നികിത മിഖാൽകോവ്
റഷ്യയിലെ ചലച്ചിത്ര അഭിനേതാവ്
ജനപ്രിയ റഷ്യൻ സംവിധായകനും നടനുമാണ് നികിത മിഖാൽകോവ്. (Russian: Ники́та Серге́евич Михалко́в; born 21 ഒക്ടോബർ 1945). റഷ്യയുടെ ദേശീയഗാനമെഴുതിയ പ്രമുഖ ബാലസാഹിത്യകാരൻ സെർജി മിഖാൽകോവിന്റെയും കവി നതാലിയ കൊഞ്ചലോവ്സ്ക്യയുടെയും മകനായി മോസ്കോയിൽ ജനിച്ചു. ആന്ദ്രെ തർക്കോവ്സ്കിയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന വാസിലി സുരിക്കോവ് ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരനാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ നേടിയ നികിത മിഖാൽകോവിന്റെ ‘ബേണ്ഡ് ബൈ സൺ’ (1994) റഷ്യയിലെ എക്കാലത്തേയും വലിയ പണംവാരിചിത്രമാണ്. ബേൺഡ് ബൈ ദ സൺ അദ്ദേഹത്തിന് കാനിലെ ഗ്രാൻപ്രീ പുരസ്കാരവും മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കറും നേടികൊടുത്തിട്ടുണ്ട്.
നികിത മിഖാൽകോവ് | |
---|---|
ജനനം | നികിത മിഖാൽകോവ് 21 ഒക്ടോബർ 1945 |
കലാലയം | Gerasimov Institute of Cinematography |
തൊഴിൽ | ചലച്ചിത്ര പ്രവർത്തകൻ, [അഭിനേതാവ്]] |
സജീവ കാലം | 1959–present |
ജീവിതപങ്കാളി(കൾ) | Anastasiya Vertinskaya, 1 child; Tatiana Mikhalkova, 3 children |
പുരസ്കാരങ്ങൾ | Academy Awards |