ഒരു സ്വതന്ത്ര ഓൺലയിൻ മാധ്യമ സ്ഥാപനമാണ്‌ നാരദ.[1]

ഹിന്ദു പുരാണത്തിലെ നാരദ മഹർഷിയാണ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് വർത്ത്മാനങ്ങളെ എത്തിച്ചിരുന്ന ഏറ്റവും പഴക്കം ചെന്ന പത്രസ്ഥാപനം എന്നാണ് നാരദ ന്യൂസ് ചീഫ് എഡിറ്റർ മാത്യൂ സാമുവേൽ പേരിന്റെ ഉത്ഭവത്തെ കുറിച്ച് പറയുന്നത്[അവലംബം ആവശ്യമാണ്].

നാരദ സ്റ്റിങ് ഓപ്പറേഷൻ തെഹൽകയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു ഒളിക്യാമറ അന്വേഷണം ആയിരുന്നു. ഒളിക്യാമറ ദൃശ്യങ്ങൾ തെഹൽക  വഴി പുറത്തുവിടുന്നതിൽ കാലതാമസമുണ്ടായതിനാൽ രണ്ടു വര്ഷങ്ങള്ക്കു ശേഷം നാരദയുടെ വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്കായി പുറത്തുവിടുകയായിരുന്നു 52 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ ധാരാളം മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൈക്കൂലി കൈപറ്റുന്നതായിരുന്നു. 12 മുതിർന്ന തൃണമൂൽ നേതാക്കൾക്ക് അഴിമതിയിൽ പങ്കുള്ളതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച ഓപ്പറേഷന് 80 ലക്ഷത്തോളം രൂപ ആവശ്യമായ് വന്നു. ഇപ്പോൾ സിബിഐ യും എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റും ഈ കേസ് അന്വേഷിക്കുന്നു .

പശ്ചാത്തലം[തിരുത്തുക] തിരുത്തുക

ഇന്ത്യയിലെ ന്യൂസ് മാഗസിനായ തെഹൽക്കയാണ് നാരദ സ്റ്റിങ് ഓപ്പറേഷൻ തുടങ്ങിവച്ചത്. ശാരദ ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത് ഈ സമയമായിരുന്നു ,അതിനാൽ പശ്ചിമ ബംഗാളിലെ രാഷ്ട്രീയനേതാക്കളായിരുന്നു സ്റ്റിങ് ഓപ്പറേഷന്റെ ആദ്യ ലക്ഷ്യം.

ദി ടെലിഗ്രാഫ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ ചാരസംഘടന മൊസ്സാദിന്റെ ഉദ്യോഗസ്ഥനായ മൈക്ക് ഹറാനിയാണ് തനിക്ക് പ്രചോദനമായതെന്ന് മാത്യു സാമുവൽ പറഞ്ഞു. ഇമ്പക്സ് കൺസൾട്ടൻസി സൊല്യൂഷൻസ് എന്ന ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യാജ കമ്പനിയുടെ മുതിർന്ന ഓഫീസറായി ഒരു മറ നിർമ്മിക്കാൻ മാത്യു സാമുവൽ ഒരു സുഹൃത്തിനോട് ആവശ്യപ്പെട്ടു. സന്തോഷ് ശങ്കരൻ എന്നപേരിൽ ഒരു ആധാർ കാർഡും ഒരു പ്രത്യേക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത ഫോൺ കോളുകളോട് പ്രതികരിക്കാൻ ഒരു റിസപ്‌ഷനിസ്റ്റിനെയും ഓപ്പറേഷനുവേണ്ടി ലഭിച്ചു. കമ്പനി രജിസ്റ്റർ ചെയ്തു. ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ പറ്റി സാമുവൽ അന്വേഷണം  തുടങ്ങിവച്ചു. 25 ലക്ഷം രൂപ നീക്കിവച്ച ഈ പ്രോജെക്ടിന് 80 ലക്ഷത്തോളം ചെലവ് വന്നു.

രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്റ്റിങ് ഓപ്പറേഷൻ ടേപ്പുകൾ നാരദന്യൂസ്.കോം Archived 2017-10-19 at the Wayback Machine. എന്ന പേരിൽ പുറത്തുവിട്ടത്. തെഹെല്ക ഈ ടേപ്പുകൾ പുറത്തുവിടാൻ താല്പര്യം കാണിക്കാതിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സാമുവൽ പറഞ്ഞു.

മാത്യു സാമുവലും സഹപ്രവർത്തക എയ്ഞ്ചൽ അബ്രഹാമും 2011 ൽ ഷൂട്ട് ചെയ്ത 52 മണിക്കൂർ ദൈർഘ്യമുള്ള  വീഡിയോ ഫൂട്ടേജുകളിൽ പ്രമുഖ രാഷ്ട്രീയനേതാക്കളോട് സാദൃശ്യമുള്ള വ്യക്തികൾ  ഇമ്പക്സ് കാൾസൾട്ടൻസി സൊല്യൂഷൻസ് എന്ന ഇല്ലാത്ത കമ്പനിക്കായി അനധികൃത സഹായങ്ങൾ ചെയ്യുവാൻ മാത്യു സാമുവലിന്റെ പക്കൽ നിന്ന് കൈക്കൂലി സ്വീകരിക്കുന്ന ദൃശ്യങ്ങൾ കാണാം. തൃണമൂൽ കോൺഗ്രസ് അംഗം കെ ഡി സിങാണ് ഈ ഓപ്പറേഷനുവേണ്ടി മുഴുവൻ പണവും നൽകിയതെന്ന് പിന്നീട് സാമുവൽ ആരോപിക്കുന്നുണ്ട്.

പ്രതികരണങ്ങൾ  [തിരുത്തുക] തിരുത്തുക

തുടക്കത്തിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പറഞ്ഞ്  തൃണമൂൽ കോൺഗ്രസ് സ്റ്റിംഗിനെ തള്ളിക്കളഞ്ഞു. ഡെറെക്ക് ഒ ബ്രയാൻ എന്ന തൃണമൂൽ വക്താവ് പ്രതിപക്ഷത്തിന്റെ കുപ്രചാരണമാണിതെന്നും അങ്ങനെയൊരു ഓപ്പറേഷൻ നടന്നിട്ടില്ലെന്നും വാദിച്ചു. പിന്നീട് ലഭിച്ച പണം സംഭാവനയായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (സിപിഐഎം) ഭാരതീയ ജനത പാർട്ടി (ബിജെപി)  എന്നിവർ അഴിമതി നടത്തിയ രാഷ്ട്രീയനേതാക്കളുടെ രാജിയാവശ്യപ്പെട്ട് സമരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി.

നാരദ സ്റ്റിംഗ് ഓപ്പെറെഷൻ തിരുത്തുക

  1. https://web.archive.org/web/20171019004817/http://ml.naradanews.com/. Archived from the original on 2017-10-19. {{cite news}}: Missing or empty |title= (help)