എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(Gujarātī: સત્યના પ્રયોગો અથવા આત્મકથા). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [1]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്, ഹിന്ദി, ഒറിയ, തമിഴ്, തെലുങ്ക്,മലയാളം, കന്നട, ഉർദു, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[2]
ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ 1921 വരെയുള്ള കാലഘട്ടമാണ് ഇതിൽ വിവരിക്കുന്നത്. 1925 മുതൽ 1929 വരെ തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്. ഇതിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ മൈ എക്സ്പിരിമെന്റ്സ് വിത് ട്രൂത്തും തന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ യങ് ഇന്ത്യയിൽ തുടർച്ചയായി വന്ന ലേഖനങ്ങളുടെ സമാഹാരമാണ്.[3] സ്വാമി ആനന്ദിന്റേയും മറ്റു സഹപ്രവർത്തകരുടേയും നിർബന്ധത്താലാണ് തന്റെ പൊതുജീവിതത്തിന്റെ പശ്ചാത്തലരേഖ തയ്യാറാക്കാൻ ഗാന്ധിജി തുനിഞ്ഞത്. 1999-ൽ "ഗ്ലോബൽ സ്പിരിച്വൽ ആന്റ് റിലീഗിയസ് അതോറിറ്റി" ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി.[4]
![]() Cover page of 1993 reprint by Beacon Press. | |
കർത്താവ് | മോഹൻദാസ് കരംചന്ദ് ഗാന്ധി |
---|---|
യഥാർത്ഥ പേര് | સત્યના પ્રયોગો અથવા આત્મકથા |
പരിഭാഷ | മഹാദേവ് ദേശായി |
രാജ്യം | ഇന്ത്യ |
ഭാഷ | ഗുജറാത്തി |
വിഷയം | ആത്മകഥ |
പ്രസാധകൻ | നവജീവൻ ട്രസ്റ്റ് |
പ്രസിദ്ധീകരിച്ച തിയതി | 1927 |
പുറം കണ്ണികൾതിരുത്തുക
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)
ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണകഥ PDF ഡൗൺലോഡ് ചെയ്യൂ -copyright Free Archived 2013-06-18 at the Wayback Machine.
അവലംബംതിരുത്തുക
- ↑ http://www.newkerala.com/one.php?action=fullnews&id=18252
- ↑ വിവരങ്ങൾ ശേഖരിച്ചത് ദീപിക ഓൺലൈൻ 31 ജനുവരി 2008
- ↑ റിച്ചാർഡ്, ജോൺസൺ. Gandhi's experiments with truth : essential writings by and about Mahatma Gandhi. ലെക്സിങ്ടൺ ബുക്സ്. ISBN ISBN 978-0-7391-1143-7.
- ↑ "Spiritual books of the century". USA Today. 2 December 1999.