Economics

General categories

Microeconomics · Macroeconomics
History of economic thought
Methodology · Mainstream & heterodox

Mathematical & quantitative methods

Mathematical economics  · Game theory
Optimization · Computational
Econometrics  · Experimental
Statistics · National accounting

Fields and subfields

Behavioral · Cultural · Evolutionary
Growth · Development · History
International · Economic systems
Monetary and Financial economics
Public and Welfare economics
Health · Education · Welfare
Population · Labour · Managerial
Business · Information
Industrial organization · Law
Agricultural · Natural resource
Environmental · Ecological
Urban · Rural · Regional · Geography

Lists

Journals · Publications
Categories · Topics · Economists

Business and Economics Portal

നാണയച്ചുരുക്കം (Deflation). വിലകൾ അമിതമായി ഉയരുകയാണെങ്കിൽ, അത് താഴേണ്ടത് അനിവാര്യമാണ്. വിലനിലവാരത്തിൽ ഇങ്ങനെയുണ്ടാകുന്ന താഴ്ച സമൂഹത്തിന് ഗുണകരമാവുന്നതോടൊപ്പം ഉത്പാദനത്തിലോ തൊഴിലിലോ ഒരു കുറവും ഉണ്ടാവുകയില്ല. അതുകൊണ്ട് പണപ്പെരുപ്പം മൂലം വിലകൾ വർധിക്കുമ്പോൾ, തൊഴിലില്ലായ്മക്കിടവയ്ക്കാതെ അവ കുറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നു. ഈ പ്രക്രിയ നാണയച്ചുരുക്കത്തിലൂടെയാണ് മിക്കപ്പോഴും സാധിക്കുന്നത്. ഇത്തരത്തിലുള്ള നാണയച്ചുരുക്കം വിലവർധന വിരുദ്ധമായ ഒരു നടപടിയാണ്. എന്നാൽ പൂർണതൊഴിൽ നിലവാരത്തിൽനിന്ന് വിലകൾ താഴുകയാണെങ്കിൽ, അത് വരുമാനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. ഈ പ്രക്രിയയ്ക്കാണ് വിലയിടിവ് അഥവാ നാണയച്ചുരുക്കമെന്നു പറയുന്നത്. നാണയപ്പെരുക്കത്തിൽ പണവരുമാനങ്ങൾ വർധിക്കുമ്പോൾ നാണയച്ചുരുക്കത്തിൽ പണവരുമാനങ്ങൾ താഴുന്നു. പണവരുമാനങ്ങൾ താഴുമ്പോൾ ചംക്രമണത്തിനുള്ള പണത്തിന്റെ പരിമാണം കുറയുകയും അങ്ങനെ പണത്തിന്റെ മൂല്യം വർധിക്കുകയും ചെയ്യുന്നു. ചരക്കുകളെയപേക്ഷിച്ച് പണത്തിന്റെ മൂല്യം വർധിക്കുകയെന്നതിനർഥം ചരക്കുവിലകൾ താഴുന്നുവെന്നാണ്.

നാണയച്ചുരുക്കവും അതുമൂലമുണ്ടാകുന്ന വിലയിടിവും സമ്പദ്വ്യവസ്ഥയിൽ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. ഉത്തരവാദത്തെ സംബന്ധിച്ചിടത്തോളം പണച്ചുരുക്കവും വിലയിടിവും ദോഷകരമാണ്. പണവരുമാനങ്ങൾ കുറയുന്നതിനാൽ സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ചോദനം കുറയുകയും തത്ഫലമായി വിലകൾ താഴുകയും ചെയ്യുന്നു. വിലയിടിവ് തുടരുകയാണെങ്കിൽ വ്യാപാരികൾക്കും വ്യവസായികൾക്കും വലിയ നഷ്ടമുണ്ടാകും. ഇത് ഉത്പാദനം കുറയ്ക്കാൻ അവരെ പ്രേരിപ്പിക്കും. ചുരുക്കത്തിൽ ഉത്പാദനം മാത്രമല്ല, തൊഴിലും കുറയുന്നു. സ്ഥിരവരുമാനമുള്ളവരെ സംബന്ധിച്ച് വിലയിടിവ് ഗുണകരമാണ്. പണത്തിന്റെ മൂല്യം ഉയരുകയും സാധനവിലകൾ താഴുകയും ചെയ്യുന്നതുകൊണ്ട് അവരുടെ ക്രയശക്തി വർധിക്കുന്നു. അവരുടെ ജീവിതനിലവാരം ഉയരുന്നു. പക്ഷേ, വിലയിടിവിന്റെ കാലങ്ങളിൽ തൊഴിലില്ലായ്മ വർധിക്കുകയാണ് ചെയ്യുന്നത്. സ്ഥിരവരുമാനക്കാരിൽ പലർക്കും ജോലിതന്നെ ഇല്ലാതാകുമ്പോൾ അവരുടെ ക്രയശക്തി വർധിക്കുന്നതിനുപകരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ജോലി നിലനിർത്താൻ കഴിയുന്നവർക്കു മാത്രമേ ഇക്കാലത്ത് ഏതെങ്കിലും നേട്ടങ്ങളുണ്ടാവുകയുള്ളൂ. വിലയിടിവിനെ നിയന്ത്രിക്കാനും പരിഹരിക്കാനും സ്വീകരിക്കേണ്ട മാർഗങ്ങൾ നാണയപ്പെരുപ്പം തടയാൻ സ്വീകരിക്കുന്ന നയങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും.

നാണയച്ചുരുക്കം തടയാനുള്ള നാണയനയം

തിരുത്തുക

വാണിജ്യബാങ്കുകളുടെ വായ്പാപരിമാണത്തെ നിയന്ത്രിക്കാൻ കേന്ദ്രബാങ്കിന്റെ കൈയിലുള്ള ആയുധങ്ങളായ ബാങ്കുനിരക്ക്, തുറന്ന കമ്പോളപ്രവർത്തനങ്ങൾ, പ്രത്യേകനിയന്ത്രണങ്ങൾ എന്നിവ ഉപയോഗിക്കുകയാണ്. ഈ നയത്തിന് മൂല്യം കുറഞ്ഞ നാണയനയം (Cheap money policy) എന്നു പറയുന്നു. പലിശനിരക്ക് കുറച്ച് വായ്പാപണത്തിനുള്ള ചോദന വർധിപ്പിക്കുകയും അങ്ങനെ നിക്ഷേപം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. പക്ഷേ, വിലയിടിവിന്റെ കാലങ്ങളിൽ നാണയനയം ഫലപ്രദമായെന്നു വരില്ല. നിക്ഷേപം വർധിപ്പിക്കാൻ വ്യവസായികൾക്ക് കൂടുതൽ വായ്പ നല്കുന്നതിന് വാണിജ്യബാങ്കുകൾ ഒരുക്കമായാൽപ്പോലും, നിക്ഷേപം ലാഭകരമാവില്ലെന്ന ഭയം വായ്പാസൌകര്യങ്ങൾ ഉപയോഗപ്പെടുന്നതിൽ നിന്നും വ്യവസായികളെ നിരുത്സാഹപ്പെടുത്തിയേക്കാം.

നാണയച്ചുരുക്കം തടയുന്നതിനുള്ള നികുതിനയം

തിരുത്തുക

നാണയച്ചുരുക്കം തടയുന്നതിനുള്ള നികുതിനയം കമ്മി ബജറ്റ് നയമാണ്. സർക്കാർ ബജറ്റിൽ ചെലവ് വരുമാനത്തെക്കാൾ അധികമായിരിക്കുന്നതാണ് കമ്മി ബാങ്ക് നയം. ജനങ്ങളുടെ ക്രയശക്തി വർധിപ്പിക്കുന്നതിനുവേണ്ടി സർക്കാർ നികുതികൾ കുറയ്ക്കുന്നു. മറുവശത്ത് ജലസേചനപദ്ധതികൾ, റോഡ് നിർമ്മാണം, റെയിൽ നിർമ്മാണം തുടങ്ങിയ പൊതുമരാമത്ത് പദ്ധതികളിൽ കൂടുതൽ പണം നിക്ഷേപിക്കുകയും ചെയ്യുന്നു. ബജറ്റ് കമ്മി നികത്താൻ ബാങ്കുകളിൽ നിന്നോ വ്യക്തികളിൽ നിന്നോ കടമെടുക്കുന്നു. ഈ നികുതിനയത്തിന്റെ അടിസ്ഥാനാശയം സ്വകാര്യചോദനത്തിനുള്ള കുറവു നികത്താൻ സാധനങ്ങൾക്കുള്ള ചോദനം വർധിപ്പിക്കുകയാണെന്നതാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാണയച്ചുരുക്കം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാണയച്ചുരുക്കം&oldid=2283762" എന്ന താളിൽനിന്ന് ശേഖരിച്ചത്