നിക്കരാഗ്വ തടാകം
തെക്കു പടിഞ്ഞാറൻ നിക്കരാഗ്വയിലെ ഒരു ശുദ്ധജല തടാകമാണ് നിക്കരാഗ്വ തടാകം.സമുദ്രനിരപ്പിൽ നിന്നും സുമാർ 32 മീറ്റർ ഉയരത്തിലായി സ്ഥിതിചെയ്യുന്നു. ഈ തടാകത്തിന് ഏകദേശം 154 കിലോമീറ്റർ നീളവും 63 കിലോമീറ്റർ വീതിയുമുണ്ട് 70 മീറ്റർ ആണ് പരമാവധി ആഴം . വിസ്തീർണം സുമാർ 8030 ച.കി.മീ.
നിക്കരാഗ്വ തടാകം | |
---|---|
സ്ഥാനം | Nicaragua |
നിർദ്ദേശാങ്കങ്ങൾ | 11°37′N 85°21′W / 11.617°N 85.350°W |
Primary outflows | San Juan River |
Catchment area | 23,844 km² |
Basin countries | Nicaragua |
ഉപരിതല വിസ്തീർണ്ണം | 8,264 km² |
പരമാവധി ആഴം | 26 m |
Water volume | 108.00 km³ |
ഉപരിതല ഉയരം | 32.7 m |
Islands | 400+ (Ometepe, Zapatera, Solentiname) |
ഏറ്റവും വലിയ തടാകം
തിരുത്തുകമധ്യ-അമേരിക്കയിലെ ഏറ്റവും വലിയ തടാകമായ നിക്കരാഗ്വ, ലോകത്തിലെതന്നെ വിസ്തൃതമായ ഒരു ശുദ്ധജല തടാകം കൂടിയാണ്. ഏതാണ്ട് ദീർഘവൃത്താകൃതിയിൽ വ്യാപിച്ചിരിക്കുന്ന ഈ തടാകം വീതികുറഞ്ഞ റിവാസ് (Rivas) കരയിടുക്കിനാൽ പസിഫിക് സമുദ്രത്തിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്നു. 19 കി.മീ. ആണ്. ഈ കടലിടുക്കിന്റെ പരമാവധി വീതി. ലവണാംശമുള്ള ജലത്തിൽ മാത്രം കാണപ്പെടുന്ന സ്രാവ്, ടാർപ്പൺ (tarpon) തുടങ്ങിയ മത്സ്യങ്ങളെ നിക്കരാഗ്വ തടാകത്തിൽ കാണാം. അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി സമുദ്രത്തിൽ നിന്നും വേറിട്ട ഈ ജലാശയത്തിലെ ലവണാംശം ക്രമേണ നഷ്ടപ്പെട്ട് ശുദ്ധജലമത്സ്യങ്ങൾക്കും മറ്റു ജലജീവികളൾക്കും ജീവിക്കാൻ അനുയോജ്യമായ ആവാസവ്യവസ്ഥ സംജാതമായി എന്നാണ് നിഗമനം.
തടാകത്തിലെ മറ്റുദ്വീപുകൾ
തിരുത്തുകനിക്കരാഗ്വ തടാകത്തിൽ അനേകം ചെറുദ്വീപുകൾ സ്ഥിതിചെയ്യുന്നുണ്ട്. പ്രകൃതിമനോഹരമായ ഈ ദ്വീപുകൾ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശനകേന്ദ്രങ്ങളാണ്. തടാകത്തിന്റെ വടക്ക് സാപറ്റേറ ദ്വീപും (Zapatera)[1] തെക്ക് സോളൻറ്റിനേം (solentiname)[2] ദ്വീപുകളും സ്ഥിതിചെയ്യുന്നു. ഇവയ്ക്ക് മധ്യേയാണ് ഏറ്റവും വലിയ ദീപായ ഒമെറ്റേപെ (Ometepe)യുടെ സ്ഥാനം.[3] കൺസപ്സിയോൺ (concepcion),[4] മാഡെറാസ് (Maderas) എന്നീ രണ്ടു അഗ്നിപർവതങ്ങളും ഈ ദ്വീപുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. പ്രീ കാംമ്പ്രിയൻ ശിലാരൂപങ്ങളാണ് സാപറ്റേറ ദ്വീപിലെ മുഖ്യആകർഷണം പ്രത്യേക ആകൃതിയിൽ ഇവിടെ നിർമ്മിക്കുന്ന കളിമൺ പാത്രങ്ങൾ ശ്രദ്ധേയമാണ്. തടാകത്തിന്റെ വടക്കു പടിഞ്ഞാറൻ തീരത്തുള്ള ഗ്രനഡ (granada) നിക്കരാഗ്വയിലെ ഒരു |തുറമുഖമാണ്.
വടക്കു പടിഞ്ഞാറുള്ള മാനാഗ്വ (manague) തടാകത്തിന്റെ ജലനിർഗമനമാർഗ്ഗമായ ടിപിടാപ (Tipitapa) നദി നിക്കാരാഗ്വ തടാകത്തിന്റെ വടക്കുപടിഞ്ഞാറ് വച്ച് തടാകത്തിലേക്ക് പ്രവേശിക്കുന്നു. സാൻ ജവാൻ നദി (san Juan) ഈ തടാകത്തിലെ ജലം കാരബീയൻ കടലിലെത്തിക്കുന്നു.
അവലംബം
തിരുത്തുക- ↑ http://vianica.com/go/specials/29-zapatera-island-nicaragua.html Zapatera Island | Nicaragua | ViaNica.com
- ↑ http://www.nicatour.net/en/nicaragua/solentiname.cfm Archived 2012-03-16 at the Wayback Machine. Solentiname archipelago Nicaragua - Nicaragua' natural park
- ↑ http://vianica.com/nicaragua/ometepe Ometepe Island, Nicaragua - ViaNica.com
- ↑ http://www.aurorabeachfront.com/nicaragua-tourism/ometepe.php Ometepe Island Nicaragua - Tourist information about Ometepe ...
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://vianica.com/go/specials/18-lake-nicaragua.html
- http://www.edicioneslupita.com/nicaragua/lagoi.html Archived 2012-07-23 at the Wayback Machine.
- http://www.britannica.com/EBchecked/topic/413907/Lake-Nicaragua
- http://digitalcommons.unl.edu/cgi/viewcontent.cgi?article=1001&context=ichthynicar
- http://www.picsearch.com/pictures/Travel/Nature/Lakes/Lake%20Nicaragua.html Archived 2009-11-19 at the Wayback Machine.
- [1] Images for tarpon
വീഡിയോ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നിക്കരാഗ്വ തടാകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |