നാഷണൽ ലെപ്രേചൗൺ മ്യൂസിയം

ഐറിഷ് നാടോടിക്കഥകൾക്കും പുരാണങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്

കഥപറച്ചിലിന്റെ വാമൊഴി പാരമ്പര്യത്തിലൂടെ ഐറിഷ് നാടോടിക്കഥകൾക്കും പുരാണങ്ങൾക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയമാണ് നാഷണൽ ലെപ്രേചൗൺ മ്യൂസിയം. 2010 മാർച്ച് 10 മുതൽ അയർലണ്ടിലെ ഡബ്ലിനിലെ ജെർവിസ് സ്ട്രീറ്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ ലെപ്രേചചൗൺ മ്യൂസിയമാണിതെന്ന് അവകാശപ്പെടുന്നു.[1] ഐറിഷ് ടൈംസ് ഇതിനെ "Louvre of leprechauns" എന്നാണ് വിശേഷിപ്പിക്കുന്നത്.[2]

നാഷണൽ ലെപ്രേചൗൺ മ്യൂസിയം
നാഷണൽ ലെപ്രേചൗൺ മ്യൂസിയം is located in Central Dublin
നാഷണൽ ലെപ്രേചൗൺ മ്യൂസിയം
Location within Central Dublin
സ്ഥാപിതം10 March 2010
സ്ഥാനംജെർവിസ് സ്ട്രീറ്റ്,
ഡബ്ലിൻ 1, അയർലൻഡ്
നിർദ്ദേശാങ്കം53°20′51″N 6°16′00″W / 53.347623°N 6.266632°W / 53.347623; -6.266632
Typeലെപ്രേചൗൺ
Directorടോം ഓ റാഹിലി
Public transit accessJervis Luas stop (Red Line)
വെബ്‌വിലാസംleprechaunmuseum.ie

ടോം ഓ റാഹിലി മ്യൂസിയം രൂപകൽപ്പന ചെയ്യുകയും (രണ്ട് ഇറ്റാലിയൻ ഡിസൈനർമാരായ എലീന മിഷേലി, വാൾട്ടർ സിപിയോണി എന്നിവരുടെ സഹകരണത്തോടെ) അതിന്റെ ഡയറക്ടറുമാണ്.[1][2] ഓ'റാഹിലി 2003-ൽ മ്യൂസിയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി.[2][3]സന്ദർശകർക്ക് "ലെപ്രേചൗൺ അനുഭവം" നൽകാനും അയർലണ്ടിലെ സമ്പന്നമായ കഥപറച്ചിൽ ചരിത്രത്തിലേക്ക് സന്ദർശകരെ പരിചയപ്പെടുത്താനും രൂപകൽപ്പന ചെയ്ത "കഥ പറയുന്ന" വിനോദസഞ്ചാര കേന്ദ്രമായാണ് അദ്ദേഹം ഇതിനെ കാണുന്നത്. [2]

മ്യൂസിയത്തിലെ സന്ദർശകർ വിവിധ മുറികളിൽ ഒരു ടൂർ ഗൈഡിനോടൊപ്പം പിന്തുടരുന്നു. ഓരോമുറികളും സ്റ്റോറികൾക്കും വിവരങ്ങൾക്കുമായി സെറ്റുകളായി പ്രവർത്തിക്കുന്നു.[2]ഒരു ലെപ്രേചൗണിനെ നിർവചിക്കുന്നത് ഉൾപ്പെടെ ലെപ്രേചൗൺ നാടോടിക്കഥകളുടെ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു.[2]വാൾട്ട് ഡിസ്നിയുടെ അയർലൻഡ് സന്ദർശനം പോലുള്ളവ 1959 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഡാർബി ഓ ഗിൽ ആന്റി ദി ലിറ്റിൽ പീപ്പിൾ സിനിമയിലേക്ക് നയിച്ചതുപോലുള്ള ജനപ്രിയ സംസ്കാരത്തിലെ ലെപ്രേചൗൺ പരാമർശങ്ങളുടെ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. [2] അവിടെ വടക്കൻ അയർലണ്ടിലെ കൗണ്ടി ആൻട്രിമിലെ ജയന്റ്സ് കോസ്‌വേയുടെ തടിയിലുള്ള പകർപ്പ് ചിത്രം, സന്ദർശകന്റെ വലുപ്പം ചെറുതാകുകയും ഫർണിച്ചർ പോലുള്ള ഇനങ്ങൾ അസാധാരണമാംവിധം വലുതായിത്തീരുന്ന ഒരു മുറി തുടങ്ങി ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നിറഞ്ഞ ഒരു തുരങ്കവുമുണ്ട്. [1][2][3]

പ്യൂക്ക, ഫെയറികൾ, ബാൻഷീ തുടങ്ങിയ മറ്റ് ജീവികളെക്കുറിച്ചുള്ള പരാമർശങ്ങൾ ടൂറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2] ടൂറിന്റെ അവസാനം സന്ദർശകർ സുവനീറുകളും ചരക്കുകളും വാങ്ങാൻ കഴിയുന്ന ഒരു കടയിൽ എത്തുന്നു.[2]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "National Leprechaun Museum Opens Its Doors in Dublin". NewsCore. March 17, 2010. Retrieved 12 March 2019.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Rosita Boland (10 March 2010). "The Louvre of leprechauns". The Irish Times. Archived from the original on 2012-10-20. Retrieved 10 March 2010.
  3. 3.0 3.1 Donal Thornton (10 March 2010). "New National Leprechaun Museum opens its doors in Dublin". irishcentral.com. Retrieved 10 March 2010.

പുറംകണ്ണികൾ തിരുത്തുക