നദികൾക്കോ മറ്റു ജലാശയങ്ങൾക്കോ കുറുകെയായി കാൽനടയായി മാത്രം സഞ്ചരിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന പാലമാണ് നടപ്പാലം. തിരക്കേറിയ പട്ടണങ്ങളിൽ കാൽനടയായി പാത മുറിച്ചു കടക്കുന്നതിനും നടപ്പാലം ഉപയോഗിക്കാറുണ്ട്.

കാസർഗോഡ് ജില്ലയിലെ നീലേശ്വരം കോട്ടപ്പുറം നടപ്പാലം. സമാന്തരമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന കോൺക്രീറ്റ് പാലവും കാണാം

നിർമ്മിതി

തിരുത്തുക

മുൻകാലങ്ങളിൽ മരം കൊണ്ടാണ് നടപ്പാലം നിർമ്മിച്ചിരുന്നതെങ്കിൽ, പിന്നീട് കോൺക്രീറ്റ് നടപ്പാലങ്ങളും നിർമ്മിക്കപ്പെട്ടു. കൂടാതെ, ഉരുക്ക് കൊണ്ടുള്ളവയും ഇന്ന് വ്യാപകമാണ്.

വൈവിധ്യം

തിരുത്തുക
 
കാപ്പിലാനോ നടപ്പാലം, നോർത്ത് വാൻകൂവർ, ബ്രിട്ടീഷ് കൊളമ്പിയ.

നിർമ്മാണ സാമഗ്രിയുടെ സ്വഭാവം, നിർമ്മാണ സ്ഥലം തുടങ്ങിയവ അടിസ്ഥാനമാക്കി നടപ്പാലങ്ങളിൽ വൈവിധ്യം കാണുന്നു. അടിഭാഗത്തു കൂടി വാഹനങ്ങൾ, ബോട്ട് തുടങ്ങിയവ കടന്നു പോകാൻ സൗകര്യപ്പെടുന്ന നടപ്പാലങ്ങളുണ്ട്. തൂക്കുപാലങ്ങളായുള്ളവയുമുണ്ട്.

ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും കടന്നു പോകത്തക്ക വിധത്തിൽ മാത്രമായിരിക്കും നടപ്പാലങ്ങളുടെ നിർമ്മിതി. എന്നാൽ, ചില നടപ്പാലങ്ങളിൽ ഇരുചക്രവാഹനങ്ങളേയും അനുവദിക്കാറുണ്ട്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നടപ്പാലം&oldid=2747902" എന്ന താളിൽനിന്ന് ശേഖരിച്ചത്