കന്നഡ ചലച്ചിത്രം. 1997-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ടി.എസ്. നാഗാഭരണയാണ്. ഗിരീഷ് കർണാഡിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.

നാഗമണ്ഡല
സംവിധാനംടി.എസ്. നാഗാഭരണ
നിർമ്മാണംശ്രീഖരി ഖോഡെ
രചനഗിരീഷ് കർണാഡ്
അഭിനേതാക്കൾPrakash Rai
Vijayalakshmi(kannada)
Mandya Ramesh
B. Jayashri
സംഗീതംസി. അശ്വന്ത്
ഛായാഗ്രഹണംജി.എസ്. ദാവൂർr
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ India
ഭാഷKannada

ഉള്ളടക്കം

തിരുത്തുക

നാഗാരാധനയുമായി ബന്ധപ്പെട്ട നാടോടിവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ ഭാര്യാഭർത്തൃബന്ധത്തിലെ നൂതന സമസ്യകൾ ഫാന്റസിയുടെയും റിയാലിറ്റിയുടെയും ഫ്രെയിമുകൾ ഇടകലർത്തി അവതരിപ്പിച്ച ഈ ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങൾക്കു ജീവൻ നല്കിയത് പ്രകാശ് റായി (അപ്പണ്ണ, നാഗം), വിജയലക്ഷ്മി (റാണി) എന്നിവരാണ്. മനുഷ്യരൂപം ആർജിക്കാൻ കഴിയുന്ന ഒരു നാഗം റാണിയെ രാത്രികാലത്ത് പതിവായി അവളുടെ ഭർത്താവിന്റെ രൂപത്തിൽ ദർശിക്കുന്നതും അവൾ ഗർഭിണിയാകുമ്പോൾ ഭർത്താവ് അപ്പണ്ണ അവളെ സംശയിക്കുന്നതും തുടർന്നുനടക്കുന്ന സംഭവ പരമ്പരകളുമാണ് കഥാവസ്തു. ശ്രീഖരി ഖോഡെ നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഗിരീഷ് കർണാഡിന്റേതുതന്നെ. ഛായാഗ്രഹണം ജി.എസ്. ദാവൂർ, സംഗീതം സി. അശ്വന്ത്.

പുരസ്കാരം

തിരുത്തുക
  • കർണാടക സംസ്ഥാന അവാർഡുകൾ
  • രണ്ടാമത്തെ നല്ല ചിത്രം
  • നല്ല സഹനടി
  • കലാസംവിധായകൻ
  • ഛായാഗ്രാഹകൻ
  • ഇന്ത്യൻ പനോരമയിലേക്കും ഇത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗമണ്ഡല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഗമണ്ഡല&oldid=2332606" എന്ന താളിൽനിന്ന് ശേഖരിച്ചത്