തീബോംബുകളിലും ജ്വാലാവിക്ഷേപണികളിലും ഉപയോഗിക്കുന്ന ഒരു ഗ്യാസോലിൻ ജെല്ലി മിശ്രിതമാണ് നാപാം(Napalm). ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും.

1985 ലെ അമേരിക്കൻ-ഇക്വഡോർ സംയുക്ത സൈനിക അഭ്യാസത്തിൽ ഇക്വഡോർ വ്യോമസേനയായ അൽ ക് ഫിർ "ബ്ലൂ ഹൊറൈസൺ" എന്നുവിളിക്കുന്ന ‍ഡൊമിനിക്കൻ ലക്ഷ്യത്തിൽ യുദ്ധവിമാനങ്ങൾ നാപാം ബോംബുകൾ വർഷിക്കുന്നു.

5 ശ.മാ. ജെല്ലി അടങ്ങിയ മിശ്രിതമാണ് ജ്വാലാവിക്ഷേപണികളിൽ ഉപയോഗിക്കുന്നത്. തീബോംബുകളിലാകട്ടെ 12 ശ.മാ. ജെല്ലിയാണ് ഉള്ളത്. അലുമിനിയം സൾഫേറ്റ്, നാഫ്തീനിക് അമ്ലം (naphthenic Acid), പാൽമിറ്റിക് അമ്ലം (palmitic acid) എന്നിവയുടെ മിശ്രിതമാണ് ജെല്ലിയായി ഉപയോഗിക്കുന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ സൈന്യവും ഹാർവാഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് നാപാം വികസിപ്പിച്ചെടുത്തത്. വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോംബ് ശരീരത്തിൽ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനസാക്ഷിയെ ആകെ ഞെട്ടിക്കുകയുണ്ടായി. നാപാം ഭീകരതയെ ഈ ചിത്രം ഇന്നും ഓർമിപ്പിക്കുന്നു.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാപാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാപാം&oldid=3089122" എന്ന താളിൽനിന്ന് ശേഖരിച്ചത്