നപാകിയാക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ബെഥേൽ സെൻസസ് മേഖലയിലുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 354 ആണ്.[4] ജനങ്ങളുടെ പ്രധാന തൊഴിൽ മീൻപിടുത്തമാണ്. ഭക്ഷണാവശ്യത്തിനായി കടമാൻ, കടൽനായ, കരടി എന്നിവയെ വേട്ടയാടിപ്പിടിക്കുകയും ചെയ്യാറുണ്ട്.

Napakiak

Naparyarraq
Aerial view of Napakiak
Aerial view of Napakiak
Napakiak is located in Alaska
Napakiak
Napakiak
Location in Alaska
Coordinates: 60°41′36″N 161°58′25″W / 60.69333°N 161.97361°W / 60.69333; -161.97361
CountryUnited States
StateAlaska
Census AreaBethel
IncorporatedOctober 19, 1970[1]
ഭരണസമ്പ്രദായം
 • MayorElsie Chris
 • State senatorLyman Hoffman (D)
 • State rep.Tiffany Zulkosky (R)
വിസ്തീർണ്ണം
 • ആകെ5.02 ച മൈ (13.01 ച.കി.മീ.)
 • ഭൂമി4.41 ച മൈ (11.42 ച.കി.മീ.)
 • ജലം0.62 ച മൈ (1.60 ച.കി.മീ.)
ഉയരം
10 അടി (3 മീ)
ജനസംഖ്യ
 (2010)
 • ആകെ354
 • കണക്ക് 
(2016)[3]
376
 • ജനസാന്ദ്രത74.83/ച മൈ (28.89/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99634
Area code907
FIPS code02-52390

ഭൂമിശാസ്ത്രം

തിരുത്തുക

കുസ്കോക്വിം നദിയുടെ വടക്കേ കരയിൽ ബെഥേൽ പട്ടണത്തിന് ഏകദേശം 10 മൈൽ (16 കി.മീ.) അകലെ സ്ഥിതി ചെയ്യുന്ന നപാകിയാക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 60°41′36″N 161°58′25″W (60.693282, -161.973491) ആണ്.[5] യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണത്തിന്റെ ആകെ വിസ്തൃതി 5.0 സ്ക്വയർ മൈലാണ് (13.0 km2). ഇതിൽ കരഭാഗം മാത്രം 4.4 സ്ക്വയർ മൈലും (11.4 km2) ജലം ഉൾപ്പെട്ട ഭാഗം 0.62 സ്ക്വയർ മൈലും (1.6 km2) വരും.[6]

ചരിത്രം

തിരുത്തുക

നപാകിയാക് കുസ്കോക്വിം നദിയുടെ തീരത്തായി ബെഥേൽ പട്ടണത്തിന് 15 മൈൽ തെക്കു പടിഞ്ഞാറായി നിലകൊള്ളുന്നു. ജോൺസൺ ചതുപ്പു നിലത്തിനും (Johnson's Slough) കുസ്കോക്വിം നദിയ്ക്കുമിടയിലുള്ള താഴ്ന്ന പ്രദേശത്തെ മണൽത്തിട്ടയിലാണ് പട്ടണം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 407 മൈൽ പടിഞ്ഞാറായി ആങ്കറേജ് നഗരമുണ്ട്. ജനസമൂഹം ബെഥേല് റെക്കോഡിംഗ് ഡ്സ്ട്രിക്റ്റ് കേന്ദ്രമാക്കി വാസമുറപ്പിച്ചിരിക്കുന്നു.എ.ഡി. 1,000 മുതൽ യൂപ്പിക്ക് എസ്കിമോ വർഗ്ഗക്കാർ ഇവിടെ ജീവിച്ചു വരുന്നു. 1878 ഇ.ഡബ്ല്യൂ. നെൽസണ് എന്നയാളിൽ നിന്നാണ് ഈ ഗ്രാമത്തെക്കുറിച്ചുള്ള ആദ്യവിവരം ലഭിക്കുന്നത്. ജോൺസൺ നദി ഒഴുകിയെത്തുന്ന അഴിമുഖത്താണ് നാപാകിയാക്. മൊറാവിയൻ പര്യവേക്ഷകർ 1884 ൽ നപാസ്കിയാക് ഗ്രാമത്തിനടുത്തു സ്ഥിതി ചെയ്യുന്ന നാപാകിയാക് ഗ്രാമത്തെക്കുറിച്ച് പരാമർശനം നടത്തിയിരുന്നു. 1910 ൽ ഇവിടെ 166 പേർ ജീവിച്ചിരുന്നതായി കണക്കാക്കുന്നു. 1926 ൽ ഒഹിയോ-മൊറാവിയൻ അസോസിയേഷന്റെ ധനസഹായത്താൽ ഇവിടെ ഒരു കപ്പേള സ്ഥാപിക്കപ്പെട്ടു. 3 വർഷങ്ങളെടുത്താണ് ഇതു സ്ഥാപിച്ചത്. 1939 ൽ ബ്യൂറോ ആഫ് ഇന്ത്യൻ അഫയേർസ് (BIA) ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു. 1951ൽ പോസ്റ്റ് ഓഫീസ് നിലവിൽ വന്നു. ഒരു താൽക്കാലിക വിമാനത്താവളം 1973 ൽ പണികഴിപ്പിക്കപ്പെട്ടു. പട്ടണം നിലനില്ക്കുന്ന മണൽത്തിട്ട കാലക്രമത്തിൽ വെള്ളപ്പൊക്കത്തിന്റയു മറ്റും ഫലമായി കാർന്നു തിന്നപ്പെടുന്നതിനാൽ ചതുപ്പിന് മറുവശ്ത്ത് പട്ടണം പുനർ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 99.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Napakiak city, Alaska". U.S. Census Bureau, American Factfinder. Retrieved September 20, 2013.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  6. "Geographic Identifiers: 2010 Demographic Profile Data (G001): Napakiak city, Alaska". U.S. Census Bureau, American Factfinder. Retrieved September 20, 2013.
"https://ml.wikipedia.org/w/index.php?title=നപാകിയാക്,_അലാസ്ക&oldid=3133880" എന്ന താളിൽനിന്ന് ശേഖരിച്ചത്