നാരായൺ ഹേമചന്ദ്ര
ഒരു ഗുജറാത്തി ആത്മകഥാകൃത്തും വിവർത്തകനും നിരൂപകനുമായിരുന്നു നാരായൺ ഹേമചന്ദ്ര ദിവേച്ച (1855-1904). നാരായൺ ഹേമചന്ദ്ര എന്നുമറിയപ്പെടുന്നു. [1] അദ്ദേഹം ധാരാളം യാത്ര ചെയ്യുകയും ആത്മകഥ, നോവലുകൾ, കഥകൾ, വിമർശനങ്ങൾ എന്നിവ എഴുതുകയും ചെയ്തു. സമർത്ഥനായ പരിഭാഷകനായിരുന്ന അദ്ദേഹം ബംഗാളി സാഹിത്യം ഗുജറാത്തിൽ അവതരിപ്പിച്ചതിന് ബഹുമതി ലഭിച്ചു.
Narayan Hemchandra | |
---|---|
ജനനം | Narayan Hemchandra Divecha 1855 |
മരണം | 1904 (വയസ്സ് 48–49) |
തൊഴിൽ | autobiographer, translator and critic |
ദേശീയത | Indian |
ശ്രദ്ധേയമായ രചന(കൾ) | Hu Pote (1900) |
ജീവചരിത്രം
തിരുത്തുക1855-ൽ ദിയുവിൽ ജനിച്ച നാരായൺ ഹേംചന്ദ്ര ദിവേച തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ബോംബെയിൽ (ഇപ്പോൾ മുംബൈ) ചെലവഴിച്ചു. അദ്ദേഹം അധികം പഠിച്ചിട്ടില്ലെങ്കിലും ധാരാളം യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹം നാല് തവണ ഇംഗ്ലണ്ടിൽ പോയി. 1875 -ൽ അദ്ദേഹം നവിൻചന്ദ്ര റോയ്‌ക്കൊപ്പം അലഹബാദിലേക്ക് പോയി. അവിടെ അദ്ദേഹം വിവർത്തനം ചെയ്യാൻ തുടങ്ങി. ബംഗാളി സാഹിത്യം ഗുജറാത്തിൽ അവതരിപ്പിച്ചതിന് അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. [1]
അദ്ദേഹം മഹാത്മാ ഗാന്ധിയെ സ്വാധീനിച്ചു. ഗാന്ധി അദ്ദേഹത്തെ ഇംഗ്ലണ്ടിൽ വച്ച് കണ്ടുമുട്ടുകയും വിചിത്ര രൂപവും വിചിത്രമായ വസ്ത്രവും ധരിച്ച വ്യക്തി എന്നാണ് ഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ രൂപമോ വസ്ത്രമോ മോശം ഇംഗ്ലീഷോ അദ്ദേഹത്തെ ലജ്ജിപ്പിച്ചില്ല. അദ്ദേഹത്തിന്റെ സാഹിത്യങ്ങൾ വായിക്കാൻ വിദേശ ഭാഷകൾ പഠിക്കാനുള്ള തന്റെ വലിയ അഭിനിവേശം ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ കാണാം. [2][3]
കൃതികൾ
തിരുത്തുകഹേമചന്ദ്ര ഇരുന്നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. [1] ആദ്യത്തെ ആത്മകഥ (1933 ൽ പ്രസിദ്ധീകരിച്ചത്) [4][A]നർമദ് എഴുതിയതാണെങ്കിലും ഹു പോട്ടെ (1900) ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആത്മകഥയാണ്. ദേബേന്ദ്രനാഥ ടാഗോറിനെയും ദയാനന്ദ് സരസ്വതിയെയും കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. [1]
പാഞ്ച് വാർത്ത (1903), ഫൂൽദാനി ആനി ബിജി വരാവോ (1903) എന്നിവ അദ്ദേഹത്തിന്റെ കഥകളുടെ സമാഹാരമാണ്. വൈദ്യകന്യ (1895), സ്നേഹകുതിർ (1896), രൂപനാഗർണി രാജ്കുൻവാരി (1904) എന്നിവ അദ്ദേഹത്തിന്റെ നോവലുകളാണ്. വിമർശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികളിൽ ഇവ ഉൾപ്പെടുന്നു: ജീവചരിത്ര വിശേഷ ചർച്ച (1895), സഹിതയ്ചാർച്ച (1896), കാളിദാസ് അന ഷേക്സ്പിയർ (1900). [1] ഗുജറാത്ത് വെർണാക്യുലർ സൊസൈറ്റി പ്രസിദ്ധീകരിച്ച ധാർമിക് പുരുഷോ (ജൂൺ 1893), പന്ത്രണ്ട് പ്രവാചകന്മാരുടെയും ചൈതന്യ, നാനാക്ക്, കബീർ, രാമകൃഷ്ണ തുടങ്ങിയ വിശുദ്ധരുടെയും ജീവിത രേഖകൾ ഉൾക്കൊള്ളുന്നു. [5] പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് അദ്ദേഹം ഒരു ജീവചരിത്രവും എഴുതിയിരുന്നു. [3][2]
അദ്ദേഹം സമർത്ഥനായ പരിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിവർത്തനങ്ങളിൽ ഇവ ഉൾപ്പെടുന്നു: ഡോക്ടർ സാമുവൽ ജോൺസൺ നു ജീവൻചരിത്ര (സാമുവൽ ജോൺസന്റെ ജീവചരിത്രം, 1839), മാലതിമാധവ് (1893), പ്രിയദർശിക, സന്യാസി. [1] രവീന്ദ്രനാഥ ടാഗോറിന്റെ കൃതികൾ ഉൾപ്പെടെ ധാരാളം ബംഗാളി കൃതികൾ അദ്ദേഹം ഗുജറാത്തിയിൽ വിവർത്തനം ചെയ്തിട്ടുണ്ട്. [1][3][2]സാഹിത്യം, വിദ്യാഭ്യാസം, സംഗീതം എന്നിവയിലും അദ്ദേഹം എഴുതിയിട്ടുണ്ട്.[1]
കുറിപ്പുകൾ
തിരുത്തുക- ↑ Narmad had written his autobiography in 1866 but he had requested it to be published posthumously. It was published in 1933, on his birth centenary. Two autobiographies were published before it, Hu Pote (1900) by Narayan Hemchandra and Satyana Prayogo (1925-1929) by Mahatma Gandhi.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Darji, Pravin. "સવિશેષ પરિચય: નારાયણ દીવેચા". Gujarati Sahitya Parishad (in ഗുജറാത്തി). Retrieved 8 April 2019.
- ↑ 2.0 2.1 2.2 Sisir Kumar Das (2000). History of Indian Literature. Sahitya Akademi. p. 230. ISBN 978-81-7201-006-5.
- ↑ 3.0 3.1 3.2 Gandhi, M.K., LETTER TO JAMNADAS GANDHI (Aug28,1911)
- ↑ 4.0 4.1 Pandya, Kusum H (31 December 1986). Gujarati Atmakatha Tena Swarupagat Prashno. Thesis. Department of Gujarati, Sardar Patel University (in ഗുജറാത്തി). pp. 200–220. hdl:10603/98617.
- ↑ "Contemporary Gujarati Literature - II: Teaching of Sri Ramakrishna in Gujarati". Sri Ramakrishna Math, Chennai : The Vedanta Kesari. March 2006. Archived from the original on 2007-09-27. Retrieved 2016-12-21.