നാന്ദേഡ് ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് നാന്ദേഡ് ജില്ല (മറാഠി ഉച്ചാരണം: [naːn̪d̪eɖ]) . നാന്ദേഡ് നഗരമാണ് ജില്ലാ ആസ്ഥാനം.

ചരിത്രം തിരുത്തുക

ഒന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്ര വിവരണങ്ങളിൽ നാന്ദേഡ് പരാമർശിക്കപ്പെടുന്നുണ്ട്..മഹിംഭട്ട രചിച്ച ലീലാചരിത്രം എന്ന ഗ്രന്ഥത്തിൽ നാന്ദേഡിനെ പരാമർശിച്ചിട്ടുണ്ട്. നാന്ദേഡ് നഗരത്തിലെ നരസിംഹ വിഗ്രഹത്തിന്റെ വിവരണം ഇതിൽ കാണാം. വസിമിൽ നിന്ന് കണ്ടെത്തിയ ഒരു ചെമ്പ് തകിടിൽ നാന്ദേഡിനെ "നന്ദിതട്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.[1]

1956-ൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന്, കന്ധർ, ഹഡ്ഗാവ്, ബിലോളി, ഡെഗ്ലൂർ, മുധോൾ എന്നിങ്ങനെ ആറ് താലൂക്കുകൾ ഉൾപ്പെടുത്തി നാന്ദേഡ് ജില്ല രൂപീകരിച്ചു. മുഖേദ്, ഭോക്കർ എന്നീ പ്രദേശങ്ങളെ മഹൽ (റവന്യൂ ആസ്ഥാനം) എന്ന് വിളിച്ചിരുന്നു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഫലമായി, ഡെഗ്ലൂർ താലൂക്കിലെ ബിച്ച്കുന്ദ, ജുക്കൽ എന്നീ ഗ്രാമങ്ങളും മുധോൾ താലൂക്കും (ധർമബാദ് ഒഴികെ) തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ലയിപ്പിച്ചു. അവയ്ക്ക് പകരം കിൻവാട്ട്, ഇസ്ലാപൂർ ഗ്രാമങ്ങൾ അദിലാബാദ് ജില്ലയിൽ നിന്ന് വേർപെടുത്തി വീണ്ടും നന്ദേഡ് ജില്ലയുടെ ഭാഗമാക്കി. ഇസ്ലാപൂർ ഗ്രാമം കിൻവാട്ട് താലൂക്കുമായി സംയോജിപ്പിക്കുകയും ധർമബാദ് ബിലോലി താലൂക്കിൽ ലയിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നാന്ദേഡ്_ജില്ല&oldid=4045275" എന്ന താളിൽനിന്ന് ശേഖരിച്ചത്