നടുവട്ടം (ആലപ്പുഴ)

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് എന്ന ഗ്രാമത്തിന്റെ മധ്യഭാഗത്തുള്ള പ്രദേശമാണ് നടുവട്ടം. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രം ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു.

സത്യലാൽ എന്ന പേരിൽ ഈ ഗ്രാമത്തിൽ ഒരു ഗ്രന്ഥശാലയും വായനശാലയും ഉണ്ട്. സഹൃദയവേദി ഗ്രന്ഥശാല എന്നതായിരുന്നു ഈ ഗ്രന്ഥശാലയുടെ ആദ്യനാമം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നടുവട്ടം_(ആലപ്പുഴ)&oldid=3330812" എന്ന താളിൽനിന്ന് ശേഖരിച്ചത്