നാനോ ടെക്നോളജിയുടെ മെഡിക്കൽ ആപ്ലിക്കേഷനാണ് നാനോമെഡിസിൻ. [1] നാനോമെറ്റീരിയലുകൾ, നാനോ- ബയോളജിക്കൽ ഉപകരണങ്ങളുടെ മെഡിക്കൽ ആപ്ലിക്കേഷനുകൾ എന്നിവയിൽ തുടങ്ങി നാനോ ഇലക്ട്രോണിക് ബയോസെൻസറുകൾ, ബയോളജിക്കൽ മെഷീനുകൾ പോലുള്ള മോളിക്കുലാർ നാനോടെക്നോളജിയുടെ ഭാവിയിലെ പ്രയോഗങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് നാനോമെഡിസിൻ ശാഖ. നാനോമെഡിസിനുള്ള നിലവിലെ പ്രശ്നങ്ങൾ നാനോ സ്കെയിൽ (നാനോമീറ്ററിന്റെ തോതിലുള്ള ഘടന, അതായത് ഒരു മീറ്ററിന്റെ ശതകോടിയിയിൽ ഒന്ന്) വസ്തുക്കളുടെ വിഷാംശം, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസിലാക്കുന്നതിലുള്ള പരിമിതികളാണ്. [2] [3]

ജൈവ തന്മാത്രകളോ ഘടനകളോ നാനോമെറ്റീരിയലുകളുമായി സംയോജിപ്പിക്കാൻ കഴിയും. നാനോ സ്കെയിൽ വസ്തുക്കളുടെ വലുപ്പം മിക്ക ജൈവ തന്മാത്രകൾക്കും ഘടനകൾക്കും സമാനമാണ്; അതിനാൽ, ഇൻ വിവോ, ഇൻ വിട്രോ ബയോമെഡിക്കൽ ഗവേഷണത്തിലും പ്രയോഗങ്ങളിലും നാനോ മെറ്റീരിയലുകൾ ഉപയോഗപ്രദമാകും. ബയോളജിയും നാനോടെക്നോളജിയുമായുള്ള സംയോജനം നൂതന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, കോൺട്രാസ്റ്റ് ഏജന്റുകൾ, അനലിറ്റിക്കൽ ഉപകരണങ്ങൾ, ഫിസിക്കൽ തെറാപ്പി ആപ്ലിക്കേഷനുകൾ, ഡ്രഗ് ഡെലിവറി സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിന് കാരണമായി.

സമീപഭാവിയിൽ വിലയേറിയ ഒരു കൂട്ടം ഗവേഷണ ഉപകരണങ്ങളും ചികിത്സാപരമായി ഉപയോഗപ്രദമായ ഉപകരണങ്ങളും സംഭാവന ചെയ്യാൻ നാനോമെഡിസിൻ ശ്രമിക്കുന്നു. [4] [5] നൂതന ഡ്രഗ് ഡെലിവറി സംവിധാനങ്ങൾ, പുതിയ ചികിത്സകൾ, ഇൻവിവോ ഇമേജിംഗ് എന്നിവ ഉൾപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ പുതിയ വാണിജ്യ ആപ്ലിക്കേഷനുകൾ നാഷണൽ നാനോ ടെക്നോളജി ഇനിഷ്യേറ്റീവ് പ്രതീക്ഷിക്കുന്നു. [6] യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോമൺ ഫണ്ട് പ്രോഗ്രാമിൽ നിന്ന് നാനോമെഡിസിൻ ഗവേഷണത്തിന് ധനസഹായം ലഭിക്കുന്നു, ഇത് നാല് നാനോമെഡിസിൻ വികസന കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നു. [7]

2015 ൽ നാനോമെഡിസിൻ വിൽപ്പന 16 ബില്യൺ ഡോളറിലെത്തി, കുറഞ്ഞത് 3.8 ബില്യൺ ഡോളർ നാനോ ടെക്നോളജി ആർ & ഡി യിൽ എല്ലാ വർഷവും നിക്ഷേപിക്കുന്നു. വളർന്നുവരുന്ന നാനോ ടെക്നോളജിക്കുള്ള ആഗോള ധനസഹായം സമീപ വർഷങ്ങളിൽ പ്രതിവർഷം 45% വർദ്ധിച്ചു, ഉൽപ്പന്ന വിൽപ്പന 2013 ൽ ഒരു ട്രില്യൺ ഡോളർ കവിഞ്ഞു. [8] നാനോമെഡിസിൻ വ്യവസായം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇത് സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രഗ് ഡെലിവറി

തിരുത്തുക

നാനോകണങ്ങൾ ഉപയോഗിച്ച് നിർദ്ദിഷ്ട കോശങ്ങളിലേക്ക് മരുന്നുകൾ എത്തിക്കുന്നതിനുള്ള സാധ്യത നാനോ ടെക്നോളജി വികസിപ്പിച്ചിട്ടുണ്ട്. [9] [10] ആക്ടീവ് ഏജന്റിനെ രോഗാവസ്ഥയിലുള്ള പ്രദേശത്ത് മാത്രം നിക്ഷേപിക്കുന്നതിലൂടെ മൊത്തത്തിലുള്ള മരുന്ന് ഉപഭോഗവും പാർശ്വഫലങ്ങളും ഗണ്യമായി കുറയ്ക്കാം. ഉപഭോഗത്തിലും ചികിത്സാച്ചെലവിലും ഒരേപോലെ കുറവുണ്ടാക്കി, മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനാണ് ടാർഗെറ്റഡ് ഡ്രഗ് ഡെലിവറി. ഡ്രഗ് ഡെലിവറി ശരീരത്തിലെ നിർദ്ദിഷ്ട സ്ഥലങ്ങളിലും ഒരു നിശ്ചിത സമയത്തും ബയോ അവൈലബിലിറ്റി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നാനോ എൻജിനീയറിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് മോളികുലാർ ടാർജെറ്റിങ്ങിലൂടെ ഇത് നേടാൻ കഴിയും. [11] [12] മെഡിക്കൽ ടെക്നോളജികൾക്കായി നാനോ സ്കെയിൽ ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഗുണം, ഇൻവേസീവ് അല്ലാത്തതും ശരീരത്തിനുള്ളിൽ സ്ഥാപിക്കാൻ സാധ്യതയുള്ളതുമായ ചെറിയ ഉപകരണങ്ങൾ ആണ്, ഇവയ്ക്ക് ബയോകെമിക്കൽ പ്രതികരണ സമയം വളരെ കുറവാണ്. സാധാരണ ഡ്രഗ് ഡെലിവറിയേക്കാൾ വേഗതയേറിയതും കൂടുതൽ സെൻസിറ്റീവുമാണ് ഈ ഉപകരണങ്ങൾ. [13] നാനോമെഡിസിൻ വഴിയുള്ള ഡ്രഗ് ഡെലിവറിയുടെ ഫലപ്രാപ്തി പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്: എ) മരുന്നുകളുടെ കാര്യക്ഷമമായ എൻ‌ക്യാപ്സുലേഷൻ, ബി) ശരീരത്തിന്റെ ലക്ഷ്യമിട്ട പ്രദേശത്തേക്ക് മരുന്ന് വിജയകരമായി വിതരണം ചെയ്യുക, സി) വിജയകരമായി മരുന്ന് റിലീസ് ചെയ്യുക. [14]

ലിപിഡ്- [15] അല്ലെങ്കിൽ പോളിമർ അധിഷ്ഠിത നാനോപാർട്ടിക്കിളുകൾ, മരുന്നിന്റെ ഫാർമക്കോകിനറ്റിക്സും ബയോഡിസ്ട്രിബ്യൂഷനും മെച്ചപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്യാൻ കഴിയും. [16] [17] [18] എന്നിരുന്നാലും, നാനോമെഡിസിൻ ഫാർമക്കോകിനറ്റിക്സും ഫാർമകോഡൈനാമിക്സും വ്യത്യസ്ത രോഗികൾക്കിടയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. [19]നാനോകണങ്ങൾ ഉപയോഗിക്കുന്ന, കോശ സ്തരങ്ങളിലൂടെയും സെൽ സൈറ്റോപ്ലാസത്തിലേക്കും മരുന്നുകൾ എത്തിക്കാനുള്ള കഴിവ് ഉൾപ്പെടെയുള്ള സങ്കീർണ്ണമായ ഡ്രഗ് ഡെലിവറി സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. [20] മരുന്ന് തന്മാത്രകൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗമാണ് ട്രിഗർഡ് റെസ്പോൺസ്. ഇതിൽ മരുന്ന് ശരീരത്തിൽ സ്ഥാപിക്കുകയും ഒരു പ്രത്യേക സിഗ്നൽ നേരിടുമ്പോൾ മാത്രം സജീവമാക്കുകയും ചെയ്യുന്നു. [21] നിയന്ത്രിത ഡ്രഗ് റിലീസിലൂടെ ടിഷ്യു നാശം തടയാൻ കഴിഞ്ഞേക്കും. എന്നിരുന്നാലും, മൈക്രോസൈസ്ഡ് പദാർത്ഥങ്ങളോടുള്ള ഹോസ്റ്റിന്റെ പ്രതികരണങ്ങൾ, ശരീരത്തിലെ പ്രത്യേക അവയവങ്ങളെ ലക്ഷ്യം വയ്ക്കുന്നതിലെ ബുദ്ധിമുട്ട് എന്നിവ മൂലം ബയോ ഡിസ്ട്രിബ്യൂഷനിലെ നാനോകണങ്ങളുടെ ഉപയോഗം ഇപ്പോഴും അപൂർണ്ണമാണ്. [20] . എന്നിരുന്നാലും, നാനോപാർട്ടിക്യുലേറ്റ് സിസ്റ്റങ്ങളുടെ സാധ്യതകളും പരിമിതികളും നന്നായി മനസ്സിലാക്കുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. [22] വലിപ്പം, ആകൃതി, മെറ്റീരിയൽ എന്നിവയെ ആശ്രയിച്ച് നാനോകണങ്ങളുടെ വിഷാംശം വ്യത്യാസപ്പെടുന്നു. നാനോകണങ്ങൾ ദീർഘകാലം നിലനിൽക്കുന്നതിനായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ ഇവയെ നശിപ്പിക്കാനോ പുറന്തളാനൊ ശരീരത്തിന് കഴിയാത്തതിനാൽ ഇത് അവയവങ്ങളിൽ, പ്രത്യേകിച്ച് കരൾ, പ്ലീഹ എന്നിവയിൽ കുടുങ്ങിക്കിടക്കുന്നതിന് കാരണമാകുന്നു. ജൈവവിഘടനം ചെയ്യപ്പെടാത്ത വസ്തുക്കളുടെ ഈ ബിൽഡ്-അപ്പ് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും എലികളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [23] ഏകതാനമല്ലാത്ത നിശ്ചല കാന്തികക്ഷേത്രങ്ങളുടെ സ്വാധീനത്തിൽ ട്യൂമർ സൈറ്റിലേക്ക് കാന്തിക നാനോപാർട്ടിക്കിളുകളുടെ മാഗ്നറ്റിക് ടാർഗെറ്റഡ് ഡെലിവറി ട്യൂമർ വളർച്ച വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. ഇത്തരം പ്രോ-ട്യൂമോറിജെനിക് ഇഫക്റ്റുകൾ ഒഴിവാക്കാൻ, ഒന്നിടവിട്ട വൈദ്യുതകാന്തിക ഫീൽഡുകൾ ഉപയോഗിക്കണം. [24]

ആൻറിബയോട്ടിക് പ്രതിരോധം കുറയ്ക്കുന്നതിനായി അല്ലെങ്കിൽ വിവിധ ആന്റിമൈക്രോബയൽ ഉപയോഗങ്ങൾക്കായി നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കുന്നത് ഗവേഷണത്തിലാണ്.[25][26][27][28] മൾട്ടിഡ്രഗ് റെസിസ്റ്റൻസ് ഒഴിവാക്കാനും നാനോപാർട്ടിക്കിളുകൾ ഉപയോഗിക്കാം.[29]

നാനോടെക്നോളജി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ

തിരുത്തുക

വാണിജ്യപരമായി ലഭ്യമായ അല്ലെങ്കിൽ മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിലവിൽ ഉപയോഗിച്ചു വരുന്ന നാനോടെക്നോളജി അടിസ്ഥാനമാക്കിയുള്ള മരുന്നുകളിൽ ഇവ ഉൾപ്പെടുന്നു:

  • സ്തനാർബുദം,[30] നോൺ-സ്മോൾ-സെൽ ലംഗ് കാൻസർ (NSCLC),[31] പാൻക്രിയാറ്റിക് ക്യാൻസർ,[32] എന്നിവ ചികിത്സിക്കുന്നതിനായി യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അംഗീകരിച്ച അബ്രാക്സെയ്ൻ എന്ന മരുന്ന്, നാനോപാർട്ടിക്കിൾ ആൽബുമിൻ ബൗണ്ട് പാക്ലിറ്റാക്സൽ ആണ്.
  • തുടക്കത്തിൽ എച്ച്ഐവിയുമായി ബന്ധപ്പെട്ട കപ്പോസിസ് സാർക്കോമ ചികിത്സയിൽ ഉപയോഗിക്കുന്നതിന് എഫ്ഡിഎ അംഗീകാരം നൽകിയ മരുന്ന് ആണ് ഡോക്‌സിലിൻ.[33] അണ്ഡാശയ ക്യാൻസറും മൾട്ടിപ്പിൾ മൈലോമയും ചികിത്സിക്കാൻ ഇത് ഇപ്പോൾ ഉപയോഗിക്കുന്നു. ഈ മരുന്ന് ലിപ്പോസോം എൻക്യാപ്‌സുലേറ്റഡ് ആണ്, ഇത് വിതരണം ചെയ്യുന്ന മരുന്നിൻ്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് ക്യാൻസർ ചികിത്സിക്കുന്നതിനുള്ള ലിപ്പോസോം എൻക്യാപ്‌സുലേറ്റഡ് ഐറിനോടെകാൻ ഒനിവൈഡ് 2015 ഒക്ടോബറിൽ എഫ്ഡിഎ അംഗീകരിച്ചു.[34]
  • അവയവ മാറ്റത്തിന് ശേഷം ശരീരം അവയവങ്ങൾ നിരസിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന, 2000-ൽ എഫ്ഡിഎ അംഗീകരിച്ച നാനോക്രിസ്റ്റൽ അധിഷ്ഠിത മരുന്നാണ് റപ്പാമ്യൂൻ. ഇതിലെ നാനോക്രിസ്റ്റൽ ഘടകങ്ങൾ മരുന്നിൻ്റെ ലായകത്വവും ലയിക്കുന്ന നിരക്കും വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു, ഇത് മെച്ചപ്പെട്ട ആഗിരണത്തിനും ഉയർന്ന ബയോഅവൈലബിലിറ്റിക്കും കാരണമാകുന്നു.[35]

ഇമേജിംഗ്

തിരുത്തുക

നാനോടെക്നോളജിയുടെ സാധ്യതകൾ ഉപയോഗിക്കുന്ന മറ്റൊരു മേഖലയാണ് ഇൻ വിവോ ഇമേജിംഗ്.[36] അൾട്രാസൗണ്ട്, എംആർഐ ചിത്രങ്ങളുടെ ദൃശ്യതീവ്രത വർദ്ധിപ്പിക്കുന്നതിന് നാനോപാർട്ടിക്കിൾ കോൺട്രാസ്റ്റ് ഏജൻ്റുകൾ ഉപയോഗിക്കുന്നു. കാർഡിയോവാസ്കുലർ ഇമേജിംഗിൽ, നാനോപാർട്ടിക്കിളുകൾക്ക് ബ്ലഡ് പൂളിങ്, ഇസ്കെമിയ, ആൻജിയോജെനിസിസ്, അതെറോസ്ലീറോസിസ്, വീക്കം സംഭവിക്കുന്ന ഫോക്കൽ ഏരിയകൾ എന്നിവയുടെ ദൃശ്യവൽക്കരണത്തെ സഹായിക്കാൻ കഴിവുണ്ട്.[36]

10-100 നാനോമീറ്റർ വലിപ്പമുള്ള നാനോപാർട്ടിക്കിളുകൾ, കാൻസർ കോശങ്ങളിലെ സൈറ്റ്-സ്പെസിഫിക് ഇമേജിംഗ്, ടാർഗെറ്റിംഗ് തുടങ്ങിയവക്ക് സഹായിക്കുന്നു.[37] എംആർഐ (മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ്) യുമായി ചേർന്ന് ഉപയോഗിക്കുമ്പോൾ, ക്വാണ്ടം ഡോട്ടുകൾ (സൈസ് ട്യൂണബിൾ ലൈറ്റ് എമിഷൻ പോലെയുള്ള ക്വാണ്ടം കൺഫൈൻമെൻ്റ് പ്രോപ്പർട്ടികൾ ഉള്ള നാനോപാർട്ടിക്കിൾസ്) ട്യൂമർ സൈറ്റുകളുടെ അസാധാരണമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനു സഹായിക്കും. കാഡ്മിയം സെലിനൈഡ് (ക്വാണ്ടം ഡോട്ടുകൾ) നാനോപാർട്ടിക്കിളുകൾ അൾട്രാവയലറ്റ് രശ്മികളോട് സമ്പർക്കം പുലർത്തുമ്പോൾ തിളങ്ങുന്നു. കുത്തിവയ്ക്കുമ്പോൾ, അവ ക്യാൻസർ കോശങ്ങളിലേക്ക് കടക്കുന്നു. ഇതിലൂടെ ശസ്ത്രക്രിയാവിദഗ്ധന് തിളങ്ങുന്ന തരത്തിൽ ട്യൂമർ കാണാൻ കഴിയും, കൂടുതൽ കൃത്യമായി ട്യൂമർ നീക്കം ചെയ്യുന്നതിന് ഇത് ഉസഹായിക്കും. എന്നിരുന്നാലും, ക്വാണ്ടം ഡോട്ടുകൾ സാധാരണയായി വിഷാംശമുള്ള മൂലകങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പോരായ്മ, എന്നാൽ, ഫ്ലൂറസെൻ്റ് ഡോപാൻ്റുകളുടെ ഉപയോഗത്തിലൂടെ ഈ ആശങ്ക പരിഹരിക്കപ്പെടാം.[38]

ബയോസെൻസറുകൾ

തിരുത്തുക

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാനോ മെറ്റീരിയലുകളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ബയോസെൻസറുകളുടെ വികസനമാണ്. ട്രാൻസ്‌ഡ്യൂസറിൽ ബന്ധിപ്പിച്ചതോ സംയോജിപ്പിച്ചതോ ആയ ബയോളജിക്കൽ സെൻസിംഗ് ഘടകം ഉൾക്കൊള്ളുന്ന ഉപകരണങ്ങളാണ് ബയോസെൻസറുകൾ.[37] ആൻ്റിബോഡി ആൻ്റിജൻ, എൻസൈം സബ്‌സ്‌ട്രേറ്റ്, റിസപ്റ്റർ ഹോർമോൺ എന്നിവയുൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ബയോസെൻസറുകൾ ശരീരത്തിലെ പ്രത്യേക തന്മാത്രകളെ തിരിച്ചറിയുന്നു. ക്യാൻസർ കോശങ്ങൾ പുറത്തുവിടുന്ന പ്രോട്ടീനുകളും മറ്റ് ബയോ മാർക്കറുകളും കണ്ടെത്താൻ കഴിയുന്ന, ആയിരക്കണക്കിന് നാനോവയറുകൾ അടങ്ങിയ സെൻസർ ടെസ്റ്റ് ചിപ്പുകൾ, ഒരു രോഗിയുടെ ഏതാനും തുള്ളി രക്തത്തിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനും രോഗനിർണയം നടത്താനും പ്രാപ്തമാക്കും.[39]

നാനോടെക്നോളജി ആർത്രോസ്‌കോപ്പുകളുടെ വികസനത്തിലും സഹായിക്കുന്നു. ആർത്രോസ്‌കോപ്പുകൾ ലൈറ്റുകളും ക്യാമറകളും ഉള്ള പെൻസിൽ വലിപ്പമുള്ള ഉപകരണങ്ങളായതിനാൽ ശസ്ത്രക്രിയാ വിദഗ്ധർക്ക് ചെറിയ മുറിവുകളോടെ തന്നെ ശസ്ത്രക്രിയകൾ നടത്താനാകും. ചെറിയ മുറിവുകൾ വേഗത്തിൽ സുഖപ്പെടുന്നതിനു സഹായിക്കും. നാനോടെക്നോളജി ഉപയോഗിച്ച് ഒരു ആർത്രോസ്കോപ്പ് ഒരു മുടിയിഴയേക്കാൾ ചെറുതാക്കാൻ ശ്രമിക്കുന്നു.[40]

വാക്സിൻ വികസനം

തിരുത്തുക

ഇന്ന്, വൈറൽ രോഗങ്ങൾക്കെതിരായ വാക്സിനുകളുടെ ഒരു പ്രധാന ഭാഗം നാനോടെക്നോളജി ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്നു. സോളിഡ് ലിപിഡ് നാനോപാർട്ടിക്കിളുകൾ കോവിഡ് വൈറസിനെതിരെയുള്ള ചില വാക്സിനുകൾക്കുള്ള ഒരു നവീന ഡെലിവറി സംവിധാനമാണ്. ടാർഗെറ്റഡ് വാക്‌സിൻ ആൻ്റിജനുകളോടുള്ള പ്രതിരോധ പ്രതികരണം മെച്ചപ്പെടുത്തുന്നതിന്, സമീപ ദശകങ്ങളിൽ നാനോസൈസ്ഡ് അഡ്‌ജുവൻ്റുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആലം,[41] സിലിക്ക, കളിമണ്ണ് എന്നിവയുടെ അജൈവ നാനോപാർട്ടിക്കിളുകളും അതുപോലെ പോളിമറുകളും ലിപിഡുകളും അടിസ്ഥാനമാക്കിയുള്ള ഓർഗാനിക് നാനോപാർട്ടിക്കിളുകളും ആധുനിക വാക്‌സിൻ ഫോർമുലേഷനുകളിൽ വളരെ ജനപ്രിയമായ അഡ്‌ജുവൻ്റുകളാണ്.[42] ചിറ്റോസാൻ പോലെയുള്ള പ്രകൃതിദത്ത പോളിമറുകളുടെ നാനോപാർട്ടിക്കിളുകൾ അവയുടെ ബയോ കോംപാറ്റിബിലിറ്റിയും ബയോഡീഗ്രേഡബിലിറ്റിയും കാരണം വാക്സിൻ വികസിപ്പിക്കുന്നതിന് ഉപയോഗപ്രദമാണ്.[43] വാക്സിൻ പ്രതികരണം വർധിപ്പിക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സെറിയ നാനോപാർട്ടിക്കിളുകൾ സഹായിക്കുന്നു.[44]

  1. Freitas RA (1999). Nanomedicine: Basic Capabilities. Vol. 1. Austin, TX: Landes Bioscience. ISBN 978-1-57059-645-2. Archived from the original on 14 August 2015. Retrieved 24 April 2007.
  2. "Ultrasmall-in-Nano Approach: Enabling the Translation of Metal Nanomaterials to Clinics". Bioconjugate Chemistry. 29 (1): 4–16. January 2018. doi:10.1021/acs.bioconjchem.7b00664. PMID 29186662.
  3. "Biosafety and Biokinetics of Noble Metals: The Impact of Their Chemical Nature". ACS Applied Bio Materials (in ഇംഗ്ലീഷ്). 2 (10): 4464–4470. 2019-10-21. doi:10.1021/acsabm.9b00630. ISSN 2576-6422. {{cite journal}}: Invalid |display-authors=6 (help)
  4. "The emerging nanomedicine landscape". Nature Biotechnology. 24 (10): 1211–7. October 2006. doi:10.1038/nbt1006-1211. PMID 17033654.
  5. "What is nanomedicine?" (PDF). Nanomedicine. 1 (1): 2–9. March 2005. doi:10.1016/j.nano.2004.11.003. PMID 17292052.
  6. Coombs RR, Robinson DW (1996). Nanotechnology in Medicine and the Biosciences. Development in Nanotechnology. Vol. 3. Gordon & Breach. ISBN 978-2-88449-080-1.
  7. "Nanomedicine overview". Nanomedicine, US National Institutes of Health. 1 September 2016. Retrieved 8 April 2017.
  8. "Market report on emerging nanotechnology now available". Market Report. US National Science Foundation. 25 February 2014. Retrieved 7 June 2016.
  9. "Nanomedicine: towards development of patient-friendly drug-delivery systems for oncological applications". International Journal of Nanomedicine. 7: 1043–60. 2012. doi:10.2147/IJN.S25182. PMC 3292417. PMID 22403487.{{cite journal}}: CS1 maint: unflagged free DOI (link)
  10. "Nano based drug delivery systems: recent developments and future prospects". Journal of Nanobiotechnology. 16 (71). September 2018. doi:10.1186/s12951-018-0392-8. PMC 6145203. PMID 30231877.{{cite journal}}: CS1 maint: unflagged free DOI (link)
  11. "Small-scale systems for in vivo drug delivery". Nature Biotechnology. 21 (10): 1184–91. October 2003. doi:10.1038/nbt876. PMID 14520404.
  12. "Nanorobot architecture for medical target identification". Nanotechnology. 19 (1): 015103(15pp). 2008. Bibcode:2008Nanot..19a5103C. doi:10.1088/0957-4484/19/01/015103.
  13. "Nanomedicine, nanotechnology in medicine". Comptes Rendus Physique. 12 (7): 620–636. 2011. Bibcode:2011CRPhy..12..620B. doi:10.1016/j.crhy.2011.06.001.
  14. "Endogenously-Activated Ultrasmall-in-Nano Therapeutics: Assessment on 3D Head and Neck Squamous Cell Carcinomas". Cancers. 12 (5): 1063. April 2020. doi:10.3390/cancers12051063. PMC 7281743. PMID 32344838.{{cite journal}}: CS1 maint: unflagged free DOI (link)
  15. Rao, Shasha; Tan, Angel; Thomas, Nicky; Prestidge, Clive A. (November 2014). "Perspective and potential of oral lipid-based delivery to optimize pharmacological therapies against cardiovascular diseases". Journal of Controlled Release. 193: 174–187. doi:10.1016/j.jconrel.2014.05.013. PMID 24852093.
  16. "Drug delivery systems: entering the mainstream". Science. 303 (5665): 1818–22. March 2004. Bibcode:2004Sci...303.1818A. doi:10.1126/science.1095833. PMID 15031496.
  17. "Pharmacokinetics and antitumor efficacy of XMT-1001, a novel, polymeric topoisomerase I inhibitor, in mice bearing HT-29 human colon carcinoma xenografts". Clinical Cancer Research. 18 (9): 2591–602. May 2012. doi:10.1158/1078-0432.CCR-11-1554. PMID 22392910.
  18. "Plasma, tumor and tissue pharmacokinetics of Docetaxel delivered via nanoparticles of different sizes and shapes in mice bearing SKOV-3 human ovarian carcinoma xenograft". Nanomedicine. 9 (5): 686–93. July 2013. doi:10.1016/j.nano.2012.11.008. PMC 3706026. PMID 23219874. {{cite journal}}: Invalid |display-authors=6 (help)
  19. "Interpatient pharmacokinetic and pharmacodynamic variability of carrier-mediated anticancer agents". Clinical Pharmacology and Therapeutics. 91 (5): 802–12. May 2012. doi:10.1038/clpt.2012.12. PMID 22472987.
  20. 20.0 20.1 "The journey of a drug-carrier in the body: an anatomo-physiological perspective". Journal of Controlled Release. 161 (2): 152–63. July 2012. doi:10.1016/j.jconrel.2011.09.098. PMID 22001607.
  21. "Comparison of electrospun and extruded Soluplus®-based solid dosage forms of improved dissolution". Journal of Pharmaceutical Sciences. 101 (1): 322–32. January 2012. doi:10.1002/jps.22731. PMID 21918982. {{cite journal}}: Invalid |display-authors=6 (help)
  22. "Nanomedicine: sizing up targets with nanoparticles". Nature Nanotechnology. 3 (1): 12–3. January 2008. Bibcode:2008NatNa...3...12M. doi:10.1038/nnano.2007.433. PMID 18654442.
  23. "Nanodiamonds: The intersection of nanotechnology, drug development, and personalized medicine". Science Advances. 1 (7): e1500439. 2015. Bibcode:2015SciA....1E0439H. doi:10.1126/sciadv.1500439. PMC 4643796. PMID 26601235.
  24. Orel, Valerii E.; Dasyukevich, Olga; Rykhalskyi, Oleksandr; Orel, Valerii B.; Burlaka, Anatoliy; Virko, Sergii (November 2021). "Magneto-mechanical effects of magnetite nanoparticles on Walker-256 carcinosarcoma heterogeneity, redox state and growth modulated by an inhomogeneous stationary magnetic field". Journal of Magnetism and Magnetic Materials. 538: 168314. Bibcode:2021JMMM..53868314O. doi:10.1016/j.jmmm.2021.168314.
  25. "ZnO nanoparticles enhanced antibacterial activity of ciprofloxacin against Staphylococcus aureus and Escherichia coli". Journal of Biomedical Materials Research Part B: Applied Biomaterials. 93 (2): 557–61. May 2010. doi:10.1002/jbm.b.31615. PMID 20225250. {{cite journal}}: Invalid |display-authors=6 (help)
  26. "Antimicrobial applications of nanotechnology: methods and literature". International Journal of Nanomedicine. 7: 2767–81. 2012. doi:10.2147/IJN.S24805. PMC 3383293. PMID 22745541.{{cite journal}}: CS1 maint: unflagged free DOI (link)
  27. "Evaluation of the Shear Bond Strength and Antibacterial Activity of Orthodontic Adhesive Containing Silver Nanoparticle, an In-Vitro Study". Nanomaterials. 10 (8): 1466. July 2020. doi:10.3390/nano10081466. PMC 7466539. PMID 32727028.{{cite journal}}: CS1 maint: unflagged free DOI (link)
  28. "Nanoparticles in orthodontics, a review of antimicrobial and anti-caries applications". Acta Odontologica Scandinavica. 72 (6): 413–7. August 2014. doi:10.3109/00016357.2013.859728. PMID 24325608.
  29. "Nanomedicine: towards development of patient-friendly drug-delivery systems for oncological applications". International Journal of Nanomedicine. 7: 1043–60. 2012. doi:10.2147/IJN.S25182. PMC 3292417. PMID 22403487.{{cite journal}}: CS1 maint: unflagged free DOI (link)
  30. FDA (October 2012). "Highlights of Prescribing Information, Abraxane for Injectable Suspension" (PDF).
  31. "Paclitaxel (Abraxane)". U.S. Food and Drug Administration. 11 October 2012. Retrieved 10 December 2012.
  32. "FDA approves Abraxane for late-stage pancreatic cancer". FDA Press Announcements. FDA. 6 September 2013.
  33. Martis EA, Badve RR, Degwekar MD (January 2012). "Nanotechnology based devices and applications in medicine: An overview". Chronicles of Young Scientists. 3 (1): 68–73. doi:10.4103/2229-5186.94320.
  34. "FDA approves new treatment for advanced pancreatic cancer". News Release. FDA. 22 October 2015. Archived from the original on 24 October 2015.
  35. Gao L, Liu G, Ma J, Wang X, Zhou L, Li X, Wang F (February 2013). "Application of drug nanocrystal technologies on oral drug delivery of poorly soluble drugs". Pharmaceutical Research. 30 (2): 307–24. doi:10.1007/s11095-012-0889-z. PMID 23073665. S2CID 18043667.
  36. 36.0 36.1 Stendahl JC, Sinusas AJ (November 2015). "Nanoparticles for Cardiovascular Imaging and Therapeutic Delivery, Part 2: Radiolabeled Probes". Journal of Nuclear Medicine. 56 (11): 1637–41. doi:10.2967/jnumed.115.164145. PMC 4934892. PMID 26294304.
  37. 37.0 37.1 Mir, Maria; Ishtiaq, Saba; Rabia, Samreen; Khatoon, Maryam; Zeb, Ahmad; Khan, Gul Majid; ur Rehman, Asim; ud Din, Fakhar (ഡിസംബർ 2017). "Nanotechnology: from In Vivo Imaging System to Controlled Drug Delivery". Nanoscale Research Letters. 12 (1). doi:10.1186/s11671-017-2249-8.{{cite journal}}: CS1 maint: unflagged free DOI (link)
  38. Wu P, Yan XP (June 2013). "Doped quantum dots for chemo/biosensing and bioimaging". Chemical Society Reviews. 42 (12): 5489–521. doi:10.1039/c3cs60017c. PMID 23525298.
  39. Zheng G, Patolsky F, Cui Y, Wang WU, Lieber CM (October 2005). "Multiplexed electrical detection of cancer markers with nanowire sensor arrays". Nature Biotechnology. 23 (10): 1294–301. doi:10.1038/nbt1138. PMID 16170313. S2CID 20697208.
  40. Hall JS (2005). Nanofuture: What's Next for Nanotechnology. Amherst, NY: Prometheus Books. ISBN 978-1-59102-287-9.[പേജ് ആവശ്യമുണ്ട്]
  41. Lu, Yang; Liu, Ge (2022-11-30). "Nano alum: A new solution to the new challenge". Human Vaccines & Immunotherapeutics (in ഇംഗ്ലീഷ്). 18 (5). doi:10.1080/21645515.2022.2060667. ISSN 2164-5515. PMC 9897648. PMID 35471916.
  42. Filipić, Brankica; Pantelić, Ivana; Nikolić, Ines; Majhen, Dragomira; Stojić-Vukanić, Zorica; Savić, Snežana; Krajišnik, Danina (July 2023). "Nanoparticle-Based Adjuvants and Delivery Systems for Modern Vaccines". Vaccines (in ഇംഗ്ലീഷ്). 11 (7): 1172. doi:10.3390/vaccines11071172. ISSN 2076-393X. PMC 10385383. PMID 37514991.
  43. Dilnawaz, Fahima; Acharya, Sarbari; Kanungo, Anwesha (2024-01-01). "A clinical perspective of chitosan nanoparticles for infectious disease management". Polymer Bulletin (in ഇംഗ്ലീഷ്). 81 (2): 1071–1095. doi:10.1007/s00289-023-04755-z. ISSN 1436-2449. PMC 10073797. PMID 37362954.
  44. Shcherbakov, Alexander B. (2024-04-01). "CeO2 nanoparticles and cerium species as antiviral agents: Critical review". European Journal of Medicinal Chemistry Reports. 10: 100141. doi:10.1016/j.ejmcr.2024.100141. ISSN 2772-4174.
"https://ml.wikipedia.org/w/index.php?title=നാനോമെഡിസിൻ&oldid=4098333" എന്ന താളിൽനിന്ന് ശേഖരിച്ചത്