നാരായൺ ഗണേഷ് ഗോരെ
മഹാരാഷ്ട്രയിലെ ഒരു സോഷ്യലിസ്റ്റ് നേതാവും മറാഠി എഴുത്തുകാരനുമായിരുന്നു[1] നാരായൺ ഗണേഷ് ഗോരെ (ദേവനാഗരി: नारायण गणेश गोरे) (1907-1 മെയ് 1993).
ആദ്യകാലജീവിതം
തിരുത്തുകകൊങ്കണിലെ ഹിൻഡാലെയിലാണ് ഇദ്ദേഹം ജനിച്ചത്. പൂനെയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം. തുടർന്ന് നിയമത്തിൽ ബിരുദം നേടി. കോളേജ് ദിനങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാട്ടത്തിൽ പങ്കെടുത്തു. 1942 ൽ തടവ് ശിക്ഷ അനുഭവിച്ചു.
സ്വാതന്ത്യാനന്തരം
തിരുത്തുക1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം, 1957-62 കാലഘട്ടത്തിൽ, രണ്ടാം ലോകസഭാംഗമായും 1967-68 ൽ പൂനെ മേയർ ആയും സേവനമനുഷ്ഠിച്ചു. 1970-76 കാലഘട്ടത്തിൽ രാജ്യസഭയിൽ അംഗമായി. 1977-79 കാലഘട്ടത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ അംബാസഡറായി. നിരവധി വർഷങ്ങളായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1979-83 കാലത്ത് ഗോരെ സാധന (साधना) എന്ന വാരികയുടെ പത്രാധിപരായിരുന്നു. 1998 മേയ് 1-ന് നാരായൺ ഗോരെയുടെ ചിത്രം ആലേഖനം ചെയ്ത ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി[2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണീകൾ
തിരുത്തുക- എൻ.ജി.ഗോരെ (പി.ഡി.എഫ്.), മഹാരാഷ്ട്ര സർക്കാർ Archived 2018-12-20 at the Wayback Machine.