നരേന്ദ്ര സിങ് തോമർ

ഇന്ത്യൻ രാഷ്ട്രീയനേതാവ്

ബി.ജെ.പി നേതാവും പതിനാറാം ലോക്സഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയാണ് നരേന്ദ്ര സിങ് തോമർ (ജനനം 12 ജൂൺ 1957). പഞ്ചായത്തീരാജ്, ഖനി, സ്റ്റീൽ, എന്നീ വകുപ്പുകളുടെ ചുമതലയുമുണ്ട്. മധ്യപ്രദേശിലെ മൊറീന ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.

നരേന്ദ്ര സിങ് തോമർ
ഖനി, തൊഴിൽ വകുപ്പ് മന്ത്രി
മണ്ഡലംഗ്വാളിയർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-06-12) 12 ജൂൺ 1957  (67 വയസ്സ്)
രാഷ്ട്രീയ കക്ഷിബി.ജെ.പി.
വസതിഗ്വാളിയർ

ജീവിതരേഖ

തിരുത്തുക

ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽനിന്ന് ബിരുദം നേടി. 2006 മുതൽ മധ്യപ്രദേശ് സംസ്ഥാന ബി.ജെ.പി അധ്യക്ഷനാണ്. 'മുന്നാ ഭയ്യാ' എന്ന വിളിപ്പേരുള്ള നരേന്ദ്രസിങ്, 1991 മുതൽ 96 വരെ യുവമോർച്ച സംസ്ഥാനഅധ്യക്ഷനായും പ്രവർത്തിച്ചു.[1] 98-ൽ ആദ്യമായി മധ്യപ്രദേശ് നിയമസഭയിലേക്ക് ജയിച്ചു. 2003 മുതൽ 2007 വരെ മന്ത്രിസഭാംഗം. 2009-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[2]

ഭാര്യ കിരൺ തോമർ. മൂന്നു മക്കൾ.

  1. "BJP leaders exhort Tomar: ?Lage Raho Munna Bhaiya?". HT. Archived from the original on 2014-01-05. Retrieved 30 December 2013.
  2. "ഇവർ കേന്ദ്രമന്ത്രിമാർ". www.mathrubhumi.com. Archived from the original on 2014-05-29. Retrieved 28 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നരേന്ദ്ര_സിങ്_തോമർ&oldid=4092762" എന്ന താളിൽനിന്ന് ശേഖരിച്ചത്