നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ
ഇന്ത്യൻ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവസ്തുക്കളുടെ ഒരു സംഗ്രഹാലയമാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ. എൻ.എം.ഐ.സി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പടുന്നു. ദക്ഷിണ മുംബൈയിൽ പെഡ്ഡാർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]. 2019 ജനുവരി 19-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തു[2].
പ്രദർശനവസ്തുക്കൾ
തിരുത്തുകവിവിധ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ക്യാമറകൾ, എഡിറ്റിംഗിനും റെക്കോർഡിംഗിനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പ്രൊജക്റ്ററുകൾ മുതലായവ ഇവിടെ കാണാനാകും. കൂടാതെ കോസ്റ്റ്യൂമുകൾ, പോസ്റ്ററുകൾ, ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രിന്റുകൾ, ട്രെയിലറുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.
ഘടന
തിരുത്തുക140 കോടി ചിലവിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്[3]. ഗുൽഷൻ മഹൽ എന്ന ചരിത്രപ്രധാനമായ ബംഗ്ലാവ് നവീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ കെട്ടിടം. 12000 ചതുരശ്രമീറ്റർ ആണ് ഇതിന്റെ ആകെ വിസ്തീർണ്ണം. ഗാന്ധി ആൻഡ് സിനിമ, ചിൽഡ്രൻസ് ഫിലിം സ്റ്റുഡിയോ, റ്റെക്നോളജി ആൻഡ് ക്രിയേറ്റിവിറ്റി ഇൻ ഇന്ത്യൻ സിനിമ, സിനിമ എക്രോസ്സ് ഇന്ത്യ എന്നീ വിഷയങ്ങളിലായി നാല് പ്രദർശനഹാളുകളുണ്ട്[4]. സെമിനാറുകൾ ചർച്ചകൾ മുതലായവ സംഘടിപ്പിക്കുന്നതിനായി 250 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഒരു ഹാൾ ആണ് ഇവിടെയുള്ള ജഹാംഗിർ ഭൗനഗരി ഹാൾ. കെട്ടിടത്തിനു താഴെ രണ്ട് നിലകളിലായി 144 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2019-01-21.
- ↑ https://www.hindustantimes.com/bollywood/pm-modi-inaugurates-museum-on-indian-cinema-meets-aamir-khan-and-manoj-kumar-see-pics/story-1In36TKsIuyrfxOAJdbVrN.html
- ↑ https://www.india.com/photos/entertainment/india-gets-its-first-cinema-museum-in-mumbai-with-rare-artifacts-photos-films-and-more-142045/the-museum-showcases-the-journey-of-indian-cinema-142049/
- ↑ http://www.uniindia.com/~/nmic-a-journey-of-indian-cinema-pm-to-inaugurate-on-jan-19/India/news/1471653.html