തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള ഒരു തീർഥാടന കേന്ദ്രമാണ് നാഗൂർ ദർഗ. നാഗപട്ടണത്തുനിന്ന് സുമാർ 10 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന നാഗൂറിന്റെ പ്രശസ്തിക്കുകാരണം ഇവിടത്തെ നാഗൂർ ദർഗ എന്ന മുസ്ലിം തീർഥാടനകേന്ദ്രമാണ്.

Nagore Dargah
A panoramic view of Nagore Dargah; Dome, Sacred water tank and the five minarets

A panoramic view of Nagore Dargah; Dome, Sacred water tank and the five minarets

സ്ഥലം Nagore, Tamil Nadu, India
ഭരണം Nagore dargah committee
വാസ്തുവിദ്യ വിവരങ്ങൾ
ശൈലി Islamic
ഖുബ്ബ(കൾ) 1 (gold-plated)
മിനാരം(ങ്ങൾ) 5
മിനാരത്തിൻ്റെ ഉയരം 131 ft (40 m) (tallest)

വെബ്സൈറ്റ്: www.nagoredargahshariff.org

വിശുദ്ധ ഷാഹുൽ ഹമീദി(മീരാൻ സാഹിബ്)ന്റെ അന്ത്യവിശ്രമകേന്ദ്രമാണ് നാഗുർ ദർഗ. നാഗൂരിൽ ജീവിച്ചിരുന്ന ഇദ്ദേഹത്തെ തഞ്ചാവൂരിലെ ഭരണാധികാരികൾ പോലും ആദരിച്ചിരുന്നു. നാഗൂർ പള്ളിയിൽ വർഷംതോറും നടത്തുന്ന കൊന്തോരി (Kondori)[1] മഹോത്സവത്തിൽ പങ്കെടുക്കാൻ തദ്ദേശവാസികളെക്കൂടാതെ ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്ന് ജാതി-മതഭേദമെന്യേ നിരവധി പേർ എത്താറുണ്ട്.

അവലംബം തിരുത്തുക

  1. http://kondori.wordpress.com/2011/02/16/elevated-graves-domes/ കൊണ്ടോരി മഹോത്സവം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഗൂർ_ദർഗ&oldid=3710504" എന്ന താളിൽനിന്ന് ശേഖരിച്ചത്