ത്യാഗരാജസ്വാമികൾ മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ അതിപ്രശസ്തമായ ഒരു കൃതിയാണ് നന്നുപാലിമ്പ. ഭഗവാൻ ശ്രീരാമൻ നടന്നുവരുന്നത് തന്നെ രക്ഷിക്കാനാണോ എന്ന് ഇവിടെ ത്യാഗരാജൻ അത്ഭുതപ്പെടുകയാണ്.

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി നന്നുപാലിമ്പ നഡചി വച്ചിതിവോ
നാ പ്രാണനാഥ
എന്റെ ജീവന്റെ നാഥാ! അങ്ങ്
നടന്നുവന്നത് എന്നെ രക്ഷിക്കാനാണോ?
അനുപല്ലവി വനജനയന മോമുനു ജൂചുട
ജീവനമണി നെനരുന മനസു മർമമുതെലിസി
അങ്ങയുടെ മുഖത്തേക്ക് നോക്കിയിരിക്കലാണ് എന്റെ ജീവിതം.
എന്റെ മനസിലുള്ളത് അങ്ങേയ്ക്ക് അറിയാമല്ലോ
ചരണം സുരപതി നീലമണിനിഭതനുവുതോ
ഉരമുന മുത്യപു സരുലചയമുതോ
കരമുന ശരകോദണ്ഡകാന്തിതോ
ധരണിതനയതോ ത്യാഗരാജാർച്ചിത.
ഇന്ദ്രനീലത്തോടുസമാനമായ ശരീരത്തോടുകൂടിയ, മുത്തുകൾ
നിരനിരയായി നിൽക്കുന്ന മാറിടത്തോടുകൂടി, കൈകളിൽ
കോദണ്ഡവുമായി സീതാസമേതനായി നിൽക്കുന്ന, ത്യാഗരാജനാൽ
പ്രകീർത്തിക്കപ്പെടുന്ന അങ്ങു നടന്നുവന്നത് എന്നെ രക്ഷിക്കാനാണോ

എന്റെ ജീവന്റെ (പ്രാണ) ഈശ്വരാ (നാഥാ)! അങ്ങ് നടന്നു (നടച്ചി) വന്നത് (വച്ചിതിവോ) എന്നെ (നന്നു) രക്ഷിക്കാനാണോ? (പാലിമ്പ)

താമരാക്ഷനായ (വനജനയന) അങ്ങയുടെ മുഖത്തേക്ക് (മോമുനു) നോക്കിയിരിക്കുന്നതുതന്നെയാണ് (ജൂചുട) എന്റെ ജീവിതമെന്നുള്ള (ജീവനമണി) എന്റെ മനസ്സിലെ രഹസ്യങ്ങൾ (മർമമു) അങ്ങേയ്ക്ക് അറിയാമല്ലോ (തെലിസി). എന്റെ ജീവന്റെ (പ്രാണ) ഈശ്വരാ (നാഥാ)! അങ്ങ് നടന്നു (നടച്ചി) വന്നത് (വച്ചിതിവോ) എന്നെ (നന്നു) രക്ഷിക്കാനാണോ? (പാലിമ്പ)

കൃതിയ്ക്ക് പിന്നിലെ കഥ

തിരുത്തുക

തന്റെ മകളുടെ വിവാഹത്തിന് ശിഷ്യരിൽ മുഖ്യനായ വലാജപ്പേട്ട വെങ്കടരമണഭാഗവതർ സമ്മാനമായി വില്ലേന്തിയ രാമന്റെ ഒരു ചിത്രവും കൊണ്ട് വിദൂരഗ്രാമത്തിൽ നിന്നും നടന്ന് എത്തിയതുകണ്ടപ്പോളാണത്രേ ത്യാഗരാജസ്വാമികൾ ഈ കൃതിരചിച്ചത്.[1][2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നന്നുപാലിമ്പ&oldid=3542697" എന്ന താളിൽനിന്ന് ശേഖരിച്ചത്