ഹദ്ദ

(നഗരഹാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ അഫ്ഘാനിസ്താനിലെ ജലാലാബാദിൽ നിന്ന് ഏതാണ്ട് എട്ടുകിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രീക്ക്-ബുദ്ധമത പുരാവസ്തുകേന്ദ്രമാണ് ഹദ്ദ. പുരാതനഗാന്ധാരത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം നിരവധി തീർത്ഥാടകരെ ആകർഷിച്ചിരുന്ന ഒരു പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. പുരാതന ഇന്ത്യൻ ചൈനീസ് ഗ്രന്ഥങ്ങളിൽ നഗരഹാര എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ആദ്യസഹസ്രാബ്ദത്തിന്റെ ഒന്നാം പകുതിയിൽ ജലാലാബാദ് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ജനവാസകേന്ദ്രമായിരുന്ന ഇതിന്റെ അവശിഷ്ടങ്ങൾ ഏതാണ്ട് 15 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി പരന്നു കിടക്കുന്നു. ഈ പ്രദേശത്തൊട്ടാകെ ഏതാണ്ട് ആയിരത്തിലധികം സ്തൂപങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ട്. ഇതിനു പുറമേ നിരവധി വിഹാരങ്ങളുടേയും കെട്ടിടങ്ങളുടേയ്യും അവശീഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്[1]‌.

ചൈനീസ് സഞ്ചാരിയായ ഷ്വാൻ ത്സാങ് തന്റെ ഇന്ത്യയിലേക്കുള്ള യാത്രാവേളയിൽ ഹദ്ദയിലെ ബുദ്ധന്റെ തലയോട്ടി സൂക്ഷിച്ചിരുന്ന പ്രശസ്തമായ സ്തൂപം സന്ദർശിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്[2].

ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 155. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 173. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ഹദ്ദ&oldid=3779294" എന്ന താളിൽനിന്ന് ശേഖരിച്ചത്