന്ന ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ അവർ മൂന്നാം സ്ഥാനത്തായിരുന്നു.[11][12][13] ഈ ഷോയിലെ അവരുടെ പ്രവർത്തനത്തിനിടയിൽ വളരെയധികം പ്രശസ്തിയും അഭിനന്ദനവും അവർ നേടി.[14][15][16]
2021-ൽ കളേഴ്‌സ് ടിവിയുടെ സ്റ്റണ്ട് അധിഷ്‌ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11-ൽ അവർ പങ്കെടുത്തു. കേപ് ടൗണിലാണ് ഇത് ചിത്രീകരിച്ചത്. ഈ മൽസരത്തിൽ അവർ പത്താം സ്ഥാനത്തായിരുന്നു.[17] റിയാലിറ്റി ഷോകൾക്ക് പുറമെ ടി-സീരീസ് , സരേഗമ , ദേശി മ്യൂസിക് ഫാക്ടറി തുടങ്ങിയ യൂറ്റുബ് ചാനലുകളുമായി സഹകരിച്ച് അവർ നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
2022-ൽ ഭാരതി സിംഗ് , ഹാർഷ് ലിംബാച്ചിയ എന്നിവർ അവതാരകരായ കളേഴ്‌സ് ടിവിയുടെ ഗെയിം ഷോ ദി ഖത്ര ഖത്ര ഷോയിൽ അവർ പങ്കെടുത്തിരുന്നു.[18][19]
മാധ്യമങ്ങളിൽ
തിരുത്തുക2020-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ "ടെലിവിഷനിലെ ഏറ്റവും അഭിലഷണീയമായ സ്ത്രീകൾ" എന്ന പട്ടികയിൽ തംബോലി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പട്ടികയിൽ അവർ എട്ടാം സ്ഥാനത്തായിരുന്നു.[20]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Bigg Boss 14 Grand Premiere Episode: Nikki Tamboli Flirts With Salman Khan On Stage, Here's All You Need To Know About Her". 3 October 2020.
- ↑ "Tamil film 'Kanchana 3' hits the jackpot, mints Rs 100-crore in a week". The Economic Times. 27 April 2019. Retrieved 26 September 2019.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Nikki Tamboli is second Bigg Boss 14 contestant, says she will break hearts on Salman Khan's show. Watch". Hindustan Times (in ഇംഗ്ലീഷ്). 3 October 2020. Retrieved 8 October 2020.
- ↑ "Khatron Ke Khiladi 11: Contestants this season". The Times of India (in ഇംഗ്ലീഷ്). 27 April 2021. Retrieved 26 October 2021.
- ↑ "Bigg Boss 14: Who is Nikki Tamboli? Here's all you should know about the actress". 30 September 2020. Archived from the original on 7 September 2021. Retrieved 7 September 2021.
- ↑ "'Chikati Gadilo Chithakotudu': The Adult comedy to hit the screens on this day". The Times of India.
- ↑ "Watch: Director Santhosh P Jayakumar unveils the seductive and bold trailer of 'Chikati Gadilo Chithakotudu'". The Times of India.
- ↑ "Raghava Lawrence To Revive Muni Franchise, Confirms Fourth Film". silverscreenindia.in. 24 August 2017.
- ↑ "Raghava Lawrence starrer Kanchana 3 to kick off next month". The New Indian Express.
- ↑ Kavirayani, Suresh (7 February 2019). "Sree Vishnu's Thipparaa Meesam's first look". Deccan Chronicle.
- ↑ "Who Is Nikki Tamboli? These HOT PICS Of Bigg Boss 14 CONFIRMED Contestant Prove That She Will Raise OOMPH In Salman Khan's Show This Year!". ABP Live. 23 September 2020.
- ↑ "Bigg Boss 14 contestant Nikki Tamboli: Know more about her films, boyfriend and more". The Times of India. 3 October 2020.
- ↑ "Exclusive – Want to look patakha on Bigg Boss 14; have hired three stylists and carrying 18 lehengas: Nikki Tamboli". The Times of India. 12 October 2020.
- ↑ "bigg-boss-applauds-nikki-tamboli-for-behaving-like-a-winner-since-day-1-new". India Today. 20 February 2021. Retrieved 20 February 2021.
- ↑ "bigg-boss-14-contestant-nikki-tamboli-appreciated-by-toofani-seniors". seelatest. 11 October 2020. Archived from the original on 2020-11-26. Retrieved 11 October 2020.
- ↑ "bigg-boss-14-nikki-tamboli-impressed-everyone-from-salman-khan-to-ekta-kapoor-here-s-why-she-deserves-to-win". Hindustan Times. 16 February 2021. Retrieved 16 February 2021.
- ↑ "Nikki Tamboli opens up on being eliminated from 'Khatron Ke Khiladi 11'". DNA India (in ഇംഗ്ലീഷ്). 19 July 2021. Retrieved 26 October 2021.
- ↑ "nikki-tamboli-pratik-sehajpal-new-bffs-in-town-their-sizzling-chemistry-on-the-khatra-khatra-show-makes-fans-call-them-perfect-couple". spotboye. 29 March 2022. Retrieved 29 March 2022.
- ↑ "Conman Sukesh Gifted Gucci Bag, Rs 3.5 Lakh Cash to Nikki Tamboli; Chahat Khanna Given Versace Watch: Report". News18 (in ഇംഗ്ലീഷ്). Retrieved 2022-09-15.
- ↑ "Meet The Times 20 Most Desirable Women on Television 2020". Times of India. Retrieved June 12, 2021.