നാട്ടുഗദ്ദിക
വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയരുടെ ഒരു അനുഷ്ഠാനകലയാണ് നാട്ടുഗദ്ദിക. പാട്ടും പ്രകടനങ്ങളും ഉൾക്കൊള്ളുന്ന ഇത് ഒരു ഗോത്രനാടകത്തിനു സമാനമാണ്. നാട്ടുഗദ്ദിക ദുർദേവതകളിൽ നിന്നും നാടിനെ രക്ഷിച്ച് ഐശ്വര്യം വരുത്താനാണ് അനുഷ്ഠിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്നു. പാട്ടും തുടികൊട്ടും വേഷവും ഉൾക്കൊള്ളുന്ന ഈ അനുഷ്ഠാനം ഏഴു ദിവസം നീണ്ടുനിൽക്കുന്നു[1].
അവലംബം
തിരുത്തുക- ↑ മനോരമ പഠിപ്പുര, 2012 നവംബർ 28.