നാൻ (Thai: น่าน,) വടക്കൻ തായ്‍ലാൻറിലെ ഒരു പട്ടണമാണ്. ബാങ്കോക്ക് പട്ടണത്തിൽ നിന്ന് 668 കിലോമീറ്റർ അകലെയാണീ പട്ടണം സ്ഥിതി ചെയ്യുന്നത്. നാൻ പ്രോവിൻസിൻറ മദ്ധ്യഭാഗത്താണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഇത് പഴയ ഭരണ തലസ്ഥാനം കൂടിയായിരുന്നു.[1] നാൻ പട്ടണത്തില ജനസംഖ്യ 24,000 ആണ്. നാൻ പ്രോവിൻസിൻറെ ഭരണതലസ്ഥാനം കൂടിയാണീ പട്ടണം. ലാവോസ്‍ അതിർത്തിയോടടുത്ത്, ലാസി നാൻ നദിയുടെ വലതു കരയിലാണ് നാൻ പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറ ആകെ ചുറ്റളവ് 5.5 സ്ക്വയർ കിലോമീറ്ററാണ്. നാൻ പ്രോവിൻസിൻറെ ഭരണ തലസ്ഥാനമായ ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 24,000 ആണ്. പട്ടണത്തിൻറെ ചുറ്റളവ് 5.5 സ്ക്വയർ കിലോമീറ്ററാണ്.

നാൻ

น่าน
Town
The city pillar of Nan at Wat Ming Mueang
The city pillar of Nan at Wat Ming Mueang
CountryThailand
ProvinceNan
സമയമേഖലUTC+7 (ICT)

ചരിത്രം തിരുത്തുക

പുരാതന് പട്ടണമായ നാൻ, ലാന്ന, ബർമീസ്, ഷാൻ, തായി ലൂയി വംശങ്ങളുമായി ശക്തമായ ബന്ധങ്ങളുണ്ട്. തായിലുയി ഗോത്രവർഗ്ഗക്കാരാണ് ഈ പുരാതന പട്ടണം സ്ഥാപിച്ചത്. ഷാൻ വർഗ്ഗക്കാരും ബർമ്മക്കാരും ഇവിടേയ്ക്ക് തേക്കു തടിയുടെ കച്ചവടത്തിനായി പ്രവേശിച്ചു. പട്ടണം നാൻ നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ കിഴക്കു ഭാഗം മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പട്ടണത്തിൻറെ പടിഞ്ഞാറു ഭാഗത്തുള്ള മലമ്പ്രദേശത്ത് യാവോ, ഹുമോങ് വർഗ്ഗക്കാർ വസിക്കുന്നു. ഹ്റ്റിൻ. ഖാമു, മാബ്രി എന്നീ ന്യൂനപക്ഷ വിഭാഗക്കാരേയും ഇവിടെ കണ്ടെത്തുവാൻ സാധിക്കുന്നതാണ്.

നാൻ പട്ടണത്തിൻറ പുരാതന ചരിത്രത്തെക്കുറിച്ചു വളരെക്കുറഞ്ഞ അറിവുകളേയുള്ള. സ്വയം ഭരണാധികാരമുണ്ടായിലുന്ന ഈ പട്ടണം നൂറ്റാണ്ടുകൾ ഒറ്റപ്പെട്ടു കിടന്നിരുന്നു. പുറം ലോകവുമായി പട്ടണത്തനു വളരെക്കുറഞ്ഞ ബന്ധങ്ങളേയുണ്ടായിരുന്നുള്ള.

ഭൂമിശാസ്ത്രം, കാലാവസ്ഥ തിരുത്തുക

നാൻ പട്ടണം നില നിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 18°47′N 100°47′E ആണ്. ഇവിടെ ശൈത്യകാലത്ത് താപനില വരണ്ടതും ഇളം ചൂടുള്ളതുമാണ്. ഏപ്രിൽ മാസം വരെ താപനില ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ സമയം ഒരു ദിവസത്തെ ശരാശിരി താപനില 37.0 °C (98.6 °F) ആണ്. ഏപ്രിൽ അവസാനം മുതൽ മൺസൂൺ കാലം തുടങ്ങുന്നു. ഇക്കാലത്ത് ശക്തമായ മഴയുണ്ടാകുന്നു.

സന്ദർശക സ്ഥലങ്ങൾ തിരുത്തുക

നാൻ ദേശീയ മ്യൂസിയം തിരുത്തുക

 
Nan National Museum

നാൻ ദേശീയ മ്യൂസിയം നാനിലെ അവസാനത്തെ രണ്ടു ഫ്യൂഡൽ നാടുവാഴികളുടെ കൊട്ടാരമായിരുന്നു. ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത് 1903 ലാണിരുന്നു. ഫ്രാ ചാവോ സുരിയപ്‍നോങ് എന്ന നാടുവാഴി തൻറെ പഴയ തടി കൊണ്ടുള്ള കൊട്ടാരത്തിനു പകരം നിർമ്മിച്ചതാണിത്. ചാവോ മഹാ ബ്രഹ്മ സുരതടയെന്ന അവസാന നാടുവാഴിയുടെ കാലത്തിനു ശേഷം അനന്തരാവകാശികൾ ഈ കൊട്ടാരം 1931 ൽ സർക്കാരിനു കൈമാറി. സർക്കാർ ഇതൊരു മ്യൂസിയമാക്കി മാറ്റ. ഫാ കോങ് റോഡിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത് 1973 ൽ ആയിരുന്നു.

നാനിലെ രാജാവിലൻറ തേക്കു കൊട്ടാരം തിരുത്തുക

 
King of Nan's Teak House

1866 ൽ തേക്കു കോണ്ടു നിർമ്മിച്ച ഈ കൊട്ടാരം 1941 പുതുക്കിപ്പണിതിരുന്നു. മഹാപ്രോം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ചാവോ സൊംപ്രാധന നാ നാനിൻറെ വാസ ഗൃഹമാണ്. ഇവിടെ പ്രാചീന കാലത്തെ വസ്തുക്കളും ആയുധങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

സംസ്കാരം തിരുത്തുക

വള്ളംകളി മത്സരം തിരുത്തുക

 
Boat racing, Nan

ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം നാൻ നദിയിൽ നടത്തുന്ന വാർഷിക വള്ളം കളി മത്സരങ്ങളാണ്. ഏകദേശം ആറു നൂറ്റാണ്ടുകളായി നടക്കുന്ന പരമ്പരാഗത വള്ളം കളി മത്സരങ്ങളാണിത്. ഇത് സാധാരണയായി നടക്കുന്നത് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്. ഈ വള്ളംകളിയുടെ ചരിത്രം തുടങ്ങുന്നത് ഏകദേശം 600 വർഷങ്ങൾക്കു മുമ്പ് ആയുത്തായ കാലഘട്ടത്തിലാണ്. അലങ്കരിച്ച നീളമുള്ള ചുണ്ടൻ വള്ളങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ഓരോ വള്ളങ്ങളിലും രണ്ടുവരികളിലായി ഒരേപോലെ വേഷം ധരിച്ച 60 തുഴക്കാർ വീതം ഉണ്ടായിരിക്കും. ഈ വള്ളംകളി മത്സങ്ങള്ള നൂറുകണക്കിന് ആളുകളെ ആകർഷിക്കുന്നു. വിജയിക്കുന്ന ടീമുകൾക്ക് ട്രോഫിയും മറ്റു പ്രതിഫലങ്ങളും ലഭിക്കുന്നു.

കാലാവസ്ഥ തിരുത്തുക

Nan (1981–2010) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °C (°F) 36.8
(98.2)
38.8
(101.8)
41.8
(107.2)
43.0
(109.4)
41.9
(107.4)
40.3
(104.5)
38.0
(100.4)
38.4
(101.1)
36.3
(97.3)
36.6
(97.9)
36.7
(98.1)
35.3
(95.5)
43.0
(109.4)
ശരാശരി കൂടിയ °C (°F) 30.8
(87.4)
33.4
(92.1)
36.2
(97.2)
37.0
(98.6)
35.0
(95)
33.5
(92.3)
32.4
(90.3)
32.2
(90)
32.7
(90.9)
32.5
(90.5)
31.2
(88.2)
29.6
(85.3)
33.0
(91.4)
പ്രതിദിന മാധ്യം °C (°F) 21.4
(70.5)
23.6
(74.5)
26.8
(80.2)
29.0
(84.2)
28.6
(83.5)
28.3
(82.9)
27.7
(81.9)
27.3
(81.1)
27.2
(81)
26.4
(79.5)
23.9
(75)
21.0
(69.8)
25.9
(78.6)
ശരാശരി താഴ്ന്ന °C (°F) 14.2
(57.6)
15.6
(60.1)
18.9
(66)
22.3
(72.1)
23.5
(74.3)
24.0
(75.2)
23.8
(74.8)
23.6
(74.5)
23.3
(73.9)
21.9
(71.4)
18.5
(65.3)
14.5
(58.1)
20.3
(68.5)
താഴ്ന്ന റെക്കോർഡ് °C (°F) 5.8
(42.4)
8.0
(46.4)
9.1
(48.4)
17.4
(63.3)
18.5
(65.3)
20.1
(68.2)
19.6
(67.3)
19.4
(66.9)
19.4
(66.9)
13.4
(56.1)
6.2
(43.2)
2.7
(36.9)
2.7
(36.9)
വർഷപാതം mm (inches) 4.4
(0.173)
11.9
(0.469)
32.7
(1.287)
99.6
(3.921)
177.3
(6.98)
133.8
(5.268)
200.7
(7.902)
273.2
(10.756)
203.5
(8.012)
70.3
(2.768)
18.1
(0.713)
8.6
(0.339)
1,234.1
(48.587)
ശരാ. മഴ ദിവസങ്ങൾ 1.3 1.6 4.0 8.5 15.9 15.8 18.7 22.2 16.8 10.0 3.2 1.0 119.0
% ആർദ്രത 76 70 65 68 76 79 82 84 84 82 80 78 77
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 272.8 257.1 294.5 243.0 198.4 156.0 120.9 117.8 144.0 201.5 216.0 254.2 2,476.2
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 8.8 9.1 9.5 8.1 6.4 5.2 3.9 3.8 4.8 6.5 7.2 8.2 6.8
Source #1: Thai Meteorological Department[2]
ഉറവിടം#2: Office of Water Management and Hydrology, Royal Irrigation Department (sun and humidity)[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Nan". Tourism Authority of Thailand (TAT). Archived from the original on 2015-04-25. Retrieved 18 May 2015.
  2. "Climatological Data for the Period 1981–2010". Thai Meteorological Department. p. 3–4. Retrieved 31 July 2016.
  3. "ปริมาณการใช้น้ำของพืชอ้างอิงโดยวิธีของ Penman Monteith (Reference Crop Evapotranspiration by Penman Monteith)" (PDF) (in തായ്). Office of Water Management and Hydrology, Royal Irrigation Department. p. 22. Retrieved 31 July 2016.
"https://ml.wikipedia.org/w/index.php?title=നാൻ,_തായ്‍ലാൻറ്&oldid=3635301" എന്ന താളിൽനിന്ന് ശേഖരിച്ചത്