ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു നടുക്കണ്ടി മുഹമ്മദ് കോയ[1]. സ്വാതന്ത്ര്യസമരത്തിലെ സജീവ പങ്കാളിത്തത്തിന് 1972-ൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്നും താമ്രപത്രം എന്ന ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു വന്ന നടുക്കണ്ടി മുഹമ്മദ് കോയ 1960-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു[2]. നാടകരംഗത്തും മുഹമ്മദ് കോയ സജീവമായിരുന്നു[3]. ട്രേഡ് യൂണിയൻ രംഗത്തും ഇദ്ദേഹം പ്രവർത്തിച്ചു[4].

  1. Nair, P. Narayanan (1973). അരനൂറ്റാണ്ടിലൂടെ. Sāhityapr̲avarttaka Sahakaraṇasaṅghaṃ.
  2. "INTERIM ELECTIONS TO THE KERALA ASSEMBLY – 1960". ഒഫീഷ്യൽ വെബ് പോർട്ടൽ, ഗവണ്മെന്റ് ഓഫ് കേരള. kerala.gov.in. Archived from the original on 2021-09-19. Retrieved 2021-09-19. {{cite web}}: |archive-date= / |archive-url= timestamp mismatch; 2021-08-13 suggested (help)
  3. t.shinod@gmail.com, ടി ഷിനോദ്കുമാർ. "എൺപത്തേഴിലും നാടക ലഹരിമാറാതെ എസ്‌.ആർ. ചന്ദ്രൻ" (in ഇംഗ്ലീഷ്). Retrieved 2021-09-19.[പ്രവർത്തിക്കാത്ത കണ്ണി]
  4. Nair, K. Ramachandran (2006). The History of Trade Union Movement in Kerala (in ഇംഗ്ലീഷ്). Kerala Institute of Labour and Employment. ISBN 978-81-7827-138-5.