നതാലിയ വോറോസ്ബിറ്റ്
ഒരു ഉക്രേനിയൻ നാടകകൃത്തും തിരക്കഥാകൃത്തുമാണ് നതാലിയ വോറോസ്ബിറ്റ് (ഉക്രേനിയൻ : Наталія Анатоліївна Ворожбит) (ജനനം: 4 ഏപ്രിൽ 1975 കൈവ്). [1]
ജീവിതം
തിരുത്തുക2000 ൽ മാക്സിം ഗോർക്കി ലിറ്ററേച്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടി. നതാലിയ ഇന്റർനാഷണൽ റൈറ്റേഴ്‌സ് പ്രോഗ്രാമിൽ പഠിച്ചിട്ടുണ്ട്. [2] [3]
റഷ്യൻ, ഉക്രേനിയൻ ഭാഷകളിൽ നതാലിയ തിരക്കഥകൾ എഴുതുന്നു.
ജോർജ് ജ്ഹെനൊ എന്ന ജർമ്മൻ സംവിധായകനുമായി ചേർന്ന് നതാലിയ നാടുവിട്ടുപോയ അഭയാർത്ഥികൾക്കായി ഒരു തീയറ്റർ സ്ഥാപിച്ചു. ഇവിടെ ഡോൻബാസിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അവരുടെ കഥകൾ പറയാനുള്ള അവസരം ഒരുക്കുന്നു. [4] സൈബോർഗ് എന്ന സിനിമയക്കായി നതാലിയ തിരക്കഥ രചിച്ചു. ഡോണെറ്റ്സ്കിനടുത്തുള്ള സെർജ്ജി പ്രൊക്കോവിയേവ് വിമാനത്താവളത്തിലെ പ്രതിരോധത്തെപ്പറ്റിയാണ് ഈ സിനിമ. ഇവിടെയാണ് ഉക്രേനിയൻ പട്ടാളക്കാർ 242 ദിവസം എതിരാളികളോട് യുദ്ധം ചെയ്തത്. നതാലിയ ഈ യുദ്ധം നടന്ന പ്രദേശത്തുകൂടി യാത്ര ചെയ്യുകയും യുദ്ധത്തിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഉക്രൈനിലെ യുദ്ധവും അതുമായി ബന്ധപ്പെടുന്ന സാഹചര്യങ്ങളും നതാലിയയുടെ രചനകളിൽ തുടർച്ചയായി കടന്നുവരുന്നു.
2013ലെ യൂറോമൈദാനിലെ പ്രതിഷേധത്തിൽ നതാലിയ പങ്കെടുത്തു. [5] ഇവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് തുടർന്നുള്ള രചനകൾ നടത്തിയത്. റോയൽ ഷേക്സ്പിയർ കമ്പനിയുമായി നതാലിയ സഹകരിച്ചു പ്രവർത്തിച്ചു. [6]
കൃതികൾ
തിരുത്തുക- ദി ഗ്രെയിൻ സ്റ്റോർ 2009,ISBN 9781848420458 [7] [8]
- ബാഡ് റോഡ്സ്, 2017.ISBN 9781848427143ISBN 9781848427143 [9] [10]
- 'മൈ മൈക്കോലൈവ്ക 2017 [4]
- ബ്ലഡ് സിസ്റ്റേഴ്സ് 2019
അവലംബങ്ങൾ
തിരുത്തുക- ↑ Vorozhbit, Natal'ya (2014-02-24). "Natal'ya Vorozhbit's play for Ukraine: 'We want to build a new and just society'". the Guardian (in ഇംഗ്ലീഷ്). Retrieved 2021-02-28.
- ↑ "Natalia Vorozhbyt". Natalia Vorozhbyt | Gorki (in ഇംഗ്ലീഷ്). Retrieved 2021-02-28.
- ↑ "Natalya VOROZHBIT | The International Writing Program". iwp.uiowa.edu. Retrieved 2021-02-28.
- ↑ 4.0 4.1 kuzn17 (2017-03-14). "Can Theatre Help Restore Relationships in Wartime: Talk with Natalya Vorozhbyt and Samir Puri". Ukraine’s Hidden Tragedy (in ഇംഗ്ലീഷ്). Retrieved 2021-02-28.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ "Natalya Vorozhbit Writes Verbatim 'Maidan' Play". The Theatre Times (in അമേരിക്കൻ ഇംഗ്ലീഷ്). 2014-05-27. Retrieved 2021-02-28.
- ↑ Beumers, Birgit; Lipovetsky, Mark (2009-01-01). Performing Violence: Literary and Theatrical Experiments of New Russian Drama (in ഇംഗ്ലീഷ്). Intellect Books. ISBN 978-1-84150-346-2.
- ↑ Vorozhbit, Natalʹi︠a︡ (2009). The Grain Store (in ഇംഗ്ലീഷ്). Nick Hern Books. ISBN 978-1-84842-045-8.
- ↑ Beumers, Birgit; Lipovetsky, Mark (2009-01-01). Performing Violence: Literary and Theatrical Experiments of New Russian Drama (in ഇംഗ്ലീഷ്). Intellect Books. ISBN 978-1-84150-346-2.
- ↑ "Natalya Vorozhbit • Director of Bad Roads". Cineuropa - the best of european cinema (in ഇംഗ്ലീഷ്). Retrieved 2021-02-28.
- ↑ "Film critic: 'Bad Roads' is most humane look at war in Ukraine | KyivPost - Ukraine's Global Voice". KyivPost. 2020-11-05. Retrieved 2021-02-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സെഗൽ സംഭാഷണങ്ങൾ: നതാലിയ വൊറോസ്ബിറ്റ്, 12 മെയ് 2020