നാരായം (അളവുപാത്രം)
കേരളത്തിലെ മറ്റു അളവുപാത്രങ്ങളെപോലെ തന്നെ അളക്കുന്നതിനു വേണ്ടി മരത്തിലുണ്ടാക്കിയിട്ടുള്ള ഒരു പാത്രമാണ് നാരായം .ആറ് നാഴി സമം ഒരു നാരായം, ഏഴു നാരായം നെല്ലു കൂടുമ്പോൾ ഒരു പറ നെല്ലാകുന്നു. മലബാർ ഭാഗങ്ങളിൽ ഈ അളവു ഉപയോഗത്തിലുണ്ടായിരുന്നു.ഗുരുവായൂരപ്പന് തൃപ്പുത്തരിപ്പായസം തയ്യാറാക്കാൻ മേൽശാന്തി നാരായത്തിലാണ്[1] അരി അളന്നു കൊടുക്കുന്നത്.