നാനൂക്ക് ഓഫ് ദ നോർത്ത്
ചലച്ചിത്ര ചരിത്രത്തിൽ ഡോക്കുമെന്ററി സിനിമ എന്നു വിളിക്കപ്പെട്ട ആദ്യ നിശ്ശബ്ദ ഡോക്യുമെന്ററി ചലച്ചിത്രമാണ് നാനൂക്ക് ഓഫ് ദ നോർത്ത്. 1922 ൽ റോബർട്ട് ജെ ഫ്ലഹേർട്ടി എന്ന പര്യവേഷകൻ കൂടെ കൊണ്ടുപോയിരുന്ന കാമറ ഉപയോഗിച്ച് ഉത്തര ധ്രുവപ്രദേശത്തെ എസ്കിമോ വർഗ്ഗക്കാരുടെ ജീവിതം പകർത്തി ഉണ്ടാക്കിയ സിനിമയാണിത്.79 മിനിറ്റ് ദൈർഘ്യമുള്ള ഈ ബ്ലാക്ക്&വൈറ്റ് നിശ്ശബ്ദചിത്രം ആദ്യ ഡോക്കുമെന്ററിയായി പരിഗണിക്കപ്പെടുന്നു.
നാനൂക്ക് ഓഫ് ദ നോർത്ത് | |
---|---|
സംവിധാനം | Robert J. Flaherty |
നിർമ്മാണം | Robert J. Flaherty |
രചന | Robert J. Flaherty |
അഭിനേതാക്കൾ | Allakariallak Nyla Cunayou |
സംഗീതം | Stanley Silverman |
ഛായാഗ്രഹണം | Robert J. Flaherty |
ചിത്രസംയോജനം | Robert J. Flaherty Charles Gelb |
റിലീസിങ് തീയതി | United States June 11, 1922 |
രാജ്യം | United States |
ഭാഷ | Silent film English intertitles |
സമയദൈർഘ്യം | 79 min. |
സിനിമ സംഗ്രഹം
തിരുത്തുകകാനഡയിലെ ആർട്ടിക് പ്രദേശത്തെ ഇനുക്വാജയിൽ ജീവിക്കുന്ന നാനൂക്ക് എന്ന എസ്കിമോ, രണ്ട് ഭാര്യമാർ കുട്ടികൾ ,നായകൾ എന്നിവ അടങ്ങിയ കുടുംബത്തിന്റെ യഥാർത്ഥ ജീവിതകഥ ഒരു വർഷ കാലയളവിൽ പ്രക്രുതിയിലെ കാലാവസ്ഥമാറ്റങ്ങൾക്കനുസരിച്ച് എങ്ങനെയൊക്കെ നടക്കുന്നു എന്നാണു ഈ സിനിമയിൽ കാണിക്കുന്നത്.ഇരതേടൽ, വീടായ ഇഗ്ലൂ നിർമ്മാണം,സീൽ വേട്ട തുടങ്ങി കവലരെ ചെറിയ നുറുങ്ങുകൾ എല്ലാം ചേർത്താണു ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.ഇതിൽ നാനൂക്കായി അഭിനയിച്ച അല്ലാകാരിയലക്ക് ഈ സിനിമ പുറത്തിറങ്ങും മുമ്പ് വേട്ടയാടാൻ വിദൂരമായ ആർട്ടിക്ക് പ്രദേശത്ത് അലയുന്നതിനിടയിൽ പട്ടിണികിടന്ന് മരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ക്ലോസപ്പ് at the [[1]]
- Nanook of the North at the Internet Archive
- Nanook of the North യൂട്യൂബിൽ
- Nanook of the North ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Nanook of the North ഓൾമുവീയിൽ
- Great Movies: Nanook of the North (1922) Archived 2012-10-04 at the Wayback Machine. by Roger Ebert
- Media Worlds essay by Faye D. Ginsburg Archived 2008-09-07 at the Wayback Machine.
- June 12, 1922 review of Nanook of the North in the New York Times