നാപാ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ വൈൻ കണ്ട്രിയിൽ സ്ഥിതിചെയ്യുന്നതും നാപാ കൌണ്ടിയിലെ ഏറ്റവും വലിയ പട്ടണവും അതോടൊപ്പം കൌണ്ടി ആസ്ഥാനവുമാണ്. 2010 ലെ സെൻസസ് പ്രകാരം 80,011 ജനസംഖ്യയുള്ള ഈ പട്ടണം നാപാ കൌണ്ടി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ സുപ്രധാന പട്ടണമാണ്. സാന്താ റോസ കഴിഞ്ഞാൽ,  കാലിഫോർണിയയിലെ വൈൻ കണ്ട്രിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. 1872 ലാൺ ഇതു സംയോജിപ്പിക്കപ്പട്ട് ഒരു മുനിസിപ്പാലിറ്റിയായിത്തീർന്നത്.

City of Napa
A view of the city at the Napa River waterfront
A view of the city at the Napa River waterfront
Location in Napa County and the state of California
Location in Napa County and the state of California
Coordinates: 38°18′17″N 122°17′56″W / 38.30472°N 122.29889°W / 38.30472; -122.29889[1]
CountryUnited States
StateCalifornia
CountyNapa
RegionNorthern California
IncorporatedMarch 23, 1872[2]
ഭരണസമ്പ്രദായം
 • MayorJill Techel[3]
വിസ്തീർണ്ണം
 • City18.05 ച മൈ (46.74 ച.കി.മീ.)
 • ഭൂമി17.76 ച മൈ (46.01 ച.കി.മീ.)
 • ജലം0.28 ച മൈ (0.74 ച.കി.മീ.)  1.69%
ഉയരം20 അടി (6 മീ)
ജനസംഖ്യ
 • City76,915
 • കണക്ക് 
(2016)[7]
80,416
 • ജനസാന്ദ്രത4,526.91/ച മൈ (1,747.84/ച.കി.മീ.)
 • മെട്രോപ്രദേശം
1,36,484
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP codes[8]
94558, 94559, 94581
Area code707
FIPS code06-50258
GNIS feature IDs277561, 2411209
വെബ്സൈറ്റ്www.cityofnapa.org

ചരിത്രം തിരുത്തുക

ആദ്യകാല ചരിത്രം തിരുത്തുക

നാപാ ചരിത്രകാരനായ കാമി സാന്റിയാഗോ യുടെ അഭിപ്രായപ്രകാരം, മ്ലാവ്, മാൻ, തവിട്ടു കരടികൾ, കൌഗാറുകൾ തുടങ്ങിയ മൃഗങ്ങളുമായി പ്രദേശത്തു സഹവസിച്ചുകഴിഞ്ഞിരുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ അധിവസിച്ചിരുന്ന തെക്കൻ നാപ്പാ ഗ്രാമത്തിനു നൽകപ്പെട്ടിരുന്ന പേരിൽനിന്ന് ഉരുത്തിരിഞ്ഞതായിരിക്കണം "നാപ" എന്നതാണ്. 1823 ലെ നാപാ താഴ്വരയിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ  പര്യവേക്ഷണ കാലത്ത്, ഇവിടെ അധിവസിച്ചിരുന്ന ഭൂരിപക്ഷം നിവാസികളും സ്വദേശ അമേരിന്ത്യൻ ജനങ്ങളായിരുന്നു. സൊനോമയിലെ ‘മിഷൻ സാൻ ഫ്രാൻസിസ്കോ സൊലാനോ’ സ്ഥാപകനായിരുന്ന പട്രെ ജോസ് അൽറ്റിമിരയായിരുന്ന ഈ പര്യവേക്ഷണത്തിന് നേതൃത്വം നൽകിയിരുന്നത്. സ്പാനിഷ് പാതിരിമാർ ചില തദ്ദേശീയ ഇന്ത്യാക്കാരെ മതപരിവർത്തനം ചെയ്യുകയും ബാക്കിയുള്ളവരെ സ്പാനിഷ് സൈന്യം ആക്രമിച്ചു കൂട്ടം തെറ്റിക്കുകയോ ചെയ്തിരുന്നു.[9] 1830 കളിലാണ് അമേരിക്കൻ കർഷകർ വന്നുതുടങ്ങിയത്.


1849-ൽ കാലിഫോർണിയയ്ക്ക് സംസ്ഥാന പദവി നൽകിയിരുന്നതിനുമുമ്പ് നാപാ താഴ്‍വര  കാലിഫോർണിയായിലെ സൊനോമ ജില്ലയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു. 1850-ൽ കൊണ്ടികൾ ആദ്യമായി സംഘടിപ്പിക്കപ്പെട്ട സമയത്ത് കാലിഫോർണിയയിൽ രൂപീകരിക്കപ്പെട്ട യഥാർത്ഥ കൌണ്ടികളിൽ ഒന്നായി നാപ് മാറി. അക്കാലത്ത് അതിന്റെ അതിരുകളിൽ വടക്ക് ലേക് കൌണ്ടി ഉൾപെടുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ തദ്ദേശീയരായ ജനങ്ങൾ കൃഷിക്കളങ്ങളിലെ തൊഴിലാളികളായോ അല്ലെങ്കിൽ താഴ്‍വരയ്ക്കു ചുറ്റുപാടുമുള്ള കുന്നുകളിൽ ചെറിയ ബാന്റുകളായി ജീവിക്കുകയോ ചെയ്തിരുന്നു. വെളുത്ത കുടിയേറ്റക്കാരും തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരും തമ്മിലുള്ള സംഘർഷം ഉടലെടുക്കുകയും 1850 ൽ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഒരു വെള്ളക്കാരനായു കുടിയേറ്റക്കാരന്റെ മരണത്തോടെ, സൈനികർ കണ്ണിൽക്കാണുന്ന തദ്ദേശീയരെ മുഴുവനും വേട്ടയാടി കൊല്ലപ്പെടുകയും ബാക്കിയുള്ളവരെ വടക്കു വശത്ത് ക്ലിയർ ലേക്കിലേയ്ക്കു പായിക്കുകയും ചെയ്തു.[10] 1851 ൽ ആദ്യത്തെ കോടതി സ്ഥാപിക്കപ്പെട്ടു. 1870 ആയപ്പോഴേക്കും തദ്ദേശീയരായ ഇന്ത്യക്കാരുടെ ജനസംഖ്യ വെളുത്ത കുടിയേറ്റക്കാരുടെ ഏതാനും തൊഴിലാളികളും സേവകരുമായി മാത്രം ചുരുങ്ങി.

1847 ൽ നതാൻ കൂമ്പ്സ് എന്നയാളാണ് നാപാ പട്ടണം സ്ഥാപിച്ചത്.[11] അത് മരിയാനോ ഗ്വാഡലൂപ്പെ വല്ലെജോയുടെ പദ്ധതിയായിരുന്നില്ല. അയാൾ നദിയ്ക്കു താഴെയുള്ള സോസ്കോൾ ലാന്റിംഗിൽ ബൊട്ടുകൾക്കു വന്നുപോകുവാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ടൌൺഷിപ്പിനുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള തുക ചിലവഴിക്കുക മാത്രമാണ് ചെയ്തത്. റാഞ്ചോ എൻട്രെ നാപാ മെക്സിക്കൻ ലാന്റ് ഗാന്റിന്റെ യഥാർത്ഥ കൈവശക്കാരനായിരുന്ന നിക്കോളാസ് ഹിഗ്വേരയിൽനിന്നു കൂമ്പ്സിനു ലഭിച്ച ഭൂമിയിന്മേൽ ജയിംസ് എം. ഹഡ്സ്പെത്ത് എന്നയാളാണ് നാപാ പട്ടണത്തിനുവേണ്ടിയുളള സർവ്വേ നടത്തിയത്. 

ബെയ്ൽ ഗ്രീസ്സ്റ്റ് മില്ലിലെ മുൻ ധാന്യമില്ലുടമസ്ഥനായിരുന്ന ഹാരിസൺ പിയേഴ്സ് നിർമ്മിച്ച ഒരു സലൂൺ ആയിരുന്നു പട്ടണത്തിലെ ആദ്യത്തെ ബിസിനസ് സ്ഥാപനം. ഒരു വർഷത്തിനുശേഷം 1848 ൽ ജോസഫ് പി. തോംസൺ എന്നയാൾ പട്ടണത്തിലെ ആദ്യ പലവ്യഞ്ജന സ്റ്റോർ തുറന്നു. 1842 ൽ രേഖപ്പെടുത്തിയതിൽ ആദ്യത്തേതായി സുസാന എന്ന കപ്പൽ നദിയിലൂടെ സഞ്ചരിച്ചു. ജോൺ സട്ടറിന്റെ ഇരട്ട പായ്മരക്കപ്പലായ സാക്രാമെന്റോ 1844 ൽ ഒരു ലോഡ് നാരങ്ങ കയറ്റുന്നതിനും യാത്രക്കാരെ ഇറക്കുന്നതിനുമായി  കരയ്ക്കടുത്തു.[12] 1850 ആയപ്പോഴേക്കും ഡോൾഫിൻ എന്ന ആദ്യ ആവിക്കപ്പൽ നപാ നദിയിലൂടെ സഞ്ചരിക്കുകയും വാണിജ്യത്തിന്റെ നൂതനമായ മറ്റൊരു പാത തുറക്കുന്നതിനു സഹായകമാവുകയും ചെയ്തു.

1850 കളുടെ മധ്യത്തിൽ നാപായുടെ പ്രധാന തെരുവ് നിരവധി വലിയ പട്ടണങ്ങളുമായി കിടപിടിക്കുന്നതായിരുന്നു. ശരാശരി ഉച്ചതിരിഞ്ഞുള്ള വേളയിൽ നൂറിലധികം സവാരിക്കുതിരകളെ തെരുവിലെ വേലികളിൽ ബന്ധിച്ച നിലയിൽ കാണാമായിരുന്നു. 1859 ൽ ജോൺ പാച്ചെറ്റ് എന്നയാൾ ഇവിടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ വീഞ്ഞുത്പാദനകേന്ദ്രം സ്ഥാപിച്ചു. മുന്തിരിത്തോപ്പും വൈൻ അന്തരാളവും ഇപ്പോഴത്തെ നഗരപരിദ്ധിക്കുള്ളിലായുള്ള പ്രദേശത്തായിരുന്നു.[13] ലിസിയം പ്രസ്ഥാനം ഒരു വായനശാലയും ഒരു കാർഷിക സമൂഹം ഇവിടെ ആരംഭിച്ചു. 1856-ൽ അലക്സാണ്ടർ ജെ. കോക്സ് സ്ഥാപിച്ച ‘നാപാ റിപ്പോർട്ടർ’ ആ വർഷം ജൂലൈ 4-ന് ആദ്യ ആഴ്ചപ്പതിപ്പ് ഇവിടെനിന്നു പ്രസിദ്ധീകരിച്ചു. ജെ. ഐ. ഹോറെൽ, എൽ. ഹോക്സീ സ്ട്രോംഗ് എന്നിവർ ചേർന്നു സ്ഥാപിച്ച ‘നാപാ വാലി രജിസ്റ്റർ’ 1863 ആഗസ്ത് 10-ന് ആഴ്ചപ്പതിപ്പിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിക്കുകയും ഇത് 1872 ൽ ഒരു ദിനപത്രമായി മാറുകയും ചെയ്തു.[14]

അവലംബം തിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; GR1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AutoCK-1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mayor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved June 28, 2017.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AutoCK-3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; quif എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AutoCK-4 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Heidenreich, Linda (2007). This Land Was Mexican Once: Histories of Resistance from Northern California. University of Texas Pres. p. 5. ISBN 0292779380. 
  10. "Angwin: Then and Now" Archived 2013-08-19 at the Wayback Machine.. Angwin Community Council. Retrieved March 23, 2013. 
  11. Napa County Historical Society website
  12. Yerger, Rebecca (August 22, 2010). "Reflecting on Napa's busy riverfront history". Napa Valley Register. Napa, CA: Lee Enterprises, Inc. Retrieved August 29, 2010. 
  13. Brennan, Nancy (November 21, 2010). "John Patchett: Introducing one of Napa's pioneers". Napa Valley Register. Napa, CA: Lee Enterprises, Inc. Retrieved September 30, 2011. 
  14. Peter Jensen (August 10, 2013). "Napa Valley Register turns 150". Napa Valley Register. Napa Valley Publishing. 
"https://ml.wikipedia.org/w/index.php?title=നാപാ&oldid=3635185" എന്ന താളിൽനിന്ന് ശേഖരിച്ചത്