നന്ദിഗ്രാം

ഇന്ത്യയിലെ വില്ലേജുകള്‍


നന്ദിഗ്രാം

നന്ദിഗ്രാം
22°01′N 87°59′E / 22.01°N 87.99°E / 22.01; 87.99
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം പ.ബംഗാൾ
ഭരണസ്ഥാപനങ്ങൾ
മേയർ
വിസ്തീർണ്ണം =
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
400 xxx
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ പുർബ മെദ്നിപൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ നന്ദിഗ്രാം. കൽ‌ക്കത്തയിൽ നിന്നും 70 കിലോ മീറ്റർ തെക്ക്-പടിഞ്ഞാറ് മാറി ,ഹൽദി നദിയുടെ പടിഞ്ഞാറ് തീരത്താണ്‌ ഈ ഗ്രാമം. ഈ പ്രദേശം ഹൽദിയ വികസന അതോറിറ്റിക്കു കീഴിലായി വരുന്നു[1].

നന്ദിഗ്രാം പത്രതാളുകളിൽ തിരുത്തുക

പുതിയ സംഭവവികാസങ്ങൾ തിരുത്തുക

നന്ദിഗ്രാമിലുണ്ടായ വെടിവെയ്‌പ്പിൽ പുറത്തുള്ളവരുടെ പങ്ക് സി.ബി.ഐ. അന്വേഷണ സംഘം ഉറപ്പു വരുത്തി. പോലീസും ഗ്രാമീണരും തമ്മിലുണ്ടായ പ്രശ്‌നത്തിൽ പോലീസ് യൂണിഫോമിലെത്തിയ പൊലീസിൽ പെടാത്ത 27 പേരാണ് പൊലീസിൻറെ ബാരിക്കേഡുകൾ തകർത്തതെന്നും പ്രശ്‌നമുണ്ടാക്കിയതെന്നും ഇതോടെ വ്യക്തമായി. സംഭവം റെക്കോഡ് ചെയ്ത വീഡിയോ ക്ലിപ്പിംഗുകൾ നിരീക്ഷിച്ചാണ് അന്വേഷണ സമിതി ഇക്കാര്യം ഉറപ്പു വരുത്തിയത്. വെടിവയ്‌പ്പ് സ്ഥലത്തുണ്ടായിരുന്ന 50 ഗ്രാമീണരിലും രണ്ടു പോലീസുകാരിലും അന്വേഷണം നടത്തിയ അന്വേഷണ സംഘം ബന്ധപ്പെട്ട തെളിവുകളും വീഡിയോകളും താരതമ്യ പഠനവും നടത്തി. സംഭവവുമായി ബന്ധപ്പെട്ട സി പി എമ്മിൻറെയും ഗ്രാമീണരുടെ പ്രതിക്ഷേധത്തിനു നേതൃത്വം നൽകിയ തൃണമൂൽ കോൺഗ്രസ്സിൻറെ ഭൂമി ഉച്ചദ് പ്രതിരോധ് കമ്മറ്റി(ബി യു പി സി) പ്രവർത്തകരേയും വീഡിയോ പ്രദശിപ്പിച്ചു സി ബി ഐ ചോദ്യം ചെയ്തു. വീഡിയോ ക്ലിപ്പിംഗുകളിൽ നിന്നും പലരും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് വേഷത്തിലെത്തിയ ഈ അക്രമികൾ പൊലീസുകാരുമായി നേരിയ വ്യത്യാസത്തിലാണ് കാണപ്പെടുന്നത്. അല്പം അകലെയായി നിൽക്കുന്ന ഈ ആയുധ ധാരികളാണ് പോലീസിനു നേർക്ക് ആക്രമണം നടത്തിയത്. വീഡിയോയിൽ കാണപ്പെടുന്ന ഇവർ ഷൂസ് പോലും ധരിച്ചിട്ടുണ്ടായിരുന്നില്ല. ബംഗാബരെ പാലത്തിൽ വച്ച് ഗ്രാമീണരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെടുമ്പോൾ ഈ അക്രമികൾ ജനക്കൂട്ടത്തിനിടയിലെത്തുകയും പിന്തിരിഞ്ഞു കൊണ്ടിരുന്ന ഗ്രാമീണരെ ആക്രമിക്കുകയുമായിരുന്നു. ഇതിൽ രോഷം കൊണ്ട ഗ്രാമീണർ പൊലീസിനു നേരെ കല്ലെറിയുകയും അതു പിന്നീട് വെടി വയ്‌പ്പിൽ കലാശിക്കുകയുമായിരുന്നു. വീഡിയോ ക്ലിപ്പിംഗുകളിൽ നിന്നും അക്രമികളെ സി ബി ഐ തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഇവർ സി പി എം പ്രവർത്തകരാണെന്ന് സമീപ വാസികളിൽ ചിലർ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ സോനാചുരയിലെയും ബങ്കാബെരയിലെയും ആൾക്കാർ അന്വേഷണ ഉദ്യോഗസ്ഥൻ‌മാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇങ്ങനെ പറഞ്ഞതാണെന്നാണ് ഇവിടുത്തെ പ്രാദേശിക സി പി എം പ്രവർത്തകരുടെ വാദം.

അവലംബം തിരുത്തുക

  1. http://www.hdaindia.com/about_us.htm
"https://ml.wikipedia.org/w/index.php?title=നന്ദിഗ്രാം&oldid=3313137" എന്ന താളിൽനിന്ന് ശേഖരിച്ചത്