കേരളസർക്കാർ ആവിഷ്കരിച്ച ഒരു വൻകിട പദ്ധതിയാണ് നവകേരളം.ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ വിഭാവനം ചെയ്യുന്ന ആർദ്രം,കാർഷിക മേഖലയിൽ കുതിച്ചു ചാട്ടത്തിനായുള്ള ഹരിത കേരളം,പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ലൈഫ് പൊതു വിദ്യാഭ്യാസ മേഖലിയലെ കുതിപ്പ് ലക്ഷ്യമാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇവയെല്ലാം ചേർന്നതാണ് നവ കേരളം.മുഖ്യമന്ത്രി ചെയർമാനായുള്ള സമിതിയാണ് ഈ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.വിദ്യാഭ്യാസ രംഗത്ത് മാത്രം വരും കൊല്ലങ്ങളിൽ ഏഴായിരം കോടി രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി മുതൽ മുടക്കുന്നത്

"https://ml.wikipedia.org/w/index.php?title=നവകേരളം&oldid=2824499" എന്ന താളിൽനിന്ന് ശേഖരിച്ചത്