ഭാരതീയ കാവ്യമീമാംസകനായ ‌‌ആനന്ദവർദ്ധനൻ ധ്വനിയെ ഒരു കാവ്യപ്രസ്ഥാനമായി വികസിപ്പിച്ചു. ധ്വനിക്ക് ഭാവപരവും രൂപപരവുമായ അർത്ഥമുണ്ട്. അർത്ഥം അതിന്റെ സ്വത്വത്തെയും ശബ്ദം അതിന്റെ അർത്ഥത്തെയും സ്വയം അപ്രധാനീകരിച്ച് കാവ്യാത്മാവായ അർത്ഥത്തെ ധ്വനിപ്പിക്കുന്ന തരം കാവ്യവിശേഷമാണിത്. (ധ്വന്യാലോകം,1.13)


വ്യാകരണശാസ്ത്രത്തിൽ നിന്ന് സാഹിത്യശാസ്ത്രത്തിലേക്ക് കടംകൊണ്ട് പദമാണ് ധ്വനി. വർണങ്ങൾ കേൾക്കുമ്പോൾ ധ്വനി എന്ന് വൈയാകരണൻമാർ പറയുന്നു. വർണോച്ചാരണം ശബ്ദത്തെ ധ്വനിപ്പിക്കുന്നു. വ്യഞ്ജകത്വസാമ്യം പരിഗണിച്ചാണ് സാഹിത്യശാസ്ത്രം ഈ പദമെടുത്തത്. വാച്യവാചകസമ്മിശ്രവും ശ്ബദസ്വരൂപവുമായ കാവ്യത്തിൽ ശബ്ദാർത്ഥങ്ങൾ വ്യഞ്ജകങ്ങളായി വന്നാൽ ധ്വനിയായി.

'യത്രാർത്ഥ ശബ്‌ദോ വാ തമർഥമുപസർജനീകൃതസ്വാർഥൗ വ്യംഗ്യത കാവ്യവിശേഷ സ ധ്വനിരിതി സുരിഭി കഥിത'- (ധ്വന്യാലോകം I .13)


ധ്വനി സിദ്ധാന്തകാരൻ ആനന്ദവർദ്ധനാണ്.

ഭാരതീയ കാവ്യശാസ്ത്രം-ഡോ. ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്

കൂടുതൽ വായനയ്ക്ക്

തിരുത്തുക