നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം
നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional das Nascentes do Rio Parnaíba) ബ്രസീലിലെ ഒരു ദേശീയോദ്യാനമാണ്.
നാസെൻറെസ് ഡൊ റിയോ പർണൈബ ദേശീയോദ്യാനം | |
---|---|
Parque Nacional das Nascentes do Rio Parnaíba | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Gilbués, Piauí |
Coordinates | 10°03′S 45°54′W / 10.05°S 45.9°W |
Area | 724,324 ഹെക്ടർ (1,789,840 ഏക്കർ) |
Designation | National park |
Created | 16 July 2002 |
Administrator | ICMBio |
സ്ഥാനം
തിരുത്തുകസെറാഡോ ബയോമിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 724,324 ഹെക്ടറാണ് (1,789,840 ഏക്കർ). 2002 ജൂലൈ 16 നു രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവർസിറ്റി കൺസർവേഷനാണ് നിർവ്വഹിക്കുന്നത്.[1] ബാഹിയയിലെ ഫൊർമോസ ഡൊ റിയോ പ്രെറ്റോ, തൊക്കാൻറിൻസിലെ ലിസാർഡാ, മറ്റെയ്റോസ്, സാവോ ഫെലിക്സ് ഡൊ തൊക്കാൻറിൻസ്, മരാൻഹാവോയിലെ അൾട്ടോ പർണൈബ, പിയായൂയിലെ ബറെയ്റാസ് ഡൊ പിയായൂയി, കൊറെൻറോ, ഗിൽബൂയെസ്, സാവോ ഗോൺകാലോ ഡൊ ഗുർഗ്വീയ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.[2]
ദേശീയോദ്യാനത്തിലെ സംരക്ഷിത ജീവിവർഗ്ഗങ്ങളിൽ ജഗ്വാർ (Panthera onca), കോഗ്വാർ (Puma concolor) ജയൻറ് അർമഡില്ലോ (Priodontes maximus) എന്നിവ ഉൾപ്പെടുന്നു.[1]