നാഷണൽ (ബ്രാന്റ്)

പാനസോണിക് കോർപ്പറേഷൻ ഉപയോഗിച്ചിരുന്ന ഒരു ബ്രാൻഡ് നാമം
(നാഷണൽ (ബ്രാണ്ട്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാഷണൽ (National (ナショナル Nashonaru?) ഗൃഹോപകരണങ്ങൾ, വ്യക്തിഗത ഉപകരണങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവ വിൽക്കാൻ പാനസോണിക് കോർപ്പറേഷൻ (മുമ്പ് മാറ്റ്സുഷിത ഇലക്ട്രിക് ഇൻഡസ്ട്രിയൽ കമ്പനി, ലിമിറ്റഡ്) ഉപയോഗിച്ചിരുന്ന ഒരു ബ്രാൻഡ് നാമമായിരുന്നു. നാഷണൽ സെമി കണ്ടക്ടർ, നാഷണൽ കാർ റെന്റൽ എന്നിവയ്ക്ക് പാനസോണിക്കുമോയോ അല്ലെങ്കിൽ "നാഷണൽ" എന്ന ബ്രാൻഡുമായോ യാതൊരു ബന്ധവുമില്ല.

നാഷണൽ
യഥാർഥ നാമം
ナショナル
വ്യവസായം
പിൻഗാമിപാനസോണിക്
സ്ഥാപിതംഒസാക്ക, ജപ്പാൻ (1925 (1925))
സ്ഥാപകൻകൊനോസ്യൂക്ക് മത്സുഷിത
നിഷ്‌ക്രിയമായത്1980 (യൂറോപ്പ്)

1988 (ഓസ്ട്രേലിയ)

2004 (ഏഷ്യ)

ഓക്ടോബർ 1, 2008 (ജപ്പാൻ)
ആസ്ഥാനം,
സേവന മേഖല(കൾ)Worldwide
ഉത്പന്നങ്ങൾഗൃഹോപകരണങ്ങൾ, വ്യക്തിഗത, വ്യാവസായിക ഉപകരണങ്ങൾ, സൈക്കിളുകൾ.
മാതൃ കമ്പനിപനാസോണിക് കോർപ്പറേഷൻ
വെബ്സൈറ്റ്[1]

ചരിത്രം തിരുത്തുക

ഇന്നത്തെ പാനസോണിക് കമ്പനി ഈ പേരിൽ വീട്ടുപകരണങ്ങൾ നിർമ്മിക്കുന്നതിനുമുമ്പ്, ജപ്പാനിലെ മുഴുവൻ ആളുകളും ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നമാകുമെന്ന പ്രതീക്ഷയിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ ലാമ്പുകൾ വിൽക്കുന്നതിനായി നാഷണൽ എന്ന വ്യാപാരനാമം ആദ്യമായി ഉപയോഗിച്ചത് കൊനോസ്യൂക്ക് മത്സുഷിതയുടെ ഇലക്ട്രിക് സ്ഥാപനമായിരുന്നു. ഓഡിയോ, വീഡിയോ ഉപകരണങ്ങൾ ഉൾപ്പെടെ മിക്ക മാത്സുഷിത ഉൽപന്നങ്ങളുടെയും ഒരു മുൻനിര ബ്രാൻഡായിരുന്ന നാഷണൽ 1988 -ൽ പാനസോണിക് എന്ന പേരിന്റെ ലോകമെമ്പാടുമുള്ള വിജയത്തിന് ശേഷം നാഷണൽ-പാനാസോണിക് ആയി സംയോജിപ്പിക്കപ്പെട്ടു.

1980 -ന് ശേഷം യൂറോപ്പിലും 1988 -ൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും മാറ്റ്സുഷിത "നാഷണൽ" എന്ന ബ്രാൻഡിന്റെ ഉപയോഗം നിർത്തുകയും പാനസോണിക്, ടെക്നിക്സ് എന്നീ ബ്രാൻഡുകൾക്ക് കീഴിൽ മാത്രമായി ഓഡിയോവിഷ്വൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുകയും ചെയ്തു. നാഷണൽ ഇലക്ട്രോണിക്സ് എന്ന കമ്പനി ഇതിനകം ഈ വ്യാപാര നാമം ഉപയോഗിച്ചിരുന്നതുകാരണം, അമേരിക്കൻ ഐക്യനാടുകളിൽ മാറ്റ്സുഷിത ഒരിക്കലും തങ്ങളുടെ നാഷണൽ എന്ന ബ്രാന്റ് നാമം നാമം ഉപയോഗിച്ചിട്ടില്ല. റൈസ് കുക്കറുകൾ, മീറ്റ് ഗ്രൈൻഡറുകൾ, ഏതാനും ചെറിയ അടുക്കള ഉപകരണങ്ങൾ എന്നിവയിൽ ഈ ബ്രാൻഡ് നാമം 2003 ൽ ഒരു ഹ്രസ്വകാലത്തേയ്ക്ക് പ്രത്യക്ഷപ്പെട്ടു. കൂടാതെ, പല ഏഷ്യൻ-അമേരിക്കൻ വിപണികളിലും നാഷണൽ ബ്രാൻഡിലുള്ള റൈസ് കുക്കറുകൾ വിൽക്കാൻ ഇറക്കുമതി നടത്തുകയും ചെയ്തിരുന്നു.

റൈസ് കുക്കറുകൾ പോലുള്ള ഗാർഹിക ഉപകരണങ്ങളുടെ പ്രശസ്ത നിർമ്മാതാവെന്ന നിലയിൽ ഏഷ്യയിലുടനീളം നാഷണൽ എന്ന വ്യാപാര നാമം അറിയപ്പെട്ടിരുന്നു. 2004 ൽ, "നാഷണൽ" എന്ന വ്യാപാരനാമം അത് ഉപയോഗിച്ചിരുന്ന അവസാന വിപണിയായിരുന്ന ഏഷ്യയിൽ ക്രമേണ നിർത്തലാക്കുകയും പാനസോണിക് എന്ന ആഗോള ബ്രാൻഡിന് കീഴിൽ തങ്ങളുടെ എല്ലാ ബിസിനസ്സുകളും കൂടുതൽ അംഗീകാരം നേടുന്നതിനും ഏകീകരിക്കുന്നതിനും കമ്പനി തീരുമാനിച്ചതിന് ശേഷം മിക്ക ഉൽപ്പന്നങ്ങളും പാനാസോണിക് എന്ന ബ്രാൻഡിന് കീഴിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാഷണൽ_(ബ്രാന്റ്)&oldid=3682370" എന്ന താളിൽനിന്ന് ശേഖരിച്ചത്