നാഷ്വ മുസ്തഫ
ഈജിപ്ഷ്യൻ നടിയാണ് നാഷ്വ മുസ്തഫ (ജനനം: 15 ഒക്ടോബർ 1968).[1]എൽ-റെഹ്ല, എൽ-ഫറാ, മഹമൂദ് ദി എജിപ്ഷൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. [2]
നാഷ്വ മുസ്തഫ نشوى مصطفى | |
---|---|
ജനനം | നാഷ്വ മുസ്തഫ ഒക്ടോബർ 15, 1968 |
ദേശീയത | Egyptian |
കലാലയം | എയിൻ ഷംസ് യൂണിവേഴ്സിറ്റി |
തൊഴിൽ | നടി |
സജീവ കാലം | 1991–present |
ജീവിതപങ്കാളി(കൾ) | മുഹമ്മദ് ഇമാദ് (m. 1993) |
കുട്ടികൾ | മറിയം ഇമാദ് , അബ്ദുൾറഹ്മാൻ ഇമാദ് |
സ്വകാര്യ ജീവിതം
തിരുത്തുക1968 ഒക്ടോബർ 15 ന് ഈജിപ്തിലെ കെയ്‌റോയിലാണ് മുസ്തഫ ജനിച്ചത്. അമേരിക്കയിൽ വളരെക്കാലം താമസിച്ചിരുന്ന മുഹമ്മദ് ഇമാദിനെ അവർ വിവാഹം കഴിച്ചു. എന്നിരുന്നാലും അവരുടെ പാരമ്പര്യമനുസരിച്ച് മതപരമായ വിവാഹത്തിനായി അദ്ദേഹം ഈജിപ്തിൽ തിരിച്ചെത്തി. 1993-ൽ വിവാഹിതരായ ഇവർക്ക് മറിയം, അബ്ദുൾറഹ്മാൻ എന്നീ രണ്ട് മക്കളുണ്ട്. മകൻ അബ്ദുൾറഹ്മാൻ 2019 ജൂലൈയിൽ വിവാഹിതനായി.[3]
കരിയർ
തിരുത്തുക1991-ൽ കോൺഷ്യസ് ഓഫ് ടീച്ചർ ഹിക്മത്ത് എന്ന പരമ്പരയിലൂടെ ടെലിവിഷൻ ജീവിതം ആരംഭിച്ചു. ആ സീരിയലിൽ 'അബീർ' എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 1999-ൽ എൽ-ഫറാ എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 2001-ൽ പ്രശസ്തമായ ഈജിപ്ഷ്യൻ സാഹസിക കോമഡി ചിത്രമായ ആഫ്രിക്കാനോയിൽ അഭിനയിച്ചു. അതിൽ 'സൈനബ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2001 ജൂലൈ 11 ന് ഈജിപ്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം പ്രമുഖചിത്രമായി.[4][5]2013 ൽ, ക്യാഷ് ടാക്സി എന്ന ടെലിവിഷൻ പ്രോഗ്രാമിൽ അവർ ആതിഥേയത്വം വഹിച്ചിരുന്നു. ഇത് ബ്രിട്ടീഷ് അന്തർദ്ദേശീയ ഗെയിം ഷോ കാഷ് കാബിന്റെ (ബ്രിട്ടീഷ് ഗെയിം ഷോ) ഈജിപ്ഷ്യൻ പതിപ്പായിരുന്നു. പ്രോഗ്രാം എംബിസി മസറിൽ സംപ്രേഷണം ചെയ്തു.[6]
2017 ൽ അവർ ത്രീ ഇൻ വൺ എന്ന ടെലിവിഷൻ പ്രോഗ്രാം നിർമ്മിച്ചു.[7]2018 ൽ, മിയാമി തിയേറ്ററിൽ ആദ്യമായി അവതരിപ്പിച്ച സെൽഫി മാ എൽ എൽ-മോട്ട് എന്ന സ്റ്റേജ് നാടകം അവർ നിർമ്മിച്ചു. മുമ്പ് ഈ നാടകത്തിന് സെൽഫി മാ സയ്യിദ്‌ന എന്നാണ് പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് മാധ്യമ നിയന്ത്രണ വകുപ്പിന്റെ കരാർ കാരണം ഇത് മാറ്റി.[8]
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Genre | Ref. |
---|---|---|---|---|
1991 | കോൺഷ്യസ് ഓഫ് ടീച്ചർ ഹിക്മത്ത് | അബീർ | TV സീരീസ് | |
1992 | അൽ ഹെൽമിയ നൈറ്റ്സ് | നഹീദ് | TV സീരീസ് | |
1997 | സീസിനിയ | റെസ്ക | TV സീരീസ് | |
1998 | നഹ്നൗ ല നസ്രാ അൽ ഷൗക് | കവത്തർ | TV സീരീസ് | |
1999 | എൽ-ഫറഹ് | മദിഹ | ഫിലിം | |
2000 | ഫിലിം സകഫി | എസ്മാറ്റ് | ഫിലിം | |
2001 | ആഫ്രിക്കാനോ | സൈനബ് | ഫിലിം | |
2001 | എൽ-റെഹ്ല | ഫിലിം | ||
2002 | El ragol el abiad el motawasset | ഔഫ | ഫിലിം | |
2002 | എൽ-ലിംബി | ഫിലിം | ||
2002 | തീവ്സ് ഇൻ KG2 | എറ്റിഡൽ | ഫിലിം | |
2003 | മിഡോ മാഷാകെൽ | നഹീദ് | ഫിലിം | |
2003 | മലക് റോഹി | സാൽവ | TV സീരീസ് | |
2003 | ഔലാദ് അൽ അകബെർ | TV സീരീസ് | ||
2004 | മഹമൂദ് ദി ഈജിപ്ഷൻ | Fatima | TV സീരീസ് | |
2005 | സേയ്ഡ് എൽ അറ്റാഫി | ബാർബി | ഫിലിം | |
2007 | റാഷ് ബോയ് ഡ്രീംസ് | ഹെയാം | ഫിലിം | |
2008 | ഷെബ് മോൺഹാരെഫ് | ഫിലിം | ||
2012 | മജ്മൂത് ഇൻസാൻ | TV സീരീസ് | ||
2014 | അലേഷ്വ | നജ്വ | TV സീരീസ് | |
2018 | എൽ ഷ്രീറ്റ് എൽ അഹ്മർ | കാരവാന | TV സീരീസ് | |
2020 | ഷാ-മിംഗ് | ഫിലിം |
അവലംബം
തിരുത്തുക- ↑ "Everything in Egypt is on hold". Arabs Today. Retrieved 3 November 2020.
- ↑ "Nashwa Moustafa". elcinema. Retrieved 3 November 2020.
- ↑ "Nashwa Mustafa celebrates the wedding of her son amid the presence of stars". اخبار مجنونة. Archived from the original on 2021-11-25. Retrieved 3 November 2020.
- ↑ "Africano (2001)". elcinema. Retrieved 20 October 2020.
- ↑ "Africano 2001 'افريكانو' Directed by Amr Arafa". letterboxd. Retrieved 20 October 2020.
- ↑ "Bio: Adam Wood" Archived 26 June 2012 at the Wayback Machine.
- ↑ "Nashwa Mustafa prepares for a new TV program". Arabs Today. Retrieved 3 November 2020.
- ↑ "Nashwa Mustafa returns to theatrical scene with 'Death Selfie'". Egypt Today. Retrieved 3 November 2020.
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നാഷ്വ മുസ്തഫ
- Nashwa Mostafa: “My Mother and Not My Women” program made me a millionaire[പ്രവർത്തിക്കാത്ത കണ്ണി]
- Nashwa Mustafa falls from the ladder of her home due to the Dragon storm[പ്രവർത്തിക്കാത്ത കണ്ണി]
- Nashwa Mustafa dreamed of a late artist … and a strange thing happened after the dream Archived 2020-12-12 at the Wayback Machine.
- Depressed Nashwa[പ്രവർത്തിക്കാത്ത കണ്ണി]
- Tags of Nashwa in Saudi24 news[പ്രവർത്തിക്കാത്ത കണ്ണി]