നമസ്തേ ടവർ
ഇന്ത്യയിലെ മുംബൈ നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു അംബരചുംബിയാണ് നമസ്തേ ടവർ[3]. നിർമ്മാണം പൂർത്തിയാകുമ്പോൾ ഇതിന് 300മീ ഉയരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 62 നിലകളിലായാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. വിവിധോദ്ദേശ മന്ദിരമായ ഇതിൽ 380 മുറികളുള്ള ഡബ്ലിയു ഹോട്ടലും മറ്റ് കാര്യാലയങ്ങളും വാണിജ്യകേന്ദ്രങ്ങളും ഉണ്ടാവും. ദുബായിലെ അറ്റ്കിൻസാണ് കെട്ടിടത്തിന്റെ രൂപകൽപന നിർവ്വഹിച്ചിരിക്കുന്നത്.[4] രണ്ടുകൈകളും കൂട്ടിച്ചേർത്ത് നമസ്തേ പറയുന്ന തരത്തിലുള്ള ഒരു രൂപകൽപനയാണ് ഈ കെട്ടിടത്തിന് അവലംബിച്ചിരിക്കുന്നത്.
മുംബൈയിലെ ലോവർ പാരെലിലുള്ള അംബികാ മിൽസ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ കെട്ടിടം നിർമ്മിക്കുന്നത്.
നമസ്തേ ടവർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | നിർമ്മാണത്തിലിരിക്കുന്നു |
തരം | പാർപ്പിടം, വ്യാപാരസംബന്ധം |
സ്ഥാനം | ലോവർ പരേൽ, മുംബൈ |
Estimated completion | 2015 |
Height | |
മേൽക്കൂര | 300 മീ (984 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 62 |
തറ വിസ്തീർണ്ണം | 116,000 m2 (1,250,000 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | അറ്റ്കിൻസ് |
Developer | ജാഗ്വാർ ബിൽഡ്കോൺ |
References | |
[1][2] |
അവലംബം
തിരുത്തുക- ↑ "Namaste Tower Facts - CTBUH Skyscraper Center". CTBUH. Archived from the original on 2012-07-07. Retrieved 2011-02-01.
- ↑ 4-traders. "W Hotels Worldwide Continues Global Expansion with the Announcement of W Mumbai". 4-traders.com. Archived from the original on 2018-02-27. Retrieved 2011-04-06.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "India's first W hotel coming up off Mahalaxmi racecourse - Mumbai - DNA". Dnaindia.com. Retrieved 2011-02-01.
- ↑ "Namaste: Hotel and Office Tower". World Buildings Directory. Archived from the original on 2011-02-04. Retrieved 2011-02-01.