നാഷണൽ വിമൻസ് ഫ്രണ്ട്
സംഘടന
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീ സംഘടനയാണ് നാഷണൽ വിമൻസ് ഫ്രണ്ട്.[2] 2009ലാണ് കേരളം, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടന പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലും നാഷണൽ വിമൻസ് ഫ്രണ്ട് പ്രവർത്തനം വ്യാപിപ്പിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമായുള്ള പരിപാടികൾ[3], സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള കാമ്പയിൻ[4], നിയമ സഹായം തുടങ്ങിയ പ്രശ്നങ്ങളിൽ സംഘടന സാനിധ്യമറിയിച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള ശാഹിദ അസ്‌ലം ആണ് ദേശീയ അധ്യക്ഷ.[5]
രൂപീകരണം | 2009 |
---|---|
അധ്യക്ഷ | ശാഹിദ അസ്‌ലം [1] |
പ്രേഷിതരംഗം | സ്ത്രീ ശാക്തീകരണം |
വെബ്സൈറ്റ് | www |
കേരളത്തിൽ
തിരുത്തുക2009മുതൽ കേരളത്തിലും പ്രവർത്തനമുണ്ട്. ഇതൾ എന്ന പേരിൽ ഒരു പ്രസിദ്ധീകരണവും കേരളത്തിൽ വിമൻസ് ഫ്രണ്ടിന്റെതായി പുറത്തിറങ്ങുന്നുണ്ട്.[6]
അവലംബം
തിരുത്തുക- ↑ "Mangalore: Shahida Aslam elected president of National Women's Front". daijiworld.com. Archived from the original on 2015-05-24. Retrieved 2015-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-24. Retrieved 2015-07-01.
- ↑ http://www.deccanchronicle.com/141116/nation-current-affairs/article/women%E2%80%99s-conference-coimbatore-today
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-24. Retrieved 2015-07-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-24. Retrieved 2015-07-01.
- ↑ ഇതൾ ത്രൈമാസിക പ്രകാശനം ചെയ്തു[പ്രവർത്തിക്കാത്ത കണ്ണി]