മാത്യു സാമുവൽ
ഒരു മാധ്യമ പ്രവർത്തകനാണ് മാത്യു സാമുവൽ. വാർത്താ മാസികയായ തെഹൽകയുടെ എഡിറ്ററും സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ്. തെഹൽകയുടെ പ്രത്യേക ലേഖകൻ എന്ന നിലയിൽ ഓപ്പറേഷൻ വെസ്റ്റ് ഏൻഡ് എന്ന പേരിൽ ഒളികാമറ ഓപ്പറേഷൻ നടത്തി. ഓപ്പറേഷൻ വെസ്റ്റ് എൻഡിന്റെ ഫലമായി എൻ.ഡി.എ യിലെ നാല് മുതിർന്ന മന്ത്രിമാർ രാജിവെക്കേണ്ടി വന്നു 2001 ലെ ബി.ജെ.പി ഗവര്മെന്റിനെ അത് തകർത്തു .
ഔദ്യോഗിക ജീവിതം
തിരുത്തുകമാത്യു സാമുവൽ പത്തനാപുരത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. സെൻറ്. സ്റ്റീഫൻസ് കോളേജ് പത്തനാപുരത്ത് പഠനം. പഠിക്കുന്ന സമയത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഡൽഹിയിൽ വെച്ച് മംഗളം പത്രത്തിന് വേണ്ടിയും മിഡ്‌ഡേയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. പിന്നീട് ഒരു ലേഖകനായി തെഹൽകയിൽ ജോലി ചെയ്തു.2014 ഇൽ അദ്ദേഹം മാനേജിങ് എഡിറ്ററായി. ഇവകൂടാതെ ഇന്ത്യ ടുഡേ പ്രസിദ്ധീകരണത്തിന് വേണ്ടിയും ന്യൂസ്X , ലൈവ്ഇന്ത്യ, ഇന്ത്യ ടീവി തുടങ്ങിയ ചാനലുകൾക്ക് വേണ്ടിയും പ്രവർത്തിച്ചു.പ്രധാനമായും ന്യൂഡൽഹി ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. 2016 ഫെബ്രുവരിയിൽ തെഹൽകയിൽനിന്നു രാജിവെച്ച അദ്ദേഹം തന്റെ സ്വന്തം വാർത്താ സംരംഭമായ നാരദ ന്യൂസ് ആരംഭിച്ചു.