ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാലക്കാട് ജില്ലയിലെ ധോണിയിലെ സംരക്ഷിത വനമേഖലക്കുള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ. വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850-കളിൽ ബ്രിട്ടീഷുകാർ നിർമിച്ചതാണീ ബംഗ്ലാവ്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മാത്രമേ വെള്ളച്ചാട്ടം നല്ലരീതിയിൽ ഉണ്ടാവാറുള്ളൂ.

"https://ml.wikipedia.org/w/index.php?title=ധോണി_വെള്ളച്ചാട്ടം&oldid=3694555" എന്ന താളിൽനിന്ന് ശേഖരിച്ചത്