നബീസ ഉമ്മാൾ
1987 മുതൽ 1991 വരെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായിരുന്ന തിരുവനന്തപുരം ജില്ലയിലെ മുതിർന്ന സി.പി.എം നേതാവായിരുന്നു പ്രൊഫ.എ.നബീസ ഉമ്മാൾ.(1931-2023) വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 മെയ് 6ന് അന്തരിച്ചു.[1][2][3][4]
പ്രൊഫ.എ.നബീസ ഉമ്മാൾ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 1987-1991 | |
മുൻഗാമി | എം.എം.ഹസൻ |
പിൻഗാമി | എം.വി.രാഘവൻ |
മണ്ഡലം | കഴക്കൂട്ടം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1931 ജൂൺ 30 ആറ്റിങ്ങൽ, തിരുവനന്തപുരം |
മരണം | മേയ് 6, 2023 നെടുമങ്ങാട്, തിരുവനന്തപുരം | (പ്രായം 91)
രാഷ്ട്രീയ കക്ഷി | സി.പി.എം |
പങ്കാളി | എം.ഹുസൈൻ കുഞ്ഞ് |
കുട്ടികൾ | 6 |
As of 9 മെയ്, 2023 ഉറവിടം: കേരള നിയമസഭ |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ കല്ലൻവിള വീട്ടിൽ ഖാദർ മൊയ്തീൻ്റെയും അസനുഉമ്മാളിൻ്റെയും മകളായി 1931 ജൂൺ 30ന് ജനനം. ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നബീസ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. പിന്നീട് അവിടെ തന്നെ വകുപ്പ് മേധാവിയും പ്രിൻസിപ്പലുമായി.
മലയാളത്തിൽ എം.എ. ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ് നബീസ. 33 വർഷത്തെ അധ്യാപന ജീവിതത്തിനിടയിൽ സംസ്ഥാനത്തെ പത്തിലേറെ പ്രമുഖ കോളേജുകളിൽ അധ്യപികയായിരുന്നു.
മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക ആചാര്യനായിരുന്ന മുതിർന്ന മാർക്സിസ്റ്റ് നേതാവായ ഇ.എം.എസിൻ്റെ നിർദ്ദേശപ്രകാരം രാഷ്ട്രീയത്തിലെത്തി.
1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് മത്സരിച്ച് വിജയിച്ച് നിയമസഭാംഗമായി. 1991-ൽ പാർട്ടി ചിഹ്നത്തിൽ വീണ്ടും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും സി.എം.പി നേതാവായ എം.വി.രാഘവനോട് പരാജയപ്പെട്ടു.
1995-ൽ നെടുമങ്ങാട് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എ പെൻഷൻ മുഴുവനായും അനാഥക്കുട്ടികൾക്കും അനാഥാലയങ്ങൾക്കും നൽകുന്ന പ്രവർത്തനത്തെ അംഗീകരിച്ച് 2000-ൽ രാഷ്ട്രപതിയുടെ സ്ത്രീ ശാക്തീകരണ പുരസ്കാരം ലഭിച്ചു.
നെടുമങ്ങാട് റോഡ് വികസനത്തിൻ്റെ ഭാഗമായി വീടുകൾ ഇടിച്ചുനിരത്താനുള്ള സർക്കാർ നീക്കത്തിനെതിരെ നാട്ടുകാർ നടത്തിയ സമരത്തെ നബീസ ഉമ്മാൾ പിന്തുണച്ചിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ കഴക്കൂട്ടം ഏരിയ കമ്മറ്റി അംഗമായിരുന്ന അവർ അവസാനകാലത്ത് ഈ വിഷയത്തിൽ പാർട്ടിയുമായി അകൽച്ചയിലായിരുന്നു.
സ്വകാര്യ ജീവിതം
- ഭർത്താവ് : എം.ഹുസൈൻ കുഞ്ഞ് (റിട്ട.ആർമി)
- മക്കൾ :
- റഹിം(റിട്ട.അസി.എക്സൈസ് കമ്മീഷണർ)
- ലൈല (റിട്ട.ബി.എസ്.എൻ.എൽ)
- സലിം (കേബിൾ ടി.വി)
- താര (അധ്യാപിക, കോട്ടൺഹിൽ എച്ച്.എസ്.എസ്. തിരുവനന്തപുരം)
- പരേതരായ റസിയ, ഹാഷിം
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
1991 | കഴക്കൂട്ടം നിയമസഭാമണ്ഡലം | എം.വി. രാഘവൻ | സി.എം.പി., യു.ഡി.എഫ്. | നബീസ ഉമ്മാൾ | സി.പി.എം. എൽ.ഡി.എഫ്. |
1987 | കഴക്കൂട്ടം നിയമസഭാമണ്ഡലം | നബീസ ഉമ്മാൾ | സി.പി.എം. എൽ.ഡി.എഫ്. | നാവായിക്കുളം റഷീദ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. |
മരണം
തിരുത്തുകവാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 മെയ് 6ന് 91-മത്തെ വയസിൽ അന്തരിച്ചു. നെടുമങ്ങാട് വാളിക്കോട് മുസ്ലീം ജമാഅത്ത് മസ്ജിദിൽ കബറടക്കി.[6]
അവലംബം
തിരുത്തുക- ↑ "പ്രൊഫ. എ.നബീസാ ഉമ്മാൾ അന്തരിച്ചു, kerala" https://newspaper.mathrubhumi.com/amp/news/kerala/kerala-1.8535929
- ↑ "മുൻ എംഎൽഎയും സിപിഎം നേതാവുമായ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു" https://www.manoramaonline.com/news/latest-news/2023/05/06/former-cpm-mla-nabeesa-ummal-passes-away.amp.html
- ↑ "മുൻ എം.എൽ.എ പ്രൊഫ. നബീസ ഉമ്മാൾ അന്തരിച്ചു – Veekshanam" https://veekshanam.com/former-mla-prof-nabisa-ummal-passed-away/amp/ Archived 2023-05-09 at the Wayback Machine.
- ↑ "ടി.എം.ജേക്കബിനോട് യുദ്ധം ചെയ്യാൻ സഭയിലെത്തിയ നബീസ - KERALA - GENERAL | Kerala Kaumudi Online" https://keralakaumudi.com/news/mobile/news.php?id=1062243&u=nabeesa-ummal
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
- ↑ "A. Nabeesa Ummal, former MLA and Professor, passes away at 91 - The Hindu" https://www.thehindu.com/news/national/kerala/a-nabeesa-ummal-former-mla-and-professor-passes-away-at-91/article66819972.ece/amp/