നബാം തുക്കി
അരുണാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയാണ് നബാം തുക്കി .
നബാം തുക്കി | |
---|---|
അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 01 നവംബർ 2011 | |
മുൻഗാമി | ജാർബോം ഗാംലിൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 07 ജൂലൈ1964 |
ദേശീയത | ഭാരതീയൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
ജോലി | രാഷ്ട്രീയ നേതാവ് |
ജീവിതരേഖ
തിരുത്തുക1964 ജൂലൈ 7-ന് പപുംപാരെ ജില്ലയിലെ സഗാലീ സബ്‌ഡിവിഷനിൽ ഉൾപ്പെട്ട ഓംപുലി ഗ്രാമത്തിൽ ജനനം.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്-യുടെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ യുടെയും യൂത്ത് കോൺഗ്രസ്സ്ന്റേയും സംസ്ഥാന അധ്യക്ഷസ്ഥാനമടക്കമുള്ള നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. 1995-ൽ സഗാലീ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹത്തിന് ഗെഗോങ്ങ് അപാങ്ങിന്റെ മന്ത്രിസഭയിൽ കൃഷി വകുപ്പിന്റെ സഹമന്ത്രി സ്ഥാനം ലഭിച്ചു. 1998-ൽ ഗതാഗത-സിവിൽ വ്യോമയാന വകുപ്പിന്റെ ചുമതലയും ലഭിച്ചു. 1999-ൽ ഇതേ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച അദ്ദേഹം മുകുത് മിതിയുടെ മന്ത്രിസഭയിൽ വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു. 2004-ലും 2009-ലും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച തുക്കി ഗെഗോങ്ങ് അപാങ്ങിന്റെയും ദോർജി ഖണ്ഡുവിന്റെയും മന്ത്രിസഭകളിൽ പൊതുമരാമത്ത്-നഗരവികസന മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു വിമാനപകടത്തിൽ മരിച്ചതിനെത്തുടർന്ന് 2011 മെയ് 5-ന് ജാർബോം ഗാംലിൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റുവെങ്കിലും പാർട്ടി എം.എൽ.എ.മാർക്കിടയിലുള്ള കടുത്ത അഭിപ്രായഭിന്നതയെത്തുടർന്ന് 2011 ഒക്ടോബർ 31-ന് അദ്ദേഹത്തിന് സ്ഥാനം രാജി വെക്കേണ്ടി വന്നു.[2] തുടർന്ന് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകിയ തുക്കിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2011 നവംബർ 1-ന് നബാം തുക്കി അരുണാചൽ പ്രദേശിന്റെ ഏഴാമത്തെ മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ "ചെറുനേതാവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു യാത്ര" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. നവംബർ 2, 2011. Archived from the original on 2013-02-25. Retrieved ഫെബ്രുവരി 10, 2012.
- ↑ "നബാം തുക്കി അരുണാചൽ മുഖ്യമന്ത്രി". മാതൃഭൂമി. നവംബർ 2, 2011. Archived from the original on 2011-12-31. Retrieved ഫെബ്രുവരി 10, 2012.