ത്യാഗരാജസ്വാമികൾ ധന്യാസിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ധ്യാനമേ വരമൈന

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ധ്യാനമേ വരമൈന ഗംഗാ
സ്നാനമേ മനസാ
ഓ, മനസേ! ധ്യാനം എന്നാൽ ഗംഗാ-
നദിയിൽ കുളിക്കുന്നതിനു തുല്യമാണ്.
അനുപല്ലവി വാന നീട മുനുഗ മുനുഗ ലോനി
വഞ്ചന ദ്രോഹമനു കര പോനാ
ചതിയും വഞ്ചനയും കൊണ്ട് മനസിനുണ്ടായ കറ
എത്രതവണ മഴവെള്ളത്തിൽ കഴുകിയാലും ഇല്ലാതാകുമോ
ചരണം പര ധന നാരീമണുലനു ദൂരി
പര നിന്ദല പര ഹിംസല മീരി
ധരനു വെലയു ശ്രീ രാമുനി കോരി
ത്യാഗരാജു തെലുസുകൊന്ന രാമ
അന്യന്റെ ധനത്തെയും സ്ത്രീകളെയും വേണ്ടെന്നുവയ്ക്കുന്നതും മറ്റുള്ളവരുടെ
നിന്ദയെ മറികടക്കുന്നതും മറ്റുള്ളവർക്ക് ഉപദ്രവമാകാതിരിക്കുന്നതും
ഈ ഭൂമിയിൽ തിളക്കമാർന്ന ശ്രീരാമനെ തേടുന്നതും ശ്രീരാമനെ ധ്യാനിക്കുന്നതുമാണ്
ഗംഗയിലെ വിശുദ്ധമായ സ്നാനം എന്നത് ത്യാഗരാജൻ മനസ്സിലാക്കി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ധ്യാനമേ_വരമൈന&oldid=3490286" എന്ന താളിൽനിന്ന് ശേഖരിച്ചത്