നാൻസി ജോ പവൽ
നാൻസി ജോ പവൽ (Nancy Jo Powell) (ജനനം 1947) ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി 2012 ഏപ്രിൽ മാസം പദവിയേറ്റു. [1]
നാൻസി ജോ പവൽ | |
---|---|
2007 ജൂലൈ 16 മുതൽ 2009 വരെ നേപ്പാളിലെ അമേരിക്കൻ സ്ഥാനപതിയായിരുന്ന നാൻസി ജോ പവൽ അതിനുശേഷം അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഡയറക്ടർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ അമേരിക്കൻ വിദേശകാര്യ വകുപ്പിൽ ചേർന്ന നാൻസി പവൽ, കഴിഞ്ഞ 33 വർഷങ്ങളിൽ ആഫ്രിക്കയിലും, ദക്ഷിണേഷ്യയിലുമുള്ള വിവിധ രാഷ്ട്രങ്ങളിൽ സ്ഥാനപതിയായിരുന്നിട്ടുണ്ട്.
എമർജിങ്ങ് കേരളയിൽ പങ്കെടുക്കാനായി 2012 സെപ്റ്റംബർ 12-ാം തിയതി കൊച്ചിയിൽ എത്തിയ നാൻസി ജോ പവൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. [2]
പ്രത്യേകതകൾ
തിരുത്തുകഇന്ത്യയിലെ ആദ്യ അമേരിക്കൻ വനിതാ സ്ഥാനപതി * [3].
ഔദ്യോഗിക ജീവിതം
തിരുത്തുക- അമേരിക്കൻ വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ, 2009 - 2012.
- നേപ്പാളിലെ അമേരിക്കൻ സ്ഥാനപതി, ജൂലൈ 16, 2007 - 2009.
- ദക്ഷിണേഷ്യയിലെ നേഷണൽ ഇന്റലിജൻസ് ഓഫീസർ, നേഷണൽ ഇന്റലിജൻസ് കൗൺസിൽ, 2006 - 2007.
- ഏവിയാൻ ഇൻഫഌവൻസ ഉൾപ്പെടെ വിവിധ പകർച്ചവ്യാധികളെ തടുക്കുന്ന പ്രസ്ഥാനത്തിന്റെ സീനിയർ കോ-ഓർഡിനേറ്റർ - 2006.
- ബ്യൂറോ ഓഫ് ഇന്റർനാഷണൽ നാർക്കോട്ടിക്‌സ് ആന്റ് ലോ എൻഫോഴ്‌സ്‌മെന്റ് അഫയേഴ്‌സിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്ടട്ടറി, മാർച്ച് 14 - നവംബർ 25, 2005.
- ലെജിസ്ലേറ്റീവ് അഫയേഴ്‌സ് പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി, നവംബർ 2004 - മാർച്ച് 2005.
- പാകിസ്താനിലെ അമേരിക്കൻ സ്ഥാനപതി, ഓഗസ്റ്റ് 9, 2002 - ഒക്ടോബർ 2004.
- ഘാന യിലെ അമേരിക്കൻ സ്ഥാനപതി, ഓഗസ്റ്റ് 14, 2001 - മെയ് 2002.
- ആഫ്രിക്കൻ അഫയേഴ്‌സിന്റെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി, ജനുവരി 2001 - ജൂൺ 2001.
- ആഫ്രിക്കൻ അഫയേഴ്‌സിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി, ജൂലൈ 1999 - ജനുവരി 2001.
- ഉഗാണ്ട യിലെ അമേരിക്കൻ സ്ഥാനപതി, 1997 - 1999.
- ബംഗ്ലാദേശ് - ധാക്ക അമേരിക്കൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ - 1995 - 1997
- ഇന്ത്യ - ഡെൽഹിയിലെ അമേരിക്കൻ എംബസിയിൽ രാഷ്ട്രീയകാര്യ ഉപദേശക - 1993 - 1995.
- ഇന്ത്യ - കൊൽക്കത്തയിൽ അമേരിക്കൻ കോൺസുൽ ജനറൽ - 1992 - 1993.
- ടോഗോ - ലോം നഗരത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ - 1990 - 1992.
അവലംബം
തിരുത്തുക- ↑ നാൻസി ജോ പവൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി പദവിയേറ്റു
- ↑ [https://web.archive.org/web/20120912024046/http://www.mathrubhumi.com/online/malayalam/news/story/1820480/2012-09-12/kerala Archived 2012-09-12 at the Wayback Machine. മുഖ്യമന്ത്രി [ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച]
- ↑ "ഇന്ത്യയിലെ ആദ്യ അമേരിക്കൻ വനിതാ സ്ഥാനപതി". Archived from the original on 2016-07-01. Retrieved 2012-10-13.