നാഷണൽ കെമിക്കൽ ലാബറട്ടറി, പൂണെ

എൻ.സി.എൽ എന്ന ചുരുക്കപ്പേരിൽ പരക്കെ അറിയപ്പെടുന്ന നാഷണൽ കെമിക്കൽ ലാബറട്ടറി(എൻ.സി.എൽ.). പൂണെയിലാണ് സി.എസ്.ഐ.ആറിന്റെ കീഴിലുളള ഈ ഗവേഷണശാല 1950ലാണ് നിലവിൽ വന്നത്. ഒട്ടനേകം സമ്മിശ്രിതവിഷയങ്ങളിൽ ഏകദേശം 200ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നു. രസതന്ത്രത്തിലും അനുബന്ധശാസ്ത്രശാഖകളിലും ഗവേഷണം ത്വരിതപ്പെടുത്തുക എന്ന താത്പര്യം മുൻനിർത്തിയാണു് കൗൺസിൽ ഫോർ സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ചിനു (സി.എസ്.ഐ.ആർ.) കീഴിൽ ഈ ശാസ്ത്രസ്ഥാപനം സ്ഥാപിതമായത്.

നാഷണൽ കെമിക്കൽ ലാബറട്ടറി

സി.എസ്.ഐ.ആർ


സ്ഥാപിതമായത് 1950 (1950)
ഗവേഷണമേഖല രസതന്ത്രശാസ്ത്രപരമായത്
നടത്തിപ്പുകാരൻ സൗരവ് പാൽ
ജീവനക്കാർ ≈200 (പി.എച്.ഡി)
വിദ്യാർത്ഥികൾ 400
ഗവേഷണബിരുദധാരികൾ 400
വിലാസം പാഷൻ റോഡ്
സ്ഥലം പൂനെ, മഹാരാഷ്ട്ര, ഇന്ത്യ

18°32′30″N 73°48′38″E / 18.541598°N 73.81065°E / 18.541598; 73.81065

സർവ്വകലാശാല പട്ടണപ്രദേശം
മറ്റ് പേരുകൾ എൻ.സി.എൽ
നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനം കൗൺസിൽ ഓഫ്‌ സയന്റിഫിക്‌ ആൻഡ്‌ ഇൻഡസ്‌ട്രിയൽ റിസർച്ച്‌
വെബ്‌സൈറ്റ് www.ncl-india.org

ഗവേഷണമേഖലകൾ തിരുത്തുക

  • പ്ളാന്റ് ബയോകെമ്സ്ട്രിയും മോളിക്യുലാർ ബയോളജിയും
  • കെമിക്കൽ ബയോളജിയും ബയോമിമെററിക് കെമ്സ്ട്രിയും
  • കെമിക്കൽ എഞ്ചിനിയറിംഗ് സയൻസ്
  • കോംപ്ളക്സ് ഫ്ളൂയിഡ്സ്, പോളിമർ എഞ്ചിനിയറിംഗ്
  • ഹെറററോജിനസ് കററാലിസിസ്
  • ഹോമോജിനസ് കററാലിസിസ്
  • ഇൻഡസ്ട്രിയൽ ഫ്ളോ മോഡലിംഗ്
  • മെററീരിയൽസ് കെമ്സ്ട്രി
  • നാനോ മെററീരിയൽസ് സയൻസും ടെക്നോളജിയും
  • ഓർഗാനിക് കെമ്സ്ട്രി
  • പ്ളാന്റ് ടിഷ്യൂ കൾച്ചർ
  • പോളിമർ കെമ്സ്ട്രി & മെററീരിയൽസ്
  • പ്രോസസ് ഡിസൈൻ & ഡവലപ്മെന്റ്
  • തിയറി & കംപ്യൂട്ടേഷണൽ സയൻസസ്
  • എൻസൈമോളജി & മൈക്റോബയോളജി
  • കാററലിററിക് റിയാക്ടേഴ്സ് & സെപരേഷൻ

പ്രവർത്തന മണ്ഡലം തിരുത്തുക

ശാസ്ത്ര-സാങ്കേതികവിദ്യ മുൻനിർത്തി പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കാവശ്യമായ വിവരങ്ങൾ നല്കുന്നതിനായി, പ്രായോഗിക പരിശീലന പരിപാടികൾ എൻ.സി.എൽ സംഘടിപ്പിക്കാറുണ്ടു്. ഒരു ഗവേഷണ സ്ഥാപനം എന്ന നിലയിൽ എൻ.സി.എൽ. യാതൊരു ബിരുദങ്ങളും നല്കുന്നില്ലെങ്കിലും ഗവേഷണ വിദ്യാർഥികൾക്കു പുറമേ എം.എസ്.സി, ബി.ടെക്, ബി.ഇ. വിദ്യാർഥികൾക്ക് ബിരുദത്തിനുവേണ്ട പ്രൊജക്ടുകൾ ചെയ്യാൻ എൻ.സി.എൽ. അവസരം നല്കാറുണ്ട്. മുംബൈ, പൂണെ സർവകലാശാലകളുടെ ഒരംഗീകൃത ഗവേഷണ സ്ഥാപനമാണ് എൻ.സി.എൽ.

പുറത്തേക്കുളള കണ്ണികൾ തിരുത്തുക