നവ ആത്മീയ പ്രസ്ഥാനം (New Age movement) എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിൽ 1970-കളിൽ വളർന്നുവന്ന മത- ആത്മീയ പ്രസ്ഥാനങ്ങളെയാണു. ഈ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിർവ്വചനങ്ങൾ ഇവയുടെ ആശയപരവും പ്രവർത്തനപരവുമായ വൈവിദ്ധ്യം കൊണ്ടു തന്നെ സന്ദർഭത്തിനനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. സമഗ്രലോക ആത്മീയവീക്ഷണത്തെയും, വ്യക്തിയിലധിഷ്ഠിതമായ ആത്മീയസങ്കല്പത്തെയും, ആത്മീയതയിലൂടെയുള്ള രോഗശാന്തി, മനശാന്തി എന്നിവയെയും മുൻനിർത്തിയുള്ള ഒരു വിശ്വാസരീതി ഇവ പിൻതുടരുന്നു.

മുൻപുണ്ടായിരുന്ന മതപ്രസ്ഥാനങ്ങളും തത്ത്വജ്ഞാനസംഹിതകളും, പ്രത്യേകിച്ചും പത്തൊൻപതാം നൂറ്റാണ്ടിലെ തിയോസഫിക്കൽ സൊസൈറ്റി, ഗ്ർജിയെഫ് തുടങ്ങിയ കൂട്ടായ്മകളും, നവ ആത്മീയ പ്രസ്ഥാനങ്ങൾക്കു പ്രചോദനമായിട്ടുണ്ടു. അതിഭൗതികവാദത്തിന്റെയും സനാതന തത്ത്വശാസ്ത്രത്തിന്റെയും(Perennial philosophy) സ്വാശ്രയ മനശാസ്ത്രത്തിന്റെയും (Self-help psychology), കൂടാതെ ബൗദ്ധ-ഹിന്ദു-യോഗ പഠനങ്ങളുടെയും ആശയങ്ങളെ ഇവ പിന്തുടരുന്നു.


അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നവ_ആത്മീയ_പ്രസ്ഥാനം&oldid=2308496" എന്ന താളിൽനിന്ന് ശേഖരിച്ചത്