ഉത്തരപൂർവേന്ത്യയിലെ നാഗലാൻഡിൽ നാഗസമൂഹങ്ങൾ പൊതുവിൽ ഉപയോഗിക്കുന്ന ബന്ധഭാഷയാണ് നാഗമീസ്.[2] അവിടെ സ്വതേയുള്ള മുപ്പതിലേറെ ഭാഷകൾ സംസ്ഥാനത്തൊട്ടാകെയുള്ള ഉപയോഗത്തിന് അപര്യാപ്തമാം വിധം പരസ്പരം മനസ്സിലാകാത്തതാണ്. അതുകൊണ്ടാണ് ഈ ഗോത്രഭാഷകളിലേയും അസ്സാമീസ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെയും പദങ്ങൾ ചേർന്ന് നാഗമീസ് എന്ന സങ്കരഭാഷ രൂപം കൊണ്ടത്. ഇതെഴുതാനുപയോഗിക്കുന്നത് റോമൻ ലിപികളാണ്.[3]

നാഗമീസ്
Naga Pidgin
Native toഇന്ത്യ
Ethnicityനാഗർ
Native speakers
(30,000 cited 1989)[1]
Language codes
ISO 639-3nag

എന്നാൽ നാഗാലൻഡിലെ ഔദ്യോഗികഭാഷയും പഠനമാദ്ധ്യമവും ഇംഗ്ലീഷാണ്.

  1. നാഗമീസ് at Ethnologue (16th ed., 2009)
  2. "നാഗന്മാർ". സർവവിജ്ഞാനകോശം. Retrieved 2013 ജൂലൈ 17. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 16). "നാഗാ സിനിമയിലെ ഒറ്റയാൾ പോരാട്ടം". മാതൃഭൂമി. Archived from the original on 2013-07-16. Retrieved 2013 ജൂലൈ 17. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നാഗമീസ്&oldid=3698078" എന്ന താളിൽനിന്ന് ശേഖരിച്ചത്